എം സീരീസിലേക്ക് 5ജി പിന്തുണയുള്ള ഫോണുമായി സാംസങ്; ഗാലക്സി എം42 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു
text_fieldsദക്ഷിണ കൊറിയൻ ടെക്നോളജി ഭീമൻ സാംസങ്ങിന് ഇന്ത്യയിൽ മികച്ച വിപണി നേടിക്കൊടുത്ത എം സീരീസിലേക്ക് പുതിയ ഒരു അവതാരം കൂടിയെത്തി. വൻ വിജയമായ എം51 എന്ന മോഡലിന് ശേഷം എ42 5ജി എന്ന ഫോണാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇൗ വർഷം തുടക്കത്തിൽ ആഗോള മാർക്കറ്റിലെത്തിയ ഗാലക്സി എ42 5ജിയുടെ റീബ്രാൻഡഡ് വകഭേദമാണ് എം42 5ജി.
സാംസങ് ഗ്ലാസ്റ്റിക് എന്ന് വിശേഷിപ്പിക്കുന്ന കരുത്തുറ്റ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചിരിക്കുന്ന ബാക് പാനലാണ് എം42 5ജിക്ക്. പിറകിൽ 48MP പ്രൈമറി സെൻസറടങ്ങിയ ക്വാഡ് കാമറ സെറ്റപ്പാണ്. 8MP അൾട്രാവൈഡ് ലെൻസ്, 5MP മാക്രോ ലെൻസ്, 5MP ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് പിൻകാമറ വിശേഷങ്ങൾ. 20MP (f/2.2) ആണ് മുൻകാമറ.
ഡിസ്പ്ലേ ഡിപ്പാർട്ട്മെൻറിലാണ് സാംസങ് നിരാശപ്പെടുത്തുന്നത്. എം42 5ജിയുടെ 6.6 ഇഞ്ചുള്ള എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേക്ക് 1600 x 720 പിക്സൽ റെസൊല്യൂഷനാണുള്ളത്. 60Hz റിഫ്രഷ് റേറ്റ് മാത്രമാണ് നൽകിയിരിക്കുന്നത്. 20000 രൂപയ്ക്ക് താഴെയുള്ള മിക്ക ഫോണുകളിലും കമ്പനികൾ അമോലെഡ് + ഫുൾ എച്ച്.ഡി ഡിസ്പ്ലേ + 90Hz അല്ലെങ്കിൽ 120Hz റിഫ്രഷ് റേറ്റും നൽകുന്ന ഇക്കാലത്ത് വെറും എച്ച്.ഡി ഡിസ്പ്ലേയുമായാണ് സാംസങ് എത്തുന്നത് എന്നത് കൗതുകമുണർത്തുന്നു. അതേസമയം ഫോണിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിൻറ് കമ്പനി ഉൾകൊള്ളിച്ചിട്ടുണ്ട്.
സ്നാപ്ഡ്രാഗണിെൻറ 5ജി പിന്തുണയുള്ള ബജറ്റ് ചിപ്സെറ്റായ 750G ആണ് എം42വിന് കരുത്ത് പകരുന്നത്. ഷവോമിയുടെ എം.െഎ 10i എന്ന ഫോണിലും ഇതേ പ്രൊസസറാണ്. 8GB വരെ റാമും 128GB വരെ സ്റ്റോറേജും ഫോണിലുണ്ട്. 5000 എം.എ.എച്ച് ബാറ്ററി ചാർജ് ചെയ്യാൻ 15 വാട്ടുള്ള ചാർജറാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ വൺ യു.െഎ 3.1 ഇലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ഫോണിെൻറ 8GB+128GB മോഡലിന് 21,999 രൂപയാണ് വില. അതേസമയം എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 19,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ആമസോണിലൂടെയാണ് ഫോൺ വിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.