കിടിലൻ ഫീച്ചറുകളുമായി ഹുആവേ ‘ഹോണർ 7 എകസ്’ ഇന്ത്യയിൽ
text_fieldsലോക പ്രശസ്ത ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഹുആവേ പുതിയ ബജറ്റ് സ്മാർട് ഫോണുമായി ഇന്ത്യയിൽ. ഹോണർ സീരീസിലെ ജനപ്രിയ മോഡലായ എക്സ് കുടുംബത്തിലേക്ക് 7 എക്സിനെ ഹുആവേ അവതരിപ്പിക്കുന്നത് കൊതിപ്പിക്കുന്ന പുത്തൻ ഫീച്ചറുകളുമായാണ്.
ഹോണർ 6 എക്സിെൻറ വൻ വിജയത്തെ തുടർന്ന് ആരാധകർ കാത്തിരിക്കുന്ന മോഡലാണ് 7 എക്സ്. ഇതിലാകെട്ട ഹുആവേ പ്രമുഖ ബ്രാൻറുകളുടെ ഫ്ലാഗ്ഷിപുകളിൽ മാത്രം മാത്രം കണ്ടു വരുന്ന 18:9 റേഷ്യോയോട് കുടിയ മിനിമൽ ബെസൽസുള്ള ഡിസ്പ്ലേയാണ് പരീക്ഷിച്ചിരിക്കുന്നത്.
16 ഉം 2 ഉം മെഗാപിക്സലുള്ള ഡ്യുവൽ പിൻ ക്യാമറയാണ് മറ്റൊരു പ്രത്യേകത. 8 മെഗാ പിക്സലാണ് മുൻ ക്യാമറ.
7 എക്സിന് 5.93 ഇഞ്ച് വലിപ്പമുള്ള (1080*2160 പിക്സൽ) ഫുൾ എച്ച് ഡി കർവ്ഡ് ഡിസ്പ്ലേയാണ്. ആൻഡ്രോയ്ഡ് ന്യൂഗട്ട് ആണ് ഒാപറേറ്റിങ് സിസ്റ്റം. ഇ.എം യു.െഎ 5.1 ലാണ് പ്രവർത്തിക്കുന്നത്. ഫിംഗർ പ്രിൻറ് സെൻസർ പിറകിലാണ്.
ഹൈസിലിക്കൺ കിരിൻ 659 ഒക്ടാകോർ പ്രൊസസറാണ് ഹോണർ 7 എക്സിന് കരുത്ത് പകരുന്നത്. 3340 എംഎഎച്ചിുള്ള ബാറ്ററി ദിവസം മുഴുവൻ നിലനിൽക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ചൈനീസ് യുവാൻ അനുസരിച്ച് ഹോണർ 7 എക്സിെൻറ ഇന്ത്യൻ വില പ്രതീക്ഷിക്കുന്നത് ഇപ്രകാരമാണ്, നാല് ജീബി വാരിയൻറിൽ 64 ജീബി ഇേൻറണൽ മെമ്മറിയുള്ള മോഡലിന് 16850 ഉം, 128 ജീബിയുള്ള മോഡലിന് 19820 രൂപയും നൽകേണ്ടി വരും. ഇന്ത്യയിൽ ഫോണിെൻ യഥാർഥ വിലയറിയാൻ ഡിസംബർ വരെ കാത്ത് നിൽക്കണം. ഡിസംബർ 7 ന് ആമസോൺ വഴിയാണ് ആദ്യ വിൽപന. ബ്ലൂ, ഗോൾഡ്, ബ്ലാക് കളറുകളിൽ ആണ് ഹോണർ 7 എക്സ് ഹുആവേ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.