ഫ്ലിപ്കാർട്ടും മൊബൈൽ ഫോൺ പുറത്തിറക്കുന്നു
text_fieldsഒാൺലൈൻ ഷോപ്പിങ് രംഗത്തെ അതികായരായ ഫ്ലിപ്കാർട്ടും മൊബൈൽ ഫോൺ പുറത്തിറക്കുന്നു. ബില്യൺ കാപ്ച്യുർ പ്ലസ് എന്ന പേരിലാണ് ഫ്ലിപ്കാർട്ടിെൻറ ഫോൺ വിപണിയിലെത്തുക. നവംബർ 15ന് ഒൗദ്യോഗികമായി ഫോൺ അവതരിപ്പിക്കും. 3 ജി.ബി, 4 ജി.ബി റാം വേരിയൻറുകളിലെത്തുന്ന ഫോണിന് യഥാക്രമം 10,999, 12,999 രൂപയുമായിരിക്കും വില. പിൻവശത്തെ ഇരട്ട കാമറകളാണ് ഫോണിെൻറ പ്രധാന പ്രത്യേകതയായി ഫ്ലിപ്കാർട്ട് ഉയർത്തി കാട്ടുന്നത്.
5.5 ഇഞ്ച് ഡിസ്പ്ലേ, ഡ്രാഗൺട്രയിൽ ഗ്ലാസ്, സ്നാപ്ഡ്രാഗൺ പ്രൊസസർ, 3/4 ജി.ബി റാം, 32/64 ജി.ബി സ്റ്റോറേജ് എന്നിവയാണ് ഫോണിെൻറ പ്രധാനസവിശേഷതകൾ. ഡ്യുവൽ കാമറയാണ് ബില്യൺ കാപ്ച്യുർ പ്ലസിന് നൽകിയിരിക്കുന്നത്. 13 മെഗാപിക്സലിെൻറ ഇരട്ട കാമറകൾ ദൃശങ്ങൾ പകർത്താനായി ഫോണിലുണ്ടാവും. 8 മെഗാപിക്ലിേൻറതാണ് മുൻ കാമറ.
രണ്ട് ദിവസം ചാർജ് നിൽക്കുന്ന 3,500 എം.എ.എച്ച് ബാറ്ററിയും ഫോണിലുണ്ട്. യു.എസ്.ബി ടൈപ്പ് സി ചാർജർ സംവിധാനം ചാർജിങ്ങിനായി ഉപയോഗിച്ചിരിക്കുന്നു. 15 മിനിട്ട് ചാർജ് ചെയ്താൽ ഏഴ് മണിക്കൂർ പ്രവർത്തിക്കാനുള്ള ഉൗർജം ലഭിക്കുമെന്നാണ് ഫ്ലിപ്കാർട്ടിെൻറ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.