െഎഫോണോ പിക്സലോ? വമ്പനാര്
text_fieldsെഎഫോണിെൻറ 10ാം വാർഷികത്തിലാണ് പുതിയ ഡിസൈനുമായി െഎഫോൺ X നെ ആപ്പിൾ രംഗത്തിറക്കിയത്. ഇതിനൊപ്പം തന്നെയാണ് ഗൂഗ്ൾ പിക്സൽ 2 xLനെയും വിപണിയിലെത്തിച്ചത്. ഇതോടെ മൊബൈൽ വിപണിയിലെ മൽസരം പ്രധാനമായും ആപ്പിളും ഗൂഗ്ളും തമ്മിലായി. വ്യത്യസ്ത ഒ.എസിലാണ് പ്രവർത്തനമെങ്കിലും നിരവധി ഫീച്ചറുകളിൽ താരത്മ്യം അർഹിക്കുന്ന മോഡലുകൾ തന്നെയാണ് ഗൂഗ്ൾ പിക്സലും െഎഫോൺ എക്സും.
വില നിലവാരം
വിലയിൽ ഒരമ്മ പെറ്റ മക്കളാണ് ഇരു മോഡലുകളും. പിക്സൽ വാങ്ങാൻ അമേരിക്കയിൽ 849 ഡോളറും ഇന്ത്യയിൽ 77000 രൂപയും നൽകണം. Xനാവെട്ട 999 ഡോളർ അമേരിക്കയിലും 89000 രൂപ ഇന്ത്യയിലും കൊടുക്കണം. ബജറ്റ് ഫോണുകൾ റെക്കോർഡ് വിൽപന നടക്കുന്ന ഇന്ത്യയിൽ ഇൗ വിലയുള്ള രണ്ട് ഫോണുകൾ എത്രയെണ്ണം വിറ്റു പോവുമെന്നത് കണ്ടറിയണം.
പ്രൊസസിങ് കപാസിറ്റി
ആപ്പിൾ തന്നെ നിർമിച്ച A11 പ്രൊസസർ ആണ് X ന് കരുത്ത് പകരുന്നത്. പിക്സൽ 2 XL ൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 835 ചിപ്സെറ്റാണ്. പ്രൊസസറുകളുടെ പ്രവർത്തനക്ഷമത അളക്കുന്ന റോ ബെഞ്ച്മാർകിൽ െഎഫോൺ X പിക്സൽ 2 XL നെ മലർത്തിയടിച്ചെങ്കിലും വിവാദമായ ഡി.എകസ്.ഒ ബെഞ്ച് മാർകിൽ ഒറ്റ പോയിൻറ് വ്യത്യാസത്തിൽ പിക്സൽ 2 XLന് താഴെ നിൽകാനനായിരുന്നു വിധി. സാധാരണ ഉപയോഗത്തിൽ ഇരുഫോണുകളും ഒപ്പത്തിനൊപ്പം നിൽക്കുെമങ്കിലും അധിക സമയ ഉപയോഗത്തിൽ െഎഫോണിെൻറ സ്വന്തം പ്രൊസസർ കാര്യമായി വിയർകാതെ പണി എടുക്കും.
ഡിസ്പ്ലേ തെളിച്ചം
ഇരു ഫോണുകളിലും ഒ.എൽ.ഇ.ഡി ഡിസ്പ്ലേ ആണ് നൽകിയിരിക്കുന്നത്. എന്നാൽ െഎഫോൺ X ആണ് ഡിസ്പ്ലേയുടെ കാര്യത്തിൽ കൂടുതൽ തിളങ്ങുന്നത്. ദിവസങ്ങൾക്ക് മുൻമ്പ് പിക്സൽ 2 XL വാർത്തകളിൽ നിറഞ്ഞത് ഡിസ്പ്ലേ പ്രശ്നത്തിെൻറ പേരിൽ ആണെന്നതും ഗൂഗിളിനെ പിറകോട്ടടിക്കുന്നു. 5.8 ഇഞ്ച് വലിപ്പവും 2436x1125 പിക്സൽ റെസൊല്യൂഷനുമുള്ള െഎഫോൺ X ബെസൽലെസ് ആണെന്ന കാരണം കൊണ്ട് കയ്യിൽ ഒതുങ്ങുന്നുണ്ട്.
റെസൊല്യൂഷെൻറ കാര്യത്തിൽ (2880x1140) മികവ് പുലർത്തുന്നുണ്ടെങ്കിലും 6 ഇഞ്ച് വലിപ്പം പിക്സലിെൻറ സുഖകരമായ ഉപയോഗത്തിന് അൽപം ആഘാതം സൃഷ്ടിക്കാം. 538 പിക്സൽ പെർ ഇഞ്ചിൽ കൂടുതൽ വ്യക്തതയുളള ഒൗട്പുട്ടാണ് െഎഫോണിെൻറത്. 458 ആണ് പിക്സൽ 2 XL െൻറ പി.പിെഎ.
