ഇന്ത്യയിൽ അടുത്തമാസം ലോഞ്ച് ചെയ്യാൻ പോകുന്ന ആറ് കിടിലൻ സ്മാർട്ട്ഫോണുകൾ
text_fields2020 കോവിഡ് വിഴുങ്ങിയ വർഷമായിരുന്നെങ്കിലും സ്മാർട്ട്ഫോൺ നിർമാതാക്കൾ അവരുടെ ഉത്പന്നങ്ങൾ വെർച്വൽ ഇവൻറുകളിലൂടെ നിരന്തരം ലോഞ്ചു ചെയ്യുന്ന കാഴ്ച്ചയായിരുന്നു നാം കണ്ടത്. 2021ലും പതിവ് തുടരുകയാണ്. പ്രമുഖ ബ്രാൻഡുകൾ അവരുടെ ഏറ്റവും പുതിയ മോഡലുകളുടെ നിരയുമായി ലോഞ്ചിങ്ങിന് കാത്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയിൽ അടുത്തമാസം വിവിധ ബ്രാൻഡുകളുടെതായി ഇറങ്ങാൻ പോകുന്നത് ആറ് മോഡലുകളാണ്. 5ജി യുഗത്തിലേക്കുള്ള കാൽവെയ്പ്പായി 5ജി സ്മാർട്ട്ഫോണുകളാണ് കമ്പനികൾ ലോഞ്ചുചെയ്യുക.
ഷവോമി മി 11 സീരീസ്
ലോകത്തിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ 888 കരുത്തുപകരുന്ന ഫോണായി ഷവോമി ചൈനയിൽ അവതരിപ്പിച്ച മോഡലായിരുന്നു മി 11. ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുന്ന മി 11െൻറ പ്രത്യേകത ഏറ്റവും കരുത്തനായ പ്രൊസ്സസർ തന്നെയാണ്. മി 10 ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ പിന്മുറക്കാരനായി മി 11 വരുേമ്പാൾ ഷവോമി പ്രതീക്ഷിക്കുന്നത് മികച്ച വരവേൽപ്പ തന്നെയാണ്. ഫോണിെൻറ ഫീച്ചറുകളെല്ലാം തന്നെ അതിന് സാധ്യത വർധിപ്പിക്കുന്നതും. ചൈനയിൽ 3,999 യുവാന് വിൽപ്പനക്കെത്തിയ മി11-ന് ഇന്ത്യയിൽ 45000 രൂപക്ക് താഴെയാണ് വില പ്രതീക്ഷിക്കുന്നത്. മി 11 കൂടാതെ മി 11 ലൈറ്റും ഇന്ത്യയിൽ ഷവോമി അവതരിപ്പിച്ചേക്കും.
റിയൽമി X7 സീരീസ്
മറ്റ് ബ്രാൻഡുകളുടെ 5ജി ഫോണുകളുമായി മത്സരിക്കാൻ റിയൽമിയെത്തുന്നത് X7 സീരീസുമായാണ്. 2020 സെപ്തംബറിൽ ചൈനയിൽ കമ്പനി അവതരിപ്പിച്ച ഇൗ മോഡലുകൾ ഇന്ത്യയിൽ ഫെബ്രുവരി തുടക്കത്തിൽ തന്നെ ലോഞ്ച് ചെയ്തേക്കാം. മീഡിയടെകിെൻറ ഡൈമൻസിറ്റി 1000 + ഉം 880 യു ചിപ്സെറ്റുകളാണ് X7 കരുത്ത് പകരുക. AMOLED ഡിസ്പ്ലേയും 64MP ക്വാഡ് കാമറയും 65W വാട്ട് അതിവേഗ ചാർജറുമൊക്കെ ഇൗ മോഡലുകളുടെ പ്രത്യേകതയായിരിക്കും. ചൈനയിൽ 1799 യുവാനാണ് (~Rs. 20,000) X7 സീരീസിെൻറ പ്രാഥമിക വില.
