മൂന്ന് പിൻകാമറകൾ; ഇന്ത്യൻ വിപണി കീഴടക്കാൻ ഹുആവേയുടെ സ്റ്റൈലൻ പി20 പ്രോ
text_fieldsസ്മാർട്ട്ഫോൺ വിപണിയിൽ രണ്ട് വിഭാഗം ഫോണുകൾക്കാണ് ഡിമാൻറ്. ഒന്ന് മധ്യനിര, മറ്റൊന്ന് ഫ്ലാഗ്ഷിപ്പ്. വിലകൂട്ടിയിടാവുന്ന ഫ്ലാഗ്ഷിപ്പുകളിൽ നൂതന സംവിധാനങ്ങൾ തിരികിക്കയറ്റി നിർമാതാക്കൾ അർബൻ ഒാഡിയൻസിനെ പുളകം കൊള്ളിക്കുേമ്പാൾ മധ്യനിര മോഡലുകൾ സാധാരണക്കാരെ ലക്ഷ്യംവച്ച് അവതരിപ്പിക്കുന്നു. ഇവിടെയാണ് സാംസങ്,ആപ്പിൾ,എൽ.ജി.സോണി അടക്കമുള്ള സ്മാർട്ട്ഫോൺ നിർമാതാക്കളുടെ പേടിസ്വപ്നമായ ഹുആവേയുടെ വിജയം.
ഹുആവേ പി20 പ്രോ & പി20 ലൈറ്റ്
ഹുആവേ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത പി20 പ്രോ ഇന്ത്യൻ മാർക്കറ്റിലെ രാജാവ് ഷവോമി അടക്കമുള്ള കമ്പനികളുടെ ഉറക്കം കെടുത്തുന്ന മോഡലാണ്. മൂന്ന് പിൻകാമറാ സംവിധാനവും അതിശയിപ്പിക്കുന്ന സ്ക്രീൻ ക്വാളിറ്റയുമുള്ള പി20 പ്രോയുടെ വ്യത്യസ്തമായ ഡിൈസനും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. മാർച്ച് മാസം ഹുആവേ ഒരു ആഗോള പരിപാടിയിലൂടെ പി20 പ്രോ പരിചയപ്പെടുത്തിയത് മുതൽ ആളുകൾ കാത്തിരിക്കുകയായിരുന്നു. ഇന്ന് രാവിലെ ഡൽഹിയിൽ പി20 ലോഞ്ച് ചെയ്തതോടെ എന്ന് മാർക്കറ്റിലെത്തും എന്ന് ചോദിക്കുകയാണ് ആരാധകർ.
ഇന്ന് സ്മാർട്ട്ഫോൺ വിപണിയിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനത്തുള്ള ഹുആവേയുടെ പി20 പ്രോയുടെ പ്രതീക്ഷിക്കുന്ന വില 60,000 രൂപയാണ് കൂടെ ഇറങ്ങുന്ന പി20 ലൈറ്റിന് 20,000 രൂപയുമാണ് പ്രതീക്ഷിക്കുന്നത്.
നൽകുന്ന വിലയുടെ ഫീച്ചറുകൾ ഉണ്ടോ...?
കൂടുതൽ മികച്ച പെർഫോമൻസ്
ഹുആവേയുടെ ഇൗ ബീസ്റ്റിെൻറ സ്പെസിഫിക്കേഷനും ഞെട്ടിക്കുന്നതാണ്. ആൻഡ്രോയ്ഡ് 8.1 ഒാറിയോ ബേസ് ചെയ്ത ഇ.എം.യു.െഎ 8.1 ഒാപ്പറേറ്റിങ് സിസ്റ്റമാണ് പി20ക്ക്. പൂർണ്ണമായും കസ്റ്റമൈസ് ചെയ്ത ഗൂഗിൾ അസിസ്റ്റൻറും പ്രത്യേകതയാണ്. ഹുആവേയുടെ ഹൈസിലിക്കൺ കിരിൻ 970 ഒക്ടാ കോർ പ്രൊസസർ അതിവേഗ പെർഫോമൻസ് നൽകും. ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ സാധ്യതകൾ നന്നായി ഉപയോഗിച്ച ഫോൺ എന്ന നിലക്ക് മറ്റ് സ്മാർട്ട്ഫോണുകൾ നൽകുന്നതിനേക്കാൾ ഇരട്ടി ഉപയോഗ സുഖം പി20 പ്രോ നൽകുമെന്ന് ഹുആവേയുടെ അവകാശവാദം. 6 ജീബി റാം 128 ജീബി സ്റ്റോറേജും ഉള്ള ഫോണിന് 0.6 സെക്കൻറിൽ പ്രവർത്തിക്കുന്ന ഫേസ് അൺലോക്ക് ഫീച്ചറും നൽകിയിട്ടുണ്ട്.
