പഴയ െഎഫോണുകളുടെ ബാറ്ററി വേഗം കുറയൽ: മാപ്പുപറഞ്ഞ് ആപ്പിൾ കമ്പനി
text_fieldsവാഷിങ്ടൺ: പഴയ െഎഫോൺ മോഡലുകളുടെ ബാറ്ററി വേഗം കുറയലിൽ ആപ്പിൾ കമ്പനി ഉപഭോക്താക്കളോട് മാപ്പുപറഞ്ഞു. എന്നാൽ, പുതിയ മോഡലുകളുടെ വിൽപന വർധിപ്പിക്കുന്നതിനായാണ് ഇത് ചെയ്തതെന്ന ആരോപണം ആപ്പിൾ സി.ഇ.ഒ ടിം കുക്ക് നിഷേധിച്ചു.
െഎഫോൺ സിക്സിെൻറയും മറ്റു ചില മോഡലുകളുടെയും ബാറ്ററിയുടെ വേഗമാണ് കുറഞ്ഞത്. പുതിയ മോഡലുകളുടെ വിൽപന വർധിപ്പിക്കുന്നതിനായി കമ്പനി ഇത് മനഃപൂർവം ചെയ്തതാണെന്ന ആരോപണമുയർന്നിരുന്നു.
കമ്പനി അധികൃതർ ഇത് ഭാഗികമായി സമ്മതിക്കുകയും ചെയ്തിരുന്നു. പല ഭാഗങ്ങളിൽനിന്നും പരാതികൾ വ്യാപകമാവുകയും ചില ഉപഭോക്താക്കൾ ഇതുസംബന്ധിച്ച് നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് സി.ഇ.ഒയുടെ മാപ്പുപറച്ചിലും വിശദീകരണവും.
വേഗംകുറഞ്ഞ ബാറ്ററികൾ മാറ്റിനൽകുന്നതിന് കമ്പനി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിൽ ജനുവരി അവസാനത്തോടെയാണ് ഇളവ് ലഭ്യമാവുക.
ബാറ്ററി മാറ്റുന്നതിന് നിലവിൽ 79 ഡോളർ നൽകുന്നിടത്ത് ഇനി 29 ഡോളർ നൽകിയാൽ മതിയാവും. ഇന്ത്യയിൽ ഇളവ് എന്നുമുതൽ ലഭ്യമാവുമെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.