നോക്കിയയെ വെല്ലാൻ ഷവോമിയുടെ എ1
text_fieldsഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് മിഡ്റേഞ്ച് സ്മാർട്ട് ഫോണുകളാണ്. ഏല്ലാ കമ്പനികൾക്കും ഇൗ സെഗ്മെൻറിൽ മോഡലുകളുണ്ട്. മിഡ്റേഞ്ച് സ്മാർട്ട് ഫോൺ വിപണിയിൽ കണ്ണുവെച്ചാണ് രണ്ടാം വരവിൽ നോക്കിയ 6നെ അവതരിപ്പിച്ചത്. ആദ്യ രണ്ടു ഫ്ലാഷ്സെയിലുകളിലും ചൂടപ്പം പോലെയാണ് നോക്കിയ 6 വിറ്റുപോയത്. ഷവോമിയുടെ മോഡലുകൾക്കും ശേഷം അടുത്തകാലത്ത് ഫ്ലാഷ് സെയിലിൽ തരംഗം തീർക്കുകയായിരുന്നു നോക്കിയ. നോക്കിയ 6െൻറ വളർച്ച തടയാൻ നോട്ട് 4 മാത്രം മതിയാകില്ലെന്ന തിരിച്ചറിവിൽ നിന്നാണ് എം.െഎ എ1 എന്ന കരുത്തനെ രംഗത്തിറക്കിയിരിക്കുന്നത്. ഫീച്ചറുകളിൽ നോക്കിയയെക്കാൾ ഒരു പടി മുന്നിലാണ് ഷവോമി എ1.
എം.െഎയുടെ യൂസർ ഇൻറർഫേസിൽ നിന്നുമാറി പൂർണമായും ആൻഡ്രോയിഡ് ഒ.എസിൽ പ്രവർത്തിക്കുന്നതാണ് എം.െഎ എ1. വലിയ ഡിസ്പ്ലേ, ഡ്യുവൽ ലെൻസ് കാമറ, മെറ്റൽ ബോഡി എന്നിവയാണ് ഫോണിെൻറ പ്രധാന പ്രത്യേകതകൾ. ബ്ലാക്ക്, ഗോൾഡ്, റോസ് ഗോൾഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും.
ഇരട്ട കാമറയാണ് ഷവോമിയുടെ ഇൗ പുത്തൻ അവതാരത്തിെൻറ പ്രധാന പ്രത്യേകത. 12 മെഗാപികസ്ലിേൻറതാണ് കാമറകൾ. ഇതിലൊന്നിൽ വൈഡ് ആംഗിൾ ലെൻസും മറ്റൊന്നിൽ ടെലിഫോേട്ടാ ലെൻസും നൽകിയിരിക്കുന്നു. ടെലിഫോേട്ടാ ലെൻസിൽ 2x ഒപ്റ്റിക്കൽ സൂം സൗകര്യവും 10x ഡിജിറ്റൽ സൂം ലഭ്യമാണ്.െഎഫോൺ 7 പ്ലസിനേക്കാൾ മികച്ചതാണ് തങ്ങളുടെ കാമറയെന്നാണ് ഷവോമിയുടെ അവകാശവാദം.
കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുള്ള 5.5 ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 4 ജി.ബിയാണ് റാം 64 ജി.ബി ഇേൻറണൽ മെമ്മറി. ഇേൻറണൽ മെമ്മറി എസ്.ഡി കാർഡ് ഉപയോഗിച്ച് 128 ജി.ബി വരെ വർധിപ്പിക്കാം. മികച്ച ശബ്ദാനുഭവം നൽകുന്നതിന് 10 വോൾടിെൻറ പവർ ആംപ്ലിഫെയറും ഫോണിനുണ്ടാകും. 14,999 രൂപയാണ് ഫോണിെൻറ വില. ഫ്ലിപ്കാർട്ട് വഴി സെപ്തംബർ 12 മുതൽ ഫോണിെൻറ വിൽപ്പന ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.