വിജയം മാത്രം ലക്ഷ്യമിട്ട് വീണ്ടും നോക്കിയ
text_fieldsഒരിക്കൽ വിജയം മാത്രം രുചിച്ചിരുന്ന നോക്കിയ രണ്ടാംവരവിലും മനസ്സുകൾ കീഴടക്കാനുള്ള തയാറെടുപ്പിലാണ്. െഎഫോൺ 7 പ്ലസ്, സാംസങ് ഗാലക്സി എസ് 8 എന്നീ മുൻനിര ഫോണുകൾക്ക് വെല്ലുവിളിയുയർത്തുകയാണ് നോക്കിയ എട്ടിലൂടെ. സിംബിയൻ, വിൻഡോസ് ഒാപറേറ്റിങ് സിസ്റ്റങ്ങളെ വഴിയിലുപേക്ഷിച്ച് ആൻഡ്രോയിഡിെന കൂട്ടുപിടിച്ചാണ് ഇത്തവണ യാത്ര.
നേരത്തെ, ആൻഡ്രോയിഡിലുള്ള നോക്കിയ 3, നോക്കിയ 5, നോക്കിയ 6, പഴയ ഫോണിെൻറ പുനരവതാരമായ നോക്കിയ 3310 എന്നിവ പുറത്തിറക്കിയിരുന്നു. മൈക്രോസോഫ്റ്റിെൻറ കീഴിലായിരുന്ന ഫിൻലൻഡ് കമ്പനി നോക്കിയയുടെ ഉടമകൾ ഇപ്പോൾ ഫിന്നിഷ് കമ്പനിയായ എച്ച്.എം.ഡി േഗ്ലാബലാണ്. സെപ്റ്റംബറിൽ ആഗോള വിപണിയിൽ ഇറങ്ങുന്ന നോക്കിയ എട്ട് ഒക്ടോബറിൽ ഇന്ത്യയിലെത്തുമെന്നാണ് അറിവ്. യൂറോപ്പിൽ ഏകദേശം 45,000 രൂപയാണ് വില. 6000 സീരീസ് അലുമിയം ഉപയോഗിച്ച് നിർമിച്ച ഫോൺ, പോളിഷ്ഡ് കോപ്പർ, പോളിഷ്ഡ് ബ്ലൂ, മാറ്റ് ടെംപേർഡ് ബ്ലൂ, സ്റ്റീൽ ഫിനിഷുകളിൽ ലഭിക്കും.
വെള്ളം വീണാൽ കുഴപ്പമില്ലാത്ത രൂപകൽപനയാണ്. 13 മെഗാപിക്സൽ കളർ^ ബ്ലാക് ആൻഡ് വൈറ്റ് ഇരട്ട കാമറകളാണ് പിന്നിൽ. ഇരട്ട ടോൺ എൽ.ഇ.ഡി ഫ്ലാഷും ലേസർ ഒാേട്ടാ ഫോക്കസുമുണ്ട്. മുന്നിലും 13 മെഗാപിക്സലാണ് കാമറ. സെൽഫിയെ കടത്തിവെട്ടുന്ന പുതിയ സാേങ്കതികവിദ്യയായ ‘ബോത്തി’ (bothie)യുമായാണ് നോക്കിയ എട്ടിെൻറ പടപ്പുറപ്പാട്. മുന്നിലെയും പിന്നിലെയും രണ്ട് കാമറകൾ ഒരേസമയം ഉപയോഗിച്ച് വിഡിയോ-ഫോേട്ടാ എന്നിവ എടുക്കുന്ന സേങ്കതമാണ് നോക്കിയ ‘ഡ്യുവൽ സൈറ്റ്’ എന്ന് വിളിക്കുന്ന ബോത്തി. ഇവ ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയവയിൽ നേരിട്ട് പങ്കിടുകയും ചെയ്യാം.
മുന്നിലെയും പിന്നിലെയും കാമറകൾ ഉപയോഗിച്ച് ഫോർകെ അൾട്രാ ഹൈ ഡെഫനിഷൻ വിഡിയോയും എടുക്കാം. ഉയർന്ന മേന്മയുള്ള മൈക്രോഫോണുകൾ ഉപയോഗിച്ച് സറൗണ്ട് സൗണ്ട് റെക്കോഡ് ചെയ്യാനും കഴിയും. എന്നാൽ, ഇതിന് സ്റ്റോക് കാമറ ആപ്പിെൻറ സഹായം വേണം. ഫോൺ ചൂടാവുന്നത് തടയാൻ മുകളിലെ വലത്തുമൂലയിൽനിന്ന് താഴെ ഇടത്തുമൂല വരെ നീളുന്ന ചെമ്പ് കുഴലിലെ ദ്രാവകം ബാഷ്പീകരിച്ച് ചൂട് കുറക്കുന്നു. കൂടാതെ, ഗ്രാഫൈറ്റ് കവചം ചൂട് വഹിച്ച് അലുമിനിയം ബോഡിയിലേക്ക് നൽകി തണുപ്പിക്കുകയും ചെയ്യുന്നു.
അപ്ഡേറ്റ് ചെയ്യാവുന്ന ആൻഡ്രോയിഡ് 7.1 നഗറ്റ് ഒ.എസ്, 2.45 ജിഗാഹെർട്സ് എട്ടുകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രോസസർ, 256 ജി.ബി വരെ കൂട്ടാവുന്ന 64 ജി.ബി ഇേൻറണൽ മെമ്മറി, നാല് ജി.ബി റാം, ഒറ്റ സിം, ഹൈബ്രിഡ് ഇരട്ട സിം രണ്ട് മോഡലുകൾ, 5.3 ഇഞ്ച് 1440 X 2560 പിക്സൽ ടു.കെ എൽ.സി.ഡി ഡിസ്േപ്ല, ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, യു.എസ്.ബി 3.1 ടൈപ് സി കണക്ടിവിറ്റി, 3.5 എം.എം ഹെഡ്ഫോൺ ജാക്, 3090 എം.എ.എച്ച് ബാറ്ററി, 160 ഗ്രാം ഭാരം എന്നിവയാണ് പ്രത്യേകതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.