ഭീം ആപ്പ് എന്ത്, എങ്ങനെ? അറിയേണ്ടതെല്ലാം
text_fields
ന്യൂഡൽഹി: പണരഹിത സമ്പദ്വ്യവസ്ഥയെന്ന സർക്കാരിെൻറ സ്വപ്നം സഫലമാക്കുന്നതിന് വേണ്ടിയാണ് ഭീം ആപ്പ് എന്ന പുതിയ ആപ്ളിക്കേഷൻ പ്രധാനമന്ത്രിയുടെ നേതൃത്ത്വത്തിൽ ഇന്ന് പുറത്തിറക്കിയത്. ഭാരത് ഇൻറർഫേസ് ആപ്പ് എന്നതിെൻറ ചുരക്കപ്പേരാണ് ഭീം ആപ്പ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിെൻറ െഎ.ഒ.എസ് സ്റ്റോറിലും പുതിയ ആപ്പ് ലഭ്യമാവും. നാഷണൽ പേയ്മെൻറ് കോർപ്പറേഷനാണ് പുതിയ ആപ്പ് നിർമ്മിച്ചിരിക്കുന്നത്. യൂണിഫൈഡ് യൂസർ ഇൻറർഫേസ് എന്ന സംവിധാനം ഉപയോഗിച്ചാണ് പുതിയ ആപ്പ്ളിക്കേഷൻ പ്രവർത്തിക്കുക.
ഭീം ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം ഉപഭോക്താവ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി യുണിവേഴ്സൽ ഇൻറർഫേസ് പിൻ ഉണ്ടാക്കണം. ഇൗ പിൻ ഉപയോഗിച്ചാവും പിന്നീട് ഇടപാടുകൾ നടത്തുന്നതിന് സാധിക്കുക. ഉപഭോക്താവിെൻറ മൊബൈൽ ഫോൺ നമ്പറാവും ഇടപാടുകൾക്കായുള്ള അഡ്രസ്. ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ പണമിടപാട് വാലറ്റുകളിലെ പോലെ പണം കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ല. ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ഭീം ആപ്പ് വഴി ഇടപാടുകൾ നടത്താൻ സാധിക്കും. സ്മാർട്ട്ഫോൺ ഇല്ലാത്തവർക്ക് *99# എന്ന നമ്പർ ഡയൽ ചെയ്ത് ഇടപാടുകൾ നടത്താൻ സാധിക്കും. ഇൗ നമ്പർ ഡയൽ ചെയ്യുേമ്പാൾ ലഭിക്കുന്ന മെനുവിലൂടെയാവും ഇത്തരത്തിൽ ഇപടപാടുകൾ നടത്തുന്നതിന് സാധിക്കുക.
വ്യാപരികൾക്ക് തങ്ങളുടെ വ്യാപാര ആവശ്യത്തനായും ഭീം ആപ്പ് ഉപയോഗിക്കാം. വ്യാപാരികൾ തങ്ങളുടെ സ്മാർട്ട്ഫോണിൽ പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യണം. ഇതിനോെടാപ്പം ഇടപാടുകൾ നടത്തുന്നതിനായി ബയോമെട്രിക് സ്കാനർ കൂടി ആവശ്യമാണ്. 2000 രൂപക്ക് ബയോമെട്രിക് സ്കാനർ വിപണിയിൽ ലഭ്യമാണ്. ഇൗ സംവിധാനത്തിലൂടെ ഉപഭോാക്താകൾക്ക് വാങ്ങിയ സാധനങ്ങളുടെ വില വ്യാപരിക്ക് ആപ്പിലൂടെ നൽകാം. ഉപഭോക്താവ് ആധാർ നമ്പർ പുതിയ ആപ്പിൽ നൽകണം. അതിന് ശേഷം അവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്താൻ സാധിക്കും. അവരുടെ ബയോമെട്രിക് സ്കാൻ ആപ്പിെൻറ പാസ്വേർഡായി ഉപയോഗിക്കും. എകദേശം 40 കോടി ആധാർ നമ്പറുകളും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പിക്കപ്പെട്ടിട്ടുണ്ട് അതുകൊണ്ട് ആപ്പ് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ പ്രയാസമുണ്ടാവില്ലെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. മാർച്ചോടു കൂടി രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളെയും ആധാറുമായി ബന്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.