ഹ്വാവേ ഞെട്ടിച്ചു; മേറ്റ് 20യും മേറ്റ് 20 പ്രോയും പ്രതീക്ഷകൾക്കപ്പുറം
text_fieldsലോക പ്രശസ്ത ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഹ്വാവേ അവരുടെ മേറ്റ് സീരീസിലേക്ക് പുതിയ രണ്ട് മോഡലുകൾ അവതരിപ്പിച്ചു. മേറ്റ് 20, മേറ്റ് 20 പ്രോ എന്നീ മോഡലുകളാണ് ഗ്ലോബൽ ലോഞ്ചിൽ അവതരിപ്പിച്ചത്. പിറകിൽ മൂന്ന് കാമറകളും സ്മാർട് ഫോണുകളിലാദ്യമായി പരീക്ഷിക്കുന്ന കരുത്തേറിയ 7എൻ.എം ചിപ്സെറ്റുമൊക്കെയായി വരുന്ന മേറ്റ് 20, ഹ്വാവേയുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളിലെ പതാക വാഹകരായി വിലസാനാണ് എത്തുന്നത്.
മേറ്റ് 20 പ്രോ വിശേഷങ്ങൾ
Giving you the gift of time. With the 40W SuperCharge, you can have 70% battery power in just 30 minutes. #HUAWEIMate20 #HigherIntelligence pic.twitter.com/RKh4HbijXy
— Huawei Mobile (@HuaweiMobile) October 16, 2018
ഹ്വാവേയുടെ വിപണിയിൽ വിജയിച്ച സ്മാർട്ഫോണുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മോഡലാണ് മേറ്റ് 10 പ്രോ. ഏറ്റവും നൂതനമായ ഫീച്ചറുകളുമായി എത്തിയ മേറ്റ് 10 പ്രോ.. മറ്റ് കമ്പനികളുടെ ഫ്ലാഗ്ഷിപ്പുകേളാട് കിടപിടിച്ചു. എന്നാൽ ഇൗ വർഷം ഗൂഗിൾ അവരുടെ പിക്സൽ സീരീസിലേക്ക് മൂന്നാമനെ അവതരിപ്പിക്കുകയും ആപ്പിൾ, െഎഫോൺ എക്സ് എസ്, എസ്, മാക്സ് എന്നിവ വിപണിയിൽ എത്തിക്കുകയും ചെയ്തതോടെ ഹ്വാവേ പ്രതിസന്ധിയിലായി.
എന്നാൽ ആ വിടവിലേക്ക് തങ്ങളുടെ മേറ്റ് സീരീസിലെ പുതിയ താരത്തെയാണ് ഹ്വാവേ ഇറക്കിയത്. 6.39 ഇഞ്ച് വലിപ്പമുള്ള വളഞ്ഞ ഒ.എൽ.ഇ.ഡി ഡിസ്പ്ലേയാണ് മേറ്റ് 20 പ്രോക്ക്. ഹൈസിലിക്കൺ കിരിൻ 980 ഡ്യുവൽ എൻ.പി.യു പ്രൊസസർ, കൂടെ മികച്ച പെർഫോമൻസേകുന്ന മാലി ജി76 ജി.പി.യുവും ചേരുന്നു. 7എൻ.എം ചിപ്സെറ്റ് ആദ്യമായി ഒരു സ്മാർട്ഫോണിൽ പരീക്ഷിക്കുേമ്പാൾ ഏറ്റവും വേഗതയുള്ള പെർഫോമൻസായിരിക്കും മേറ്റ് 20 പ്രോ നൽകുക.
ആൻഡ്രോയ്ഡ് പി, കൂടെ ഇ.എം.യു.െഎ 9ാമനും പുതിയ മോഡലിൽ ഉണ്ടാവും. 6+128 ജി.ബി സ്റ്റോറേജ് മോഡലിൽ 256 ജീ.ബി വരെ മൈക്രോ എസ്.ഡി കാർഡിട്ട് വർധിപ്പിക്കാം. 4200 എം.എ.എച്ച് ബാറ്ററി ഒരു ദിവസത്തിൽ കൂടുതൽ നിലനിൽക്കും.
സ്ക്രീനിനകത്ത് ഫിംഗർ പ്രിൻറ് സംവിധാനം, വയർലെസ് ചാർജിങ്, കൂടെ ഫോണുകൾ പരസ്പരം ചേർത്ത് വെച്ചുള്ള റിവേഴ്സ് ചാർജിങ് എന്നിവയും മേറ്റ് 20 പ്രോയെ വ്യത്യസ്തമാക്കുന്നു. െഎ.പി 68 വാട്ടർ, ഡസ്റ്റ് റസിസ്റ്റൻറ് സെർട്ടിഫിക്കേഷനും യു.എസ്.ബി ടൈപ് സി പോർട്ടും മികച്ച ബിൽഡ് ക്വാളിറ്റിയും പ്രത്യേകതകളാണ്.
മൂന്ന കാമറകൾ പിന്നിൽ. മിഴിവേറെയുള്ള 40 മെഗാ പിക്സൽ f1.8 അപെർച്ചർ വൈഡ് ആംഗിൾ ലെൻസ്, 20 മെഗാ പിക്സൽ f2.2 യു. വൈഡ് ആംഗിൾ ലെൻസ്, കൂടെ 8 മെഗാ പിക്സൽ f2.4 ടെലിഫോേട്ടാ ലെൻസും ഒരു ഫ്ലാഷും നൽകിയിരിക്കുന്നു. മുൻകാമറ 24 മെഗാ പിക്സലാണ്.
വാട്ടർഡ്രോപ് നോച്ചുള്ള മേറ്റ് 20
6.53 ഇഞ്ച് വാട്ടർഡ്രോപ് നോച്ചുള്ള ഒ.എൽ.ഇ.ഡി ഡിസ്പ്ലേ, 12+16+8 മെഗാ പിക്സൽ പിൻകാമറ, 24 മെഗാ പിക്സൽ മുൻകാമറ, 4000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മേറ്റ് 20യുടെ പ്രത്യേകതകൾ. ഹൈസിലിക്കൺ കിരിൻ 980 തന്നെയായിരിക്കും മേറ്റ് 20ക്ക് കരുത്ത് പകരുക. ആൻഡ്രോയ്ഡ് 9 പൈ അടങ്ങിയ ഇ.എം.യു.െഎ 9ാം േവർഷൻ തന്നെയാണ് വിലകുറഞ്ഞ മോഡലായ മേറ്റ് 20യിലും.
ഇതുവരെ ഇന്ത്യയിൽ ഇറങ്ങാത്ത മോഡലുകളുടെ ഇന്ത്യൻ ലോഞ്ചിനായി കാത്തിരിക്കുകയാണ് ഹ്വാവേ ആരാധകർ. നേരത്തെ മേറ്റ് 10 പ്രോ ഇന്ത്യയിൽ വിപണിയിൽ എത്തിക്കാത്ത ഹ്വാവേ, പക്ഷെ ഇത്തവണം മേറ്റ് 20 പ്രോ ആമസോണിലൂടെ അവതരിപ്പിക്കുന്നുണ്ട്. 90000ത്തിനും 80000നും ഇടയിലാണ് യു.കെ പൗണ്ടുമായി താരതമ്യം ചെയ്താലുള്ള ഇന്ത്യൻ വില. എന്നാൽ ഇന്ത്യയിൽ 70000ന് അകത്താണ് വില പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.