Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2018 3:44 PM GMT Updated On
date_range 16 Jan 2018 4:04 PM GMTനാലു കാമറകളുമായി 'ഒാണർ 9 ലൈറ്റ്'
text_fieldsbookmark_border
നാലുകാമറകളും ഗ്ലാസ് ശരീരവുമുള്ള ‘ഹ്വാവെ ഒാണർ 9 ലൈറ്റ്’ ഇന്ത്യയിലേക്ക് എത്തുന്നു. 2017 ഡിസംബറിൽ ചൈനയിൽ അവതരിപ്പിച്ച ഫോൺ നാല്കാമറയുള്ള ഹ്വാവെയുടെ രണ്ടാമനാണ്. മുന്നിലും പിന്നിലും 13 മെഗാപിക്സൽ- രണ്ട് മെഗാപിക്സൽ കാമറകൾ വീതമാണുള്ളത്. പിന്നിൽ എൽ.ഇ.ടി ഫ്ലാഷും ഫേസ് ഡിറ്റഷൻ ഒാേട്ടാഫോക്കസുമുണ്ട്. ഇരട്ട നാനോ സിം, ആൻഡ്രോയിഡ് 8.0 ഒാറിയോ അടിസ്ഥാനമായ ഇ.എം.യു.െഎ 8.0 ഒാപറേറ്റിങ് സിസ്റ്റം, 1080x2160 പിക്സൽ ഫുൾ എച്ച്.ഡി റസലൂഷനുള്ള 5.65 ഇഞ്ച് ഡിസ്പ്ലേ, ഒരു ഇഞ്ചിൽ 428 പിക്സൽ വ്യക്തത, 18:9 അനുപാതത്തിലുള്ള സ്ക്രീൻ, 2.36 ജിഗാഹെർട്സ് എട്ടുകോർ ഹ്വാവെ ഹിസിലിക്കോൺ കിരിൻ 659 പ്രോസസർ, 256 ജി.ബി കൂട്ടാവുന്ന 32-64 ജി.ബി ഇേൻറണൽ മെമ്മറി, മൂന്ന്-നാല് ജി.ബി റാം, 20 മണിക്കൂർ സംസാരസമരം നൽകുന്ന 3000 എം.എ.എച്ച് ബാറ്ററി, ഫോർജി വി.ഒ.എൽ.ടി.ഇ, വൈ ഫൈ, ബ്ലൂടൂത്ത്, എ-ജി.പി.എസ്, 3.5 എം.എം ജാക്, ഒ.ടി.ജി പിന്തുണ, 149 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങൾ. മൂന്ന് ജി.ബി റാം- 32 ജി.ബി മെമ്മറി പതിപ്പിന് ഏകദേശം 15,600 രൂപയും നാല് ജി.ബി റാം-64 ജി.ബി പതിപ്പിന് ഏകദേശം17,500 രൂപയുമാണ് ചൈനയിൽ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story