സാംസങ്ങിെൻറ സെഡ് ഫ്ലിപ് ഇന്ത്യയിൽ; വില 1,09,999
text_fieldsടെക് പ്രേമികളെ വണ്ടറിപ്പിച്ച സാംസങ്ങിെൻറ ഏറ്റവും പുതിയ അവതാരം സെഡ് ഫ്ലിപ് ഇന്ത്യയിൽ അവതരിപ്പിച്ചു. 1,09,9 99 രൂപക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത താരം വൈകാതെ സാംസങ്ങിെൻറ ഓൺലൈൻ സ്റ്റോറിൽ ലഭ്യമാവും. മിറർ പർപ്പിൾ, മിറർ ബ്ലാക്, മിറർ ഗോൾഡ് എന്നീ മൂന്ന് കളറുകളിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ മോഡലാണ് വകഭേദമാണ് അവ തരിപ്പിച്ചിരിക്കുന്നത്.
പഴയ ഫീച്ചർ ഫോണുകൾ പോലെ മടക്കാവുന്ന രീതിയിലാണ് സെഡ് ഫ്ലിപിെൻറ നിർമാണം. ന േരത്തെ ഇറങ്ങിയ ‘സാംസങ്ങ് ഫോൾഡ്’ എന്ന മോഡലിൽ നിന്ന് വിഭിന്നമായി ഒരു സാധാരണ സ്മാർട്ട് ഫോണിെൻറ രൂപത്തിലാണ് സെഡ് ഫ്ലിപ്. അതിനാൽ തന്നെ മടക്കിയാൽ ഒരു കുഞ്ഞൻ ബോക്സിെൻറ വലിപ്പം മാത്രമേയുള്ളൂ.
തീർത്തും നേർത്ത ഗ്ലാസിെൻറ സുരക്ഷയോടുകൂടിയ ഡിസ്പ്ലേ മികച്ച രീതിയിൽ നിർമിച്ചിട്ടുള്ളതാണെന്നും ഫോൺ മടക്കുേമ്പാൾ യാതൊരു രീതിയിലുള്ള പ്രശ്നങ്ങളും ഡിസ്പ്ലേക്ക് സംഭവിക്കില്ലെന്നും സാംസങ്ങ് അവകാശപ്പെടുന്നു. മുൻ മോഡലായ ഫോൾഡിന് കേട്ട പഴി പരിഹരിച്ച് ഇറക്കിയ സെഡ് ഫ്ലിപിന് വിലയും മുൻമോഡലിനേക്കാൾ കുറവാണ്.
സ്പെക് ഷീറ്റ്
6.7 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേയും മടക്കുേമ്പാൾ പുറത്ത് കാണുന്ന വളരെ ചെറിയ 1.1 ഇഞ്ച് വലിപ്പമുള്ള ഒലെഡ് ഡിസ്പ്ലേയുമാണ് സെഡ് ഫ്ലിപിന്. പ്ലാസ്റ്റിക് നിർമാണത്തിലുള്ള സ്ക്രീൻ സുരക്ഷാകവചവും നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷാവസാനം പുറത്തിറങ്ങിയ ക്വാൽകോമിെൻറ സ്നാപ്ഡ്രാഗൺ 855പ്ലസ് പ്രൊസസർ, f/1.8 അപെർച്ചറുള്ള 12 മെഗാ പിക്സൽ പ്രധാന കാമറ, 12 മെഗാപിക്സലുള്ള അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ഡിസ്പ്ലേക്കകത്ത് പഞ്ച് ഹോളായി 10 മെഗാ പിക്സലുള്ള മുൻ കാമറ എന്നിവ സെഡ് ഫ്ലിപിെൻറ പ്രത്യേകതകളാണ്.
3300 എം.എ.എച്ചുള്ള ബാറ്ററിക്ക് 15 വാൾട്ട് ഫാസ്റ്റ് ചാർജറും നൽകിയിട്ടുണ്ട്. ഹെഡ്ഫോൺ ജാക്ക് നൽകാതിരുന്നത് പരിഹരിക്കാൻ ടൈപ് സി പിൻ ഉൾപെടുത്തിയ എ.കെ.ജിയുടെ മികച്ച ഇയർഫോണും സാംസങ്ങ് ബോക്സിനകത്ത് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.