ബാറ്ററി
3520 mAh ഉള്ള വലിയ ബാറ്ററിയാണ് പിക്സൽ 2 XL ന്. ഒരു ദിവസം മുഴുവനായി ചാർജ് നിൽകാൻ ശേഷിയുള്ളതാണ് ബാറ്ററിയെന്നാണ് കമ്പനിയുടെ അവകാശവാദം.
െഎഫോൺ X െൻറത് 2716 mAh ഉള്ള ചെറിയ ബാറ്ററിയാണ്. എങ്കിലും 21 മണിക്കൂർ ടോക് ടൈം, 13 മണിക്കൂർ ഇൻറർനെറ്റ്, 14 മണിക്കൂർ വീഡിയോ കാണൽ, 60 മണിക്കൂർ നീളുന്ന ഗാനാസ്വാദനം എന്നിവ X ൽ സാധ്യമാവുമെന്ന് ആപിൾ അവകാശപ്പെടുന്നു. കുറഞ്ഞ ബാറ്ററി ശേഷി എന്ന പ്രശ്നം ആപിളിെൻറ സ്വന്തം A11 ചിപ് സെറ്റ് മറികടക്കുമെന്ന് പറയുന്നുണ്ടെങ്കിലും ബാറ്ററി ലൈഫിൽ പിക്സൽ തന്നെ വിജയി. 30 മിനിറ്റിൽ 50 ശതമാനം ചാർജ് കയറുന്ന ഫാസ്റ്റ് ചാർജിങ് സംവിധാനവും വയർലെസ് ചാർജിങും െഎഫോൺ x നെ ഒരുപടി മുന്നിൽ നിർത്തുന്നുണ്ടെങ്കിലും വയർലെസ് ചാർജിങ് ഇല്ല എന്നതൊഴിച്ചാൽ പിക്സൽ 2 XL ൽ ഫാസ്റ്റ് ചാർജിങ് ഗൂഗിൾ നൽകിയിട്ടുണ്ട്.
കാമറ കണ്ണ്
പിക്സൽ 2 XL 12.2 മെഗാപിക്സൽ പിൻ കാമറ f/1.8 അപെർചർ
8 മെഗാ പിക്സൽ എച്ച് ഡി മുൻ കാമറ f/2.4
കഴിഞ്ഞ വർഷം പിക്സലിെൻറ ആദ്യ മോഡൽ ഇറക്കുന്നതിന് മുൻപ് ഗൂഗിൾ നടത്തിയ അവകാശവാദങ്ങളെ അന്വർഥമാക്കുന്നതായിരുന്നു അതിെൻറ കാമറ. ഇത്തവണ അവകാശവാദങ്ങൾ ഇല്ലായിരുന്നുവെങ്കിലും കാമറയിൽ ഗൂഗിൾ വിട്ടുവീഴ്ച്ച വരുത്തിയിട്ടില്ല. ഒപ്റ്റികൽ ഇലക്ട്രോണിക് ഇമേജ് സ്റ്റെബ്ലൈസേഷനും ഡ്യുവൽ പിക്സൽ പി.ഡി.എ.എഫ് ഉണ്ട്. ലേസർ അസിസ്റ്റഡ് ഫോകസിങും പ്രത്യേകതയാണ്. മുൻ കാമറയിലും പിൻ കാമറയിലും പോർട്രയ്റ്റ് മോഡ് ഉണ്ടെന്നത് പ്രധാന സവിശേഷതയാണ്. മറ്റ് കമ്പനികൾ ഡ്യുവൽ കാമറകൾ അവരുടെ ഫ്ലാഗ്ഷിപുകളിൽ ഉൾപെടുത്തുേമ്പാൾ ഗൂഗിൾ ഒറ്റ കാമറ കൂടുതൽ മികവുറ്റതാക്കാൻ ശ്രമിച്ചു എന്നത് ശ്രദ്ദേയമാണ്.
െഎഫോൺ X
ഡ്യുവൽ പിൻ കാമറ രണ്ടും 12 മെഗാപിക്സൽ f/1.8 & f/2.4 അപെർചർ
7 മെഗാപിക്സൽ മുൻ കാമറ f/2.2
വൈഡ് ആംഗിൾ,ടെലി ഫോേട്ടാ ലെൻസ് അടങ്ങിയ 12 മെഗാ പിക്സൽ സെൻസറുള്ള ഡ്യുവൽ കാമറ തന്നെയാണ് x െൻറ കരുത്ത്. ഇരു കാമറകൾകും ഒപ്റ്റികൽ ഇമേജ് സ്റ്റെബ്ലൈസേഷനുമുണ്ട്. ഇത് ചിത്രങ്ങൾ കൂടുതൽ വ്യക്തത നൽകും. പോർട്രയിറ്റ് ലൈറ്റിങ് ഫീച്ചർ, ബൊക്കേ എഫക്റ്റും 2x സൂമിങ് സംവിധാനവും പിക്സൽ 2 XL നെ മലർത്തിയടിക്കാൻ പാകത്തിൽ െഎഫോൺ മുൻപേ പരസ്യം ചെയ്തിരുന്നു. മുൻ കാമറക്ക് ആപ്പിളിെൻറ സ്വന്തം ട്രൂ ഡെപ്ത് സിസ്റ്റം നൽകിയിട്ടുണ്ട്. കാമറാ പെർഫോർമൻസിെൻറ കാര്യത്തിലും ഫീച്ചറുകളുടെ ആധിക്യം കൊണ്ടും െഎഫോൺ X അൽപം മുന്നിട്ട് നിൽകുന്നു എന്ന് പറയാം.
