സ്വന്തം ചിപ്സെറ്റും 50MP കാമറയും പൊളി ലുക്കുമായി ഗൂഗ്ൾ പിക്സൽ 6 വരുന്നു; ലോഞ്ച് ഡേറ്റ് പുറത്ത്
text_fieldsഗൂഗിൾ അവരുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളായ പിക്സൽ 6, പിക്സൽ 6 പ്രോ എന്നിവയും അവയ്ക്ക് കരുത്ത് പകരുന്ന ടെൻസർ എന്ന സ്വന്തം ചിപ്സെറ്റും പ്രഖ്യാപിച്ചത് മാസങ്ങൾക്ക് മുമ്പായിരുന്നു. പിക്സൽ ഫോണുകൾ ഇഷ്ടപ്പെടുന്നവർ ആവേശത്തോടെയാണ് അത് സ്വീകരിച്ചത്. അതിെൻറ പ്രധാന കാരണം, പിക്സൽ 6 സീരീസിെൻറ രൂപവും ഭാവവുമൊക്കെയായിരുന്നു. ഇതുവരെ ഗൂഗിൾ പിന്തുടർന്നുവന്നിരുന്ന ഡിസൈൻ സമവാക്യങ്ങളിൽ നിന്നും പാടെ മാറി, പുതിയൊരു കലക്കൻ ഡിസൈനാണ് ആറാമന് നൽകിയിരിക്കുന്നത്.
എന്നാലിപ്പോൾ ഗൂഗ്ൾ പിക്സൽ 6 ലോഞ്ച് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. നേരത്തെ സെപ്തംബർ 13ന് ഫോൺ അവതരിപ്പിക്കുമെന്നായിരുന്നു ടെക് ലോകത്ത് പ്രചരിച്ചിരുന്നത്. ഐഫോൺ 13െൻറ ലോഞ്ചിന് ഒരു ദിവസം മുമ്പായി ഗൂഗ്ൾ അവരുടെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി ഞെട്ടിച്ചേക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ, ഒക്ടോബർ 28നാണ് ഗൂഗ്ൾ പിക്സൽ 6 ലോഞ്ച് ചെയ്യുകയെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 19ന് ഫോണിെൻറ പ്രീ-ഒാർഡർ ആരംഭിക്കുമെന്നും പ്രമുഖ ടിപ്സ്റ്ററായ ജോൺ പ്രോസർ വ്യക്തമാക്കി.
മുൻ മോഡലുകളെ അപേക്ഷിച്ച് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസറുമായിട്ടാണ് പിക്സൽ 6 വരുന്നത്. സാംസങ്ങിെൻറ 50 മെഗാ പിക്സൽ െഎസോസെൽ ജിഎൻ1 കാമറ സെൻസറായിരിക്കും മറ്റൊരു പ്രത്യേകത. ആൻഡ്രോയ്ഡ് 12-ലായിരിക്കും ഫോൺ പ്രവർത്തിക്കുക. അഞ്ച് വർഷത്തേക്ക് ഫോണിൽ ഗൂഗിൾ അപ്ഡേറ്റുകളും ലഭിക്കും. പിക്സൽ 6ൽ എട്ട് ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുണ്ടായിരിക്കും. എന്നാൽ, പിക്സൽ 6 പ്രോയിൽ 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജ് സ്പേസുമുണ്ടാകും.
6.4 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേ + 90Hz റിഫ്രഷ് റേറ്റാണ് പിക്സൽ 6െൻറ ഡിസ്പ്ലേ വിശേഷങ്ങൾ. എന്നാൽ 6 പ്രോയിൽ 6.7 ഇഞ്ചുള്ള ക്വാഡ് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ്. 120Hz ആയിരിക്കും റിഫ്രഷ് റേറ്റ്. 4,500mAh, 5,000mAh എന്നിങ്ങനെയാവും ഇരുഫോണുകളുടെയും ബാറ്ററി ലൈഫ് എന്നും റിപ്പോർട്ടുകൾ പറയുന്നു. വയർലെസ് ചാർജിങ് സേവനവുമുണ്ടായിരിക്കും.
പിക്സൽ 6 കാമറ:- 50MP (Wide) + 12MP (Ultra wide) സെൽഫിക്ക് 8MP punch-hole
പിക്സൽ 6 പ്രോ കാമറ :- 50MP (Wide) + 12MP (Ultra wide) + 48MP (Tele with 4x optical zoom) സെൽഫിക്ക് 12MP punch-hole
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.