'പോകോ എക്സ് 3 പ്രോ'; പോകോ എഫ് 1-ന്‍റെ യഥാർഥ പകരക്കാരനുമായി ഷവോമി എത്തുന്നു
text_fieldsചൈനീസ് ടെക് ഭീമനായ ഷവോമി 2018 ആഗസ്ത് 22നായിരുന്നു സ്മാർട്ട്ഫോൺ മാർക്കറ്റിനെ കീഴ്മേൽ മറിച്ച 'പോകോ എഫ് 1' എന്ന മിഡ്റേഞ്ച് മോഡൽ പുതിയ ബ്രാൻഡിന് കീഴിൽ വിപണിയിൽ എത്തിച്ചത്. ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ മാത്രം കണ്ടുവന്നിരുന്ന സ്നാപ്ഡ്രാഗൺ 845 എന്ന കരുത്തുറ്റ പ്രൊസസർ അവർ 25000 രൂപക്ക് താഴെയുള്ള ഫോണിൽ ഉൾപ്പെടുത്തി മാർക്കറ്റിലെത്തിച്ചു. ആളുകൾ പോകോ എഫ് 1 എന്ന വിചിത്ര നാമം പോലും കാര്യമാക്കാതെ കണ്ണുംപൂട്ടി ഫോൺ വാങ്ങി. ഷവോമിക്ക് അതുവരെയുണ്ടായിരുന്ന ഗുഡ്വില്ലിലേക്ക് ഒരു പൊൻതൂവൽ കൂടി പോകോ എഫ് 1 സമ്മാനിക്കുകയായിരുന്നു.
'പോകോ' എന്ന ബ്രാൻഡിന് കീഴിൽ പിന്നീട് നിരവധി ഫോണുകൾ എത്തിയെങ്കിലും പോകോ എഫ് 1 എന്ന ലെജൻഡിന് പകരക്കാരനാകാൻ പോന്ന ഒരു മോഡലും അവരിൽ നിന്നുമുണ്ടായില്ല. എന്നാൽ, ഫാൻസിന്‍റെ നിരന്തരമായ അപേക്ഷകൾ കേട്ട കമ്പനി ഒടുവിൽ മികച്ചൊരു പകരക്കാരനെ വിപണിയിൽ എത്തിക്കാൻ പോവുകയാണ്. പോകോ മാസങ്ങൾക്ക് മുമ്പ് മാർക്കറ്റിലെത്തിച്ച പോകോ എക്സ് 3 എന്ന മോഡലിന്‍റെ 'പ്രോ' വകഭേദമാണ് പുതിയ പോകോ എഫ് 2 എന്ന് പറയാം. കാരണം, പോകോ എക്സ് 3 പ്രോയുടെ വിലയും സവിശേഷതകളും അത് ശരിവെക്കുന്നതാണ്.
മാർച്ച് 30ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന പോകോ എക്സ് 3 പ്രോയുടെ ചിത്രങ്ങൾ പ്രമുഖ ടിപ്സ്റ്ററായ ഇഷാൻ അഗർവാൾ ട്വിറ്ററിലൂടെ പുറത്തുവിട്ടുകഴിഞ്ഞു. ഫാന്‍റം ബ്ലാക്ക്, മെറ്റൽ ബ്രോൻസ്, ഫ്രോസ്റ്റ് ബ്ലൂ എന്നീ നിറങ്ങളിലായിരിക്കും എക്സ് 3 പ്രോ വിപണിയിൽ എത്തുക.
എക്സ് 3ക്ക് സമാനമായ രീതിയിൽ ഡിസ്പ്ലേയുടെ മുകളിൽ മധ്യഭാഗത്തായി പഞ്ച്ഹോളിലായിരിക്കും സെൽഫി കാമറ. അതേസമയം, പ്രോ മോഡലിൽ 120Hz റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. എക്സ് 3യിൽ 64MP പ്രധാന സെൻസറാണെങ്കിൽ എക്സ് 3 പ്രോയിൽ 48MP പ്രൈമറി സെൻസറായിരിക്കും.
സ്നാപ്ഡ്രാഗൺ ഇതുവരെ പ്രഖ്യാപിക്കാത്ത ഫ്ലാഗ്ഷിപ്പ് പ്രൊസസറായ 860 എന്ന ചിപ്സെറ്റാണ് എക്സ് 3പ്രോക്ക് കരുത്ത് പകരുന്നതെന്നാണ് റിപ്പോർട്ടുകൾ. എക്സ് 3യിൽ സ്നാപ്ഡ്രാഗൺ 732ജി- ആയിരുന്നു. 6GB + 128GB, 8GB + 256GB എന്നീ വാരിയന്‍റുകളിൽ ഫോൺ ലഭ്യമാകും. 128GB മോഡലിന് യൂറോപ്യൻ വിലയനുസരിച്ച് ഇന്ത്യയിൽ 23,279 രൂപയാകാനാണ് സാധ്യത. 256GB മോഡലിന് 27,599 രൂപയും നൽകിയാൽ മതിയാകും. ഫോണിന്‍റെ കൂടുതൽ വിവരങ്ങൾ മാർച്ച് 30തോടെ പുറത്തുവിടും.
POCO X3 Pro Official Render
— Ishan Agarwal (@ishanagarwal24) March 16, 2021
Color Options:
- Phantom black
- Metal Bronze
- Frost Blue#PROformance #POCO #POCOX3Pro pic.twitter.com/QIF6mQKV2O
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.