ഗൂഗ്ൾ ഫോണെത്തി; വില 57,000
text_fieldsസാൻഫ്രാൻസിസ്കോ: ഇൻറർ നെറ്റ് ഭീമന്മാരായ ഗൂഗ്ൾ തങ്ങളുടെ സ്വന്തം ഫോൺ അവതരിപ്പിച്ചു. ചൊവ്വാഴ്ച സാൻഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിലാണ് ഗൂഗ്ൾ പിക്സൽ, ഗൂഗ്ൾ പിക്സൽ എക്സ് എന്നീ ആദ്യ ഗൂഗ്ൾ ബ്രാൻഡഡ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയത്. ഇന്ത്യൻ വിപണിയിൽ ഗൂഗ്ൾ പിക്സലിന് 57,000 രൂപ മുതലാണ് വില ആരംഭിക്കുക. ഒക്ടോബർ 13 മുതൽ പ്രീ-ഓർഡറുകൾ ഉപയോഗിക്കാം. ഫ്ളിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, ക്രോമ എന്നിവയിലും റീട്ടെയിലർ ഷോപ്പുകളിലും ഗൂഗ്ൾ ഫോൺ ലഭ്യമാകും. അമേരിക്കയിൽ പ്രീ-ഓർഡറുകൾ ഇതിനകം ലഭ്യമായിത്തുടങ്ങി.
ഗൂഗ്ൾ അസിസ്റ്റന്റിൽ പ്രവർത്തിക്കുന്ന ഫോണുകളാണ് പിക്സൽ ആൻഡ് പിക്സൽ എക്സ്. ഗൂഗ്ൾ പിക്സലിന് 5 ഇഞ്ച് ഫുൾ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേയും ഗൂഗ്ൾ പിക്സൽ എക്സിന് 5.5 ഇഞ്ച് ക്വാഡ് എച്ച്.ഡി ഡിസ്പ്ലേയുമാണുള്ളത്. രണ്ടിനും ഗൊറില്ല ഗ്ലാസ് 4ൻെറ സംരക്ഷണവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.