ഡിസൈനും ബിൽഡ് ക്വാളിറ്റിയും
ഇരു ഫോണുകളും ബിൽഡ് ക്വാളിറ്റിയിലും ഡിസൈനിലും വിട്ടു വീഴ്ച വരുത്തിയിട്ടില്ല. ക്രാഷ് ടെസ്റ്റുകളിലും ഡ്യൂറബിലിറ്റി ടെസ്റ്റുകളിലും കാര്യമായി ക്ഷതമേൽക്കുന്നില്ലെന്നത് ആശ്വാസകരമാണ്. ഹോം ബട്ടണ്‍ ഒഴിവാക്കി ബെസിൽലെസ് ഫുള്‍ ഫ്രോണ്ടല്‍ ഡിസ്പ്ലേയാണ് xന്. പിറകിലെ മെറ്റൽ ഗ്ലാസ് ഡിസൈനും ഭംഗി കൂട്ടുന്നു. LG G6 നെ അനുസ്മരിപ്പിക്കും വിധമുള്ള ബെസിൽലെസ് ഡിസ്പ്ലേ ആണെങ്കിലും പിക്സൽ 2 XLന് പിറകിൽ സ്വീകരിച്ച കറുപ് ചാര കളർ തീം മനോഹരമായി. കാണാനുള്ള ഭംഗിയിൽ െഎഫോൺ X തന്നെ മുൻപിൽ
ഗൂഗിൾ അസിസ്റ്റൻറ് & സിരി
ആപ്പിൾ വളരെ മുൻപേ അവതരിപ്പിച്ച സിരി എന്ന ടോക്കിങ് അസിസ്റ്റൻറിനേക്കാൾ നന്നായി ഗൂഗിൾ അസിസ്റ്റൻറ് പിക്സൽ ഫോണുകളിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് യൂസേഴ്സ് അവകാശപെടുന്നുണ്ട്.
സുരക്ഷ
ഫെയിസ് െഎഡി സംവിധാനം സാധ്യമാക്കാൻ ഇൻഫ്രാറഡ്, ഡോട്ട് പ്രൊജക്ടർ എന്നിവ Xെൻറ മുൻ കാമറയിൽ ചേർത്തിട്ടുണ്ട് ഉപയോഗിക്കുന്നവരുടെ മുഖം മനസ്സിലാക്കി ഫോൺ അൺലോക്ക് ചെയ്യാം എന്ന സൂത്രം കൊട്ടി ഘോഷിച്ച് തന്നെയാണ് ആപിൾ െഎഫോൺ X മാർകറ്റ് ചെയ്തത്. ഫിംഗർ പ്രിൻറ് സംവിധാനം ഒഴിവാക്കിതും വലിയ ചർച്ചക്കിടയാക്കി.
പിക്സൽ 2 XLൽ ഫിംഗർ പ്രിൻറ് തന്നെയാണ് ഗൂഗിൾ ഇത്തവണയും പരീക്ഷിക്കുന്നത്. അതിവേഗം പ്രതികരിക്കുന്ന ഫിംഗർ പ്രിൻറ് സെൻസറാണ് XLൽ.
മാസം തോറും സെക്യൂരിറ്റി പാച് അപ്ഡേറ്റുകളും XL ന് ലഭിക്കും.സുരക്ഷയുടെ കാര്യത്തിൽ ഇരു ഫോണുകളും ചതിക്കില്ലെന്നാണ് ഉപയോക്താക്കളുടെ വിശ്വാസം
ഇരു ഫോണുകളും ഇത്തവണ 3.5 mm ഹെഡ് ഫോൺ ജാക് ഒഴിവാക്കിയാണ് അവതരിപ്പിച്ചത്. വാട്ടർ പ്രൂഫ് സംവിധാനവും ഉണ്ട്.
താരതമ്യ പഠനത്തിൽ അൽപം മുൻതൂക്കം െഎഫോൺ Xനാണ്. എന്നാൽ ചില കാര്യങ്ങളിൽ (ബാറ്ററി, വില എന്നിവയും മറ്റ് ഫീച്ചറുകളും പരിഗണിക്കുേമ്പാൾ) പിക്സൽ 2 XL മുന്നിട്ട് നിൽകുന്നു. ഏതാണ് ഭേദം എന്ന ചോദ്യത്തിന് െഎ.ഒ.എസ് ആൻഡ്രോയ്ഡ് എന്നീ പ്ലാറ്റ്ഫോമുകളിൽ നിങ്ങൾക്ക് ഏതാണ് കുടുതൽ താൽപര്യം അതിനെ മുൻ നിർത്തി തീരുമാനിക്കുന്നതാവും നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.