മികച്ച ബാറ്ററിയും കാമറയുമായി ഗൂഗ്ൾ പിക്സൽ 5എ എത്തുന്നു; റിലീസ് തീയതി പുറത്ത്
text_fieldsഗൂഗ്ൾ അവരുടെ പിക്സൽ സീരീസിലെ ആറാമനെ വമ്പൻ മാറ്റങ്ങളോടെ അവതരിപ്പിക്കാൻ പോവുകയാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരുത്തിനായി ഇതുവരെ ആശ്രയിച്ചിരുന്ന സ്നാപ്ഡ്രാഗണെ ഒഴിവാക്കി, സ്വന്തമായി നിർമിക്കുന്ന ചിപ്സെറ്റുമായിട്ടാണ് പിക്സൽ 6, 6 പ്രോ എന്നീ മോഡലുകൾ വരുന്നതെന്നും സൂചനയുണ്ടായിരുന്നു.
എന്നാൽ, അതിന് മുമ്പായി മറ്റൊരു പിക്സൽ ഫോൺ ലോഞ്ച് ചെയ്യാൻ പോവുകയാണ്. പിക്സൽ 5എ എന്ന മിഡ്റേഞ്ച് ഫോണാണ് ആഗസ്ത് 26ന് വെർച്വൽ ഇവൻറിലൂടെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ പിക്സൽ പ്രേമികൾ സന്തോഷിക്കാൻവരെട്ട അമേരിക്കയിലും ജപ്പാനിലും മാത്രമായിരിക്കും പിക്സൽ 5എ ലോഞ്ച് ചെയ്യുക.
പിക്സൽ 4എ-യെ അപേക്ഷിച്ച് വലിയ ബാറ്ററിയും 5ജി പിന്തുണയും മെച്ചപ്പെടുത്തിയ കാമറകളുമായിട്ടാണ് 5എ എത്തുന്നത്. ഫോണിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗണിെൻറ മിഡ്റേഞ്ച് 5ജി ചിപ്സെറ്റായ 765G ആയിരിക്കും. 4എയേക്കാൾ നേർത്ത ബെസലുകളും ചെറിയ പഞ്ച്ഹോളുമായി എത്തുന്ന ഫോണിന് 6.4 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയായിരിക്കും. 4,650mAh ഉള്ള വലിയ ബാറ്ററിയുമുണ്ടാകും.
പിക്സൽ 5ൽ ഉണ്ടായിരുന്ന അതേ കാമറകളായിരിക്കും 5എക്കും. ഒ.െഎ.എസ് പിന്തുണയുള്ള 12.2MP പ്രധാന കാമറ, 16-മെഗാപിക്സലുള്ള ഒരു അൾട്രാവൈഡ് സെൻറുമാണ് പിൻ കാമറ വിശേഷങ്ങൾ. പഞ്ച്ഹോളിലായി 8MP മുൻകാമറയുമുണ്ടാകും. ഫോണിൽ 3.5 എംഎം ഹെഡ്ഫോൺ ജാക്കും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. 450 ഡോളറായിരിക്കും (33,372 രൂപ) പിക്സൽ 5എയുടെ വില. അമേരിക്കയിലും ജപ്പാനിലും മാത്രമായി ലോഞ്ച് ചെയ്യുന്ന ഫോൺ ഭാവിയിൽ ഇന്ത്യയടക്കമുള്ള മറ്റുള്ള രാജ്യങ്ങളിലെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.