ഇൻറർനെറ്റ് കണക്ടിവിറ്റി കുറവ് ഇനി ഫേസ്ബുക്ക് ചാറ്റിങ്ങിന് തടസമാവില്ല
text_fieldsഇൻറർനെറ്റ് കണക്ടിവിറ്റിയിലെ കുറവ് ഇനി ഫേസ്ബുക്ക് ചാറ്റിങ്ങിന് തടസമാവില്ല. കുറഞ്ഞ ഇൻറർനെറ്റ് കണക്ടിവിറ്റിയിൽ പ്രവർത്തിക്കുന്ന ഫേസ്ബുക്ക് മെസഞ്ചർ ലൈറ്റ് ആപ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. ആൻഡ്രോയിഡിലാണ് ആദ്യ ഘട്ടത്തിൽ പുതിയ ആപ്ലിക്കേഷൻ ലഭ്യമാവുക. െഎ.ഒ.എസ് ഉൾപ്പടെയുള്ള പ്ലാറ്റ്ഫോമുകളിൽ പുതിയ ആപ് ലഭ്യമാവില്ല.
ഇൻറർനെറ്റ് കണക്ടിവിറ്റി കുറവുള്ളപ്പോൾ മെസേജ് അയക്കാം എന്നതിന് പുറമേ കുറച്ച് സ്പേസ് മാത്രമേ ആപ് ഉപയോഗിക്കുന്നുള്ളു. മുമ്പ് ആൻഡ്രോയിഡിൽ ഉണ്ടായിരുന്ന മെസഞ്ചർ ആപിെൻറ സൈസ് 40 എം.ബിയായിരുന്നു. മെസഞ്ചർ ലൈറ്റിൽ ഇത് 10 എം.ബിയായി കുറക്കാൻ ഫേസ്ബുക്കിന് സാധിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് മെസഞ്ചറിൽ ഉപയോഗിക്കാവുന്ന എല്ലാ സേവനവും ലൈറ്റിലും ലഭ്യമാണ്. ടെക്സ്റ്റ്, ഫോേട്ടാസ്, ലിങ്ക്, ഇമോജി, സ്റ്റിക്കറുകൾ എന്നിവയെല്ലാം പുതിയ ആപ് വഴി അയക്കാൻ സാധിക്കും. മറ്റ് രാജ്യങ്ങളിലെല്ലാം നേരത്തെ തന്നെ ലൈറ്റ് ആപ് ഫേസ്ബുക്ക് പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.