Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right​െഎഫോൺ 6  വൻ...

​െഎഫോൺ 6  വൻ വിലക്കുറവിൽ

text_fields
bookmark_border
​െഎഫോൺ 6  വൻ വിലക്കുറവിൽ
cancel

ന്യൂഡൽഹി: ഇന്ത്യയിൽ വൻ വിലക്കുറവിൽ ​െഎഫോൺ 6 ലഭ്യമാകുന്നു. ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ ഫ്ലിപ്​കാർട്ടാണ്​ ​ഫാദേഴ്​സ്​ ഡേയുടെ ഭാഗമായി ഫോണിന്​ കിടിലൻ ഒാഫർ ലഭ്യമാക്കിയിരിക്കുന്നത്​. ​െഎഫോൺ 6ന്​ 21,990 രൂപയാണ്​ ഫ്ലിപ്​കാർട്ടിലെ വില. 16 ജി.ബി മോഡലിനാണ്​ ഇൗ ​ഒാഫർ ലഭ്യമാക്കുക. ഗ്രേ നിറത്തിലുള്ള ഫോണിനായിരിക്കും ഒാഫർ. ഗോൾഡ്​, സിൽവർ നിറങ്ങൾക്ക്​ ഒാഫർ ലഭ്യമല്ല. ആക്​സിസ്​ ബാങ്ക്​, എസ്​.ബി.​െഎ ക്രെഡിറ്റ്​ കാർഡുകൾക്ക്​ പ്രത്യേക ഒാഫറുകളും ഫ്ലിപ്​കാർട്ട്​ നൽകുന്നുണ്ട്​.

​െഎഫോണി​​െൻറ മറ്റൊരു മോഡലായ എസ്​.ഇ 21,990 രൂപക്കാണ്​ ഫ്ലിപ്​കാർട്ടിൽ വിൽക്കുന്നത്​. ​െഎഫോൺ 6മായി താരത്മ്യം ചെയ്യു​​േമ്പാൾ കരുത്ത്​ കൂടിയ പ്രോസസറാണ്​ എസ്​.ഇക്ക്​. എന്നാൽ എസ്​.ഇയുമായി താരത്മ്യം ചെയ്യു​േമ്പാൾ ​െഎഫോൺ 6ന്​ ഡിസ്​പ്ലേ സൈസ്​ കൂടുതലാണ്​. 4 ഇഞ്ചാണ്​ ​എസ്​.ഇയുടെ ഡിസ്​പ്ലേ സൈസ്​ എന്നാൽ 4.7 ഇഞ്ച്​ ഡിസ്​പ്ലേ സൈസ്​ ​െഎഫോൺ 6നുണ്ട്​.

 ഇൗ വർഷം ജൂണിൽ ഇന്ത്യയിൽ നിർമിക്കുന്ന ​െഎഫോൺ മോഡലുകൾ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ​െഎഫോൺ എസ്​.ഇയാവും ആപ്പിൾ ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ നിർമിക്കുക. മെയ്​ഡ്​ ഇൻ ഇന്ത്യ ഫോണുകൾ വിപണിയിലെത്തുന്നതോടെ ആപ്പിൾ ഫോണുകളുടെ വില വീണ്ടും കുറയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iphoneFlipkart
News Summary - Flipkart iPhone 6 Offer: 16GB Model Available at Just Rs. 21,999 in Father's Day Promotion
Next Story