സ്ക്രീൻ അഴക്
6.1 ഇഞ്ച് വലിപ്പമുള്ള 1080*2240 പിക്സൽ വ്യക്തതയുള്ള ഒ.എൽ.ഇ.ഡി ഫുൾ വ്യൂ ഡിസ്പ്ലേയാണ് ഫോണിെൻറ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. 1:1,000,000 കോൺട്രാസ്റ്റ് റേഷ്യോയും 105 ശതമാനം കളർ ഗാമതുമുള്ള ഡിസ്പ്ലേക്ക് എല്ലാ ലൈറ്റ് കണ്ടീഷനുകളിലും പ്രവർത്തിക്കാനാവുന്ന നാച്വറൽ ടോൺ ഡിസ്പ്ലേയാണ് നൽകിയതെന്നും ഹുആവേ പറയുന്നു. െഎ ഫോൺ എക്സിനെ പോെല നോച്ചുള്ള ഡിസ്പ്ലേയാണ് പി20ക്ക്. ഡിസ്പ്ലേയുടെ താഴെയായി നൽകിയ ഫിംഗർ പ്രിൻറ് സെൻസർ നല്ല റെസ്പോൺസ് ആണെങ്കിലും സ്ക്രീനിെൻറ വലിപ്പത്തെ ബാധിച്ചതായി തോന്നാം.
ഒറ്റച്ചാർജിൽ കൂടുതൽ ജീവിതം
മറ്റ് ഫ്ലാഗ്ഷിപ്പുകളെ അപേക്ഷിച്ച് 4000 എം.എ.എച്ച് ബാറ്ററിയുള്ള പി20 പ്രോ ഒന്നര ദിവസമെങ്കിലും ചാർജ് നിൽക്കുമെന്നതും അതിശയിപ്പിക്കും. ഹുആവേയുടെ ഫാസ്റ്റ് ചാർജിങും നൽകിയിട്ടുണ്ട്. 7.8 എം.എം മാത്രം തടിയുള്ള ഫോണിന് ഇത്രയും ബാറ്ററി നൽകിയതിന് ഹുആവേയെ അഭിനന്ദിക്കണം.
മൂന്ന് പിൻ കാമറ വിശേഷം
െഎഫോൺ എക്സുമായും ഗാലക്സി എസ്9 പ്ലസുമായുമൊക്കെ ഹുആവേയുടെ പി20 താരതമ്യം ചെയ്യുന്ന വീഡിയോ യൂട്യൂബിൽ സുലഭമാണ്. അതിലൊക്കെ പി20യെ വേറിട്ട് നിർത്തുന്നത് അതിെൻറ മൂന്ന് പിൻ കാമറകൾ നൽകുന്ന ഞെട്ടിക്കുന്ന റിസൾട്ട് തന്നെയാണ്.
3* ഒപ്റ്റിക്കൽ സൂം ഫീച്ചർ നൽകുന്ന മുകളിലെ 8 മെഗാപിക്സൽ ടെലിഫോേട്ടാ ലെൻസ്, 40 മെഗാപിക്സൽ ആർ.ജി.ബി 1/1.7സെൻസറുള്ള കൂടുതൽ മികച്ച രണ്ടാം കാമറ. 20 മെഗാപിക്സലിെൻറ മോണോക്രോം സെൻസറുള്ള മൂന്നാം കാമറയും ചേരുേമ്പാൾ പകർത്തുന്ന ചിത്രങ്ങളും വീഡിയോകളും മറ്റ് കമ്പനികളെ വെല്ലും വിധമുള്ളതാവും. മുൻഭാഗത്ത് 24.8 മെഗാപിക്സലുള്ള കാമറയാണ് നൽകിയത്. 3ഡി പോർട്രെയ്റ്റ് ലൈറ്റിങ് എഫക്ടും ഹുആവേ കാമറക്ക് നൽകിയിട്ടുണ്ട്.
മിഡ് റേഞ്ചിൽ തിളങ്ങാൻ പി20 ലൈറ്റ്
5.84 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് പി20 ലൈറ്റിന്. ഫുൾ എച്ച് ഡി (1080*2880 പികസ്ൽ വ്യക്തത) 19:19 ഫുൾവ്യൂ ഡിസ്പ്ലേ മികച്ച അനുഭവം നൽകുന്നുണ്ട്. ആൻഡ്രോയ്ഡ് 8.0 ഒാറിയോയുടെ കൂടെ ഇ.എം.യു.െഎ 8.0ആണ്. ഹൈസിലിക്കൺ കിരിൻ 659 പ്രാസസറും 4 ജീബി റാം 64 ജീബി സ്റ്റോറേജും ലൈറ്റിനെ കൂടുതൽ കരുത്തുറ്റതാക്കും. രണ്ട് പിൻകാമറകളാണ് ലൈറ്റിന് നൽകിയത്. യഥാക്രമം 16, 2 മെഗാപിക്സൽ സെൻസറുകളാണ്. 3000 എം.എ.എച്ച് ബാറ്ററിയും എൻ.എഫ്.സി സപ്പോർട്ടും ഫേസ് റെക്കഗ്നിഷൻ ഫീച്ചറുമൊക്കെ ഫോണിന് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.