പോകോ എം3
ഷവോമിയുടെ സബ് ബ്രാൻഡ് പോകോ ഇൗ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ഒരു ബജറ്റ് സ്മാർട്ട്ഫോണാണ്. ആഗോള മാർക്കറ്റിൽ കഴിഞ്ഞ വർഷമെത്തിയ പോകോ എം3 ഏവരുടെയും മനംകവരുന്ന ഫീച്ചറുകളാൽ സമ്പന്നമാണ്. 11000 രൂപ മുതൽ വില പ്രതീക്ഷിക്കുന്ന എം3-ക്ക് 6000 എം.എ.എച്ച് ബാറ്ററിയും ഫുൾ എച്ച്ഡി ഡിസ്പ്ലേയും മീഡിയ ടെകിെൻറ പ്രൊസസറുമാണ് നൽകിയിരിക്കുന്നത്. ഫോൺ ഏത് ദിവസമാണ് ലോഞ്ച് ചെയ്യുകയെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.
റെഡ്മി നോട്ട് 10 സീരീസ്
ഷവോമി അടുത്തമാസം മി 11നൊപ്പം റെഡ്മിയുടെ ഹിറ്റ് സീരീസായ നോട്ടിലെ 10-ആമനെ കൂടി അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. 5ജി പിന്തുണയാണ് മുൻ നോട്ട് മോഡലുകളിൽ നിന്നും പുതിയ വകഭേദത്തിനുള്ള പ്രധാന സവിശേഷത. ഇന്ത്യയിൽ പതിവുപോലെ വളരെ കുറഞ്ഞ വിലയിലായിരിക്കും നോട്ട് 10, നോട്ട് 10 പ്രോ മോഡലുകൾ എത്തുക. 5ജി പിന്തുണയുള്ള മീഡിയ ടെക് പ്രൊസസറായിരിക്കും ഫോണുകൾക്ക്. എന്തായാലും ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ റെഡ്മിയുടെ ലെജൻററി നോട്ട് സീരീസിലെ പുതിയ അതിഥിയെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
സാംസങ് ഗാലക്സി A52
2020-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട ഫോണുകളിൽ ഒന്നാമനായിരുന്നു സാംസങ്ങിെൻറ എ51. മുൻ മോഡലിെൻറ പ്രതാപം കാത്തുസൂക്ഷിക്കാനായി അവർ എ52 എന്ന പുതിയ താരത്തെ ഇൗ വർഷം തുടക്കത്തിൽ തന്നെ അവതരിപ്പിക്കുകയാണ്. മിഡ്റേഞ്ചിലുള്ള ഇൗ മോഡലിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 720ജി എന്ന പ്രൊസസറായിരിക്കും സാംസങ് ഉൾക്കൊള്ളിക്കുകയെന്നാണ് സൂചന. പഞ്ച് ഹോൾ ഡിസ്പ്ലേയും എട്ട് ജിബി റാമുമുള്ള ഫോണിന് ഒരു 5ജി വേർഷനും കമ്പനി അവതരിപ്പിച്ചേക്കും.
ഒപ്പോ F19
ഫെബ്രുവരിയിൽ ഒപ്പോ രാജ്യത്ത് എത്തിക്കുന്നത് അവരുടെ എഫ് സീരീസിലെ കേമൻ F19-നെയാണ്. ചിലപ്പോൾ F21 എന്നായിരിക്കും ഫോണിെൻറ പേരെന്നും സൂചനയുണ്ട്. ഇന്ത്യയിൽ ആദ്യത്തെ ഡൈമൻസിറ്റി 1000 + ചിപ്സെറ്റുള്ള ഫോൺ ലോഞ്ച് ചെയ്ത ഒപ്പോ തൊട്ടുപിന്നാലെയാണ് എഫ് സീരീസ് ഫോണുകളുമായി എത്തുന്നത്. ഫോണിെൻറ വിശേഷങ്ങൾ വൈകാതെ കമ്പനി പുറത്തുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.