Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പോക്കറ്റ് കീറാത്ത ഗൂഗിൾ ഫോൺ..? പിക്സൽ 8എ വരുന്നു, വിലയും വിശേഷങ്ങളും അറിയാം
cancel
Homechevron_rightTECHchevron_rightMobileschevron_rightപോക്കറ്റ് കീറാത്ത...

പോക്കറ്റ് കീറാത്ത ഗൂഗിൾ ഫോൺ..? പിക്സൽ 8എ വരുന്നു, വിലയും വിശേഷങ്ങളും അറിയാം

text_fields
bookmark_border

ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച അനുഭവം നൽകുന്ന യൂസർ ഇന്റർഫേസ് (യു.ഐ) ഉള്ളത് ഗൂഗിളിന്റെ പിക്സൽ ഫോണുകളിലാണ്. സാംസങ്ങിന് പോലും പിക്സൽ ഫോണുകളിലെ വനില ആൻഡ്രോയ്ഡ് എക്സ്പീരിയൻസിനെ വെല്ലാൻ കഴിയില്ല എന്ന് പറയാം. എന്നാൽ, നല്ലൊരു ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോൺ വാങ്ങാൻ 75000 മുതൽ ഒരു ലക്ഷം രൂപ വരെ മുടക്കണം. അതുകൊണ്ട് തന്നെ ഇന്ത്യൻ വിപണിയിൽ അവർക്ക് കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല.

എന്നാൽ, ഫ്ലാഗ്ഷിപ്പ് മോഡലുകൾ കൂടാതെ വില കുറഞ്ഞ ‘പിക്സൽ എ’ സീരീസ് കൂടി ഗൂഗിൾ ലോഞ്ച് ​ചെയ്യാൻ തുടങ്ങിയതോടെ ആളുകൾ ഗൂഗിളിന്റെ ഫോണുകൾ പരിഗണിക്കാൻ തുടങ്ങി. അത്തരത്തിൽ ഇറങ്ങിയ പിക്സൽ 4എ മുതൽ 7എ വരെയുള്ള സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ മികച്ച വിൽപ്പന നേടുകയും ചെയ്തു.

ഇപ്പോഴിതാ പിക്സൽ 8എ കൂടി വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. വരാനിരിക്കുന്ന ഗൂഗിൾ ഐ/ഒ 2024 ഇവൻ്റിൽ ഗൂഗിൾ പിക്സൽ 8 എ അവതരിപ്പിച്ചേക്കും. ലോഞ്ചിന് മുമ്പായി ഫോണിന്റെ ഫീച്ചറുകൾ പുറത്തുവന്നിരിക്കുകയാണ്.

പിക്സൽ 7എ-യുമായി ഏകദേശ സാമ്യതകളുള്ള മോഡലായിരിക്കും പിക്സൽ 8എയും. ഫോൺ 256GB വരെ സ്റ്റോറേജും 120Hz റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.6.1 ഇഞ്ച് FHD+ OLED സ്‌ക്രീനും ഗൊറില്ല ഗ്ലാസ് 3-യുടെ പരിരക്ഷയും 2,000nits പീക്ക് ബ്രൈറ്റ്നസുമാണ് ഡിസ്‍പ്ലേ വിശേഷങ്ങൾ.

പിക്സൽ 8എ ടെൻസർ G3 പ്രോസസറുമായിട്ടാകും വരികയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രീമിയം മോഡലുകളായ പിക്സൽ 8, 8 പ്രോ എന്നിവയിലും ഇതേ ചിപ്സെറ്റാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒഎസിൽ പ്രവർത്തിക്കുന്ന ഫോൺ ഏഴ് വർഷത്തെ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യും, അതിൽ OS, സെക്യൂരിറ്റി പാച്ചുകൾ, ഫീച്ചർ ഡ്രോപ്പുകൾ എന്നിവ ഉൾപ്പെടുന്നു.


സ്മാർട്ട്‌ഫോണിന് 4,500mAh ബാറ്ററി ഉണ്ടായിരിക്കും, അത് 30വാട്ട് വരെയുള്ള ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും. വയർഡ് കൂടാതെ, ഫോണിന് Qi വയർലെസ് ചാർജിംഗ് പിന്തുണയും ലഭിച്ചേക്കാം.

മാജിക് എഡിറ്റർ, ബെസ്റ്റ് ടേക്ക്, അൾട്രാ എച്ച്ഡിആർ, ഫോട്ടോ അൺബ്ലർ, മാജിക് ഇറേസർ, നൈറ്റ് സൈറ്റ്, പോർട്രെയിറ്റ് മോഡ്, പോർട്രെയിറ്റ് ലൈറ്റ് എന്നിവയും അതിലേറെയും പോലുള്ള AI സവിശേഷതകൾ പിക്സൽ 8എയിൽ പ്രതീക്ഷിക്കാം. വീഡിയോകളിലേക്ക് വരുമ്പോൾ, ഹാൻഡ്‌സെറ്റ് ഓഡിയോ മാജിക് ഇറേസറും വാഗ്ദാനം ചെയ്യുന്നു.


IP67 റേറ്റിങ്ങുമായി വരുന്ന ഫോണിൽ Wi-Fi 6E, ബ്ലൂടൂത്ത് 5.3, NFC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുടെ പിന്തുണയുമുണ്ട്. ഫോണിന് 64എംപി പ്രൈമറി + 13എംപി അൾട്രാവൈഡ് പിൻക്യാമറയും 13എംപി സെൽഫി ക്യാമറയും ഉണ്ടായിരിക്കും.

പിക്സൽ 8എയടെ 128GB മോഡലിന്റെ വില 499 ഡോളർ മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 256GB മോഡലിന് $559 വിലവരും. ഇന്ത്യയിൽ, 45,000 രൂപയ്ക്ക് താഴെയായിരിക്കും ഫോണിന്റെ വില വരിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoogleGoogle PixelGoogle Pixel 8aPixel 8a
News Summary - Full Specifications Of Pixel 8a Leaked Ahead Of Possible Launch
Next Story