നോക്കിയയെ വെല്ലാൻ മോേട്ടായെ രംഗത്തിറക്കി ഫ്ലിപ്കാർട്ട്
text_fieldsമുംബൈ: നോക്കിയയുടെ രണ്ടാം വരവിനെ എല്ലാ മൊബൈൽ കമ്പനികളും ആശങ്കയോടെയാണ് കാണുന്നത്. നോക്കിയ പഴയ പ്രതാപം തിരിച്ച് പിടിച്ചാൽ നിലവിലുള്ള പല വമ്പൻമാർക്കും ചിലപ്പോൾ കാലിടറും. ജൂലൈ 14നാണ് നോക്കിയ ഇന്ത്യയിൽ പുറത്തിറക്കുന്ന കരുത്തു കൂടിയ മോഡലായ 6െൻറ രജിസ്ട്രേഷൻ ഒാൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിൽ ആരംഭിക്കുന്നത്. ഒാൺലൈൻ ഷോപ്പിങ് രംഗത്ത് പരസ്പരം മൽസരിക്കുന്ന ഫ്ലിപ്കാർട്ട് നോക്കിയയുടെ വരവിനെ പ്രതിരോധിക്കാൻ എന്ത് തന്ത്രവുമായി രംഗത്തെത്തുമെന്നതായിരുന്നു എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കിയിരുന്നത്.
ഇ പ്ലസ് എന്ന മൊബൈലിനെ രംഗത്തിറക്കിയാണ് മോേട്ടാ നോക്കിയയെ വെല്ലാൻ ഒരുങ്ങുന്നത്. ബാറ്ററി തന്നെയാണ് മോേട്ടായുടെ പുതിയ ഫോണിെൻറ ഹൈലൈറ്റ്. 5,000 എം.എ.എച്ചിെൻറ ബാറ്ററിയാണ് ഫോണിനായി മോട്ടറോള നൽകുന്നത്. 5.5 ഇഞ്ച് ഡിസ്പ്ലേ, 3 ജി.ബി റാം, 32 ജി.ബി റോം, ആൻഡ്രോയിഡ് ന്യൂഗട്ട് ഒാപ്പറേറ്റിങ് സിസ്റ്റം, 13 മെഗാപിക്സൽ പിൻ കാമറ, അഞ്ച് മെഗാപിക്സൽ മുൻ കാമറ എന്നിവയാണ് ഫോണിെൻറ മുഖ്യ സവിശേഷതകൾ. മുന്നിലും പിന്നിലും ഫ്ലാഷും ലഭ്യമാക്കിയിട്ടുണ്ട്. സുരക്ഷക്കായി മുമ്പിൽ ഫിംഗർപ്രിൻറ് സ്കാനറും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുതായി പുറത്തിറക്കുന്ന നോക്കിയ 6മായി താരത്മ്യം ചെയ്യുേമ്പാൾ കാമറയുടെ കാര്യത്തിൽ കേമൻ നോക്കിയയാണ്. 16,8 മെഗാപിക്സലിെൻറ മുൻ പിൻ കാമറകളാണ് നോക്കിയക്ക് ഉള്ളത്. എന്നാൽ ബാറ്ററി ലൈഫിെൻറ കാര്യത്തിൽ മോേട്ടാ പുലിയാണ് 5,000 എം.എ.എച്ച് ശേഷിയുള്ള ബാറ്റിയുമായി മോേട്ടായെത്തുേമ്പാൾ നോക്കിയയുടെ മൊബൈലിനെറ ബാറ്ററിയുടെ ശേഷി 3,300 എം.എ.എച്ച് മാത്രമാണ്. മറ്റ് ഫീച്ചറുകളിലെല്ലാം ഇരു കമ്പനികളും കട്ടക്ക് നിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.