ഐഫോണിനേക്കാൾ പ്രിയം ആൻഡ്രോയ്ഡ് ഫോണിനോടെന്ന് ബിൽ ഗേറ്റ്സ്; കാരണമിതാണ്...!
text_fieldsകമ്യൂണിറ്റി വോയ്സ് ആപ്പായ ക്ലബ് ഹൗസിെൻറ ചാറ്റിൽ പങ്കെടുക്കവെയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകസമ്പന്നനുമായ ബിൽ ഗേറ്റ്സ് താൻ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണിനെ കുറിച്ച് മനസുതുറന്നത്. സ്മാർട്ട്ഫോൺ ഓപറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുക്കുന്നതിലും അതിന് ജനപ്രീതി നേടിയെടുക്കുന്നതിലും ഗൂഗ്ളിെൻറ ആൻഡ്രോയ്ഡിനോടും ആപ്പിളിെൻറ ഐ.ഒ.എസിനോടും മൈക്രോസോഫ്റ്റ് പരാജയപ്പെട്ടതിനാൽ ബിൽ ഗേറ്റ്സിന് രണ്ടിൽ ഏതെങ്കിലും ഒരു ഒ.എസിൽ പ്രവർത്തിക്കുന്ന ഫോൺ ഉപയോഗിക്കുകയേ നിവർത്തിയുള്ളൂ.
ആൻഡ്രോയ്ഡ്-ഐ.ഒ.എസ് ഫോണുകളിൽ ഏത് തെരഞ്ഞെടുക്കും എന്ന ചോദ്യത്തിന് ബിൽ ഗേറ്റ്സിെൻറ കൈയ്യിൽ കൃത്യമായ ഉത്തരമുണ്ട്. മാക് റൂമേഴ്സിെൻറ റിപ്പോർട്ട് അനുസരിച്ച്, ഗേറ്റ്സ് തെൻറ പുതിയ പുസ്തകത്തിെൻറ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ക്ലബ്ഹൗസ് ചാറ്റിൽ പെങ്കടുത്തത്, റിപ്പോർട്ടർ ആൻഡ്രൂ സോർക്കിൻ വിവിധ വിഷയങ്ങളിൽ ഗേറ്റ്സിനോട് ചോദ്യങ്ങൾ ചോദിച്ചു. അത് വൈകാതെ തന്നെ അദ്ദേഹം ഏത് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്..? എന്ന ചോദ്യത്തിലേക്ക് പോവുകയും ചെയ്തു. വിൻഡോസ് മൊബൈൽ ഒ.എസ് നിലവിലില്ലാത്ത സാഹചര്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു ചോദ്യം.
'എല്ലാ കാര്യങ്ങളിലും ഒരു ട്രാക് സൂക്ഷിക്കാനായി പലപ്പോഴായി െഎഫോണിൽ കളിക്കാറുണ്ടെങ്കിലും, സ്ഥിരമായി ഉപയോഗിക്കുന്നത് ആൻഡ്രോയ്ഡ് ഡിവൈസാണെന്ന്' ബിൽ ഗേറ്റ്സ് പറഞ്ഞു. അതിന് കാരണം ചോദിച്ചപ്പോൾ, ചില സ്മാർട്ട്ഫോൺ നിർമാതാക്കൾ മൈക്രോസോഫ്റ്റ് ആപ്പുകൾ ഫോണിൽ പ്രീ-ഇൻസ്റ്റാൾ ചെയ്ത് വരുന്നതിനാൽ തെൻറ ഉപയോഗം എളുപ്പമാകുന്നതായി അദ്ദേഹം വെളിപ്പെടുത്തി. വിൻഡോസ് ഒാപറേറ്റിങ് സിസ്റ്റവുമായി അത് എങ്ങനെ ചേർന്ന് പ്രവർത്തിക്കുന്നു എന്നതും ഒരു കാരണമായി ബിൽ ഗേറ്റ്സ് ചൂണ്ടിക്കാട്ടി. (സാംസങ് ഫോണുകളിൽ മൈക്രോസോഫ്റ്റ് ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്ത് വരാറുണ്ട് )
iOS ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങളിൽ മൈക്രോസോഫ്റ്റിെൻറയും ഗൂഗ്ളിെൻറയും അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ കഴിയുമെങ്കിലും, ആപ്പിളിെൻറ അമിത 'സുരക്ഷിത സ്വഭാവം' കാരണം അത്തരം ആപ്പുകളുടെ, സിസ്റ്റം ഫീച്ചറുകളുമായുള്ള സംയോജനത്തെ പ്ലാറ്റ്ഫോം പരിമിതപ്പെടുത്തുന്നുണ്ട്. എന്തായാലും ബിൽ ഗേറ്റ്സ് ആപ്പിൾ ഫോൺ പ്രൈമറി ഫോണായി ഉപയോഗിക്കാത്തതിെൻറ കാരണം ആൻഡ്രോയ്ഡ് ഫാൻസ് ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്. അതേസമയം, ക്ലബ്ഹൗസ് കമ്യൂണിറ്റിയിലെ ബിൽ ഗേറ്റ്സുമായുള്ള ചാറ്റിനിടെ അതിെൻറ സഹ-സ്ഥാപകൻ പോൾ ഡേവിഡ്സൺ പെട്ടന്ന് പ്രത്യക്ഷപ്പെട്ട് ആപ്ലിക്കേഷെൻറ Android പതിപ്പിന് കമ്പനി മുൻഗണന നൽകിയിട്ടുണ്ടെന്ന് അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.