റെഡ്മി കെ40 സീരീസ് ഇന്ത്യയിലേക്കില്ല, പകരം അതേ ഫീച്ചറുകളുമായി മി 11X സീരീസ്; വിലയും വിശേഷങ്ങളും
text_fieldsതങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണായ മി 11 അൾട്ര ഇന്ത്യയിൽ അടുത്ത ആഴ്ച്ച തന്നെ ലോഞ്ച് ചെയ്യാൻ കാത്തിരിക്കുകയാണ് ഷവോമി. എന്നാൽ, അൾട്രയ്ക്കൊപ്പം രണ്ട് മിഡ്റേഞ്ച് ഫ്ലാഗ്ഷിപ്പുകളും കമ്പനി ഇന്ത്യയിലെത്തിക്കും. ഷവോമി ഇന്ത്യാ തലവൻ മനു കുമാർ ജെയ്ൻ ആണ് മി 11X എന്ന ഫോണിന്‍റെ വിവരങ്ങൾ പങ്കുവെച്ചത്. മി 11Xനൊപ്പം മി 11X പ്രോയും ലോഞ്ച് ചെയ്തേക്കും.
മി 11X ന്‍റെ മൂന്ന് കളറിലുള്ള ഫോണുകളുടെ ഫസ്റ്റ്ലുക്കും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സെലസ്റ്റിയൽ ബ്ലൂ, സെലസ്റ്റിയൽ പിങ്ക്, ഗോൾഡ് എന്നീ കളറുകളിലാണ് ഫോൺ ലോഞ്ച് ചെയ്യുന്നത്. മൂന്ന് വേരിയന്‍റുകളുടെയും ബാക്ക് പാനൽ മാറ്റെ ഫിനിഷിലാണ് ഒരുക്കിയിരിക്കുന്നത്.
ചൈനയിൽ ഷവോമി റെഡ്മിയുടെ കീഴിൽ ലോഞ്ച് ചെയ്ത റെഡ്മി കെ40-യുടെ രൂപവുമായി മി 11X ന് ഏറെ സാമ്യമുണ്ട്. അതിനാൽ 11X, കെ40 യുടെ റീബ്രാൻഡഡ് മോഡലാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്നാപ്ഡ്രാഗൺ 870 എന്ന ഉയർന്ന പ്രകടനം നൽകുന്ന ഫ്ലാഗ്ഷിപ്പ് പ്രൊസസറും മറ്റ് നിരവധി പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തി കുറഞ്ഞ വിലക്ക് ചൈനയിലെത്തിയ കെ40യുടെ ഇന്ത്യൻ വേർഷനായി മി 11X എത്തിയേക്കുമെന്നാണ് സൂചന.
#Mi11XSeries: 1st look! 😍
— Manu Kumar Jain (@manukumarjain) April 16, 2021
3 gorgeous colours of #Mi11X series
💙Celestial #Blue
💛Celestial #Gold
❤️Celestial #Pink
Which one do you love the most?
💙Blue 💛Gold ❤️Pink
👇 👇 👇
💬 🔃 ❤️ pic.twitter.com/rnAZ5ROcqw
മി 11X പ്രോ, റെഡ്മി കെ40 പ്രോ, അല്ലെങ്കിൽ കെ40 പ്രോ പ്ലസ് എന്ന മോഡലിന്‍റെ റീബ്രാൻഡഡ് വേർഷനാവാനും സാധ്യതയുണ്ട്. സ്നാപ്ഡ്രാഗണിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രൊസസർ 888 ആയിരിക്കും മി 11X പ്രോക്ക് കരുത്തുപകരുക. ഇരുഫോണുകൾക്കും 6.67 ഇഞ്ചുള്ള സാംസങ്ങിന്‍റെ ഇ4 അമോലെഡ് ഡിസ്പ്ലേയും അതിന് 120Hz റിഫ്രഷ് റേറ്റുമുണ്ടായിരിക്കും.
മി 11X പ്രോയുടെ പിറകിൽ 108MP പ്രധാന സെൻസറടക്കമുള്ള മൂന്ന് കാമറകളാണുണ്ടാവുക. മി 11X-ഇൽ 48MP പ്രധാന സെൻസറായിരിക്കും. ചൈനയിലെ കെ40 സീരീസിന്‍റെ വിലയുമായി താരതമ്യം ചെയ്യുേമ്പാൾ പ്രോ മോഡലിന് 33,700 രൂപയും സാധാരണ മോഡലിന് 24,700 രൂപയുമാണ് വില പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.