Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഇൻഫിനിക്സിന്റെ ഏറ്റവും...

ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ HOT 20 സ്മാർട്ട് ഫോൺ സൗദിയിൽ നാളെ പുറത്തിറക്കുന്നു

text_fields
bookmark_border
ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ HOT 20 സ്മാർട്ട് ഫോൺ സൗദിയിൽ നാളെ പുറത്തിറക്കുന്നു
cancel

റിയാദ്: നി​ത്യോപയോഗ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിപണിയിൽ വളർന്നുവരുന്ന ബ്രാൻഡായ ഇൻഫിനിക്സ്, സൗദി അറേബ്യയിൽ പുതിയ HOT 20 സീരീസ് സ്മാർട്ട് ഫോൺ അവതരിപ്പിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് ആറ് മുതൽ രാത്രി 10 വരെ നടക്കുന്ന പരിപാടിയിൽ പുതിയ മോഡൽ പുറത്തിറക്കും. കാര്യക്ഷമമായ പ്രകടനശേഷിയും ഉയർന്ന റിഫ്രഷ്മെന്റ് നിരക്കും ഗെയിമിങ്ങിനുള്ള വലിയ സ്ക്രീൻ ഡിസ്‍പ്ലേ സൗകര്യവും മികച്ച ഫോട്ടാഗ്രാഫിക് മിഴിവ് നൽകുന്ന കാമറ യൂണിറ്റും ശക്തമായ പ്രോസസറുമുള്ള ഫോൺ സ്റ്റൈലിഷായ ആധുനിക ഡിസൈനിലാണ് അവതരിപ്പിക്കുന്നതെന്ന് മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. HOT 20 സീരീസ് വാഗ്ദാനം ചെയ്യുന്ന എല്ലാ സവിശേഷതകളുമുള്ള ഈ ഫോൺ ഏതൊരാളും പ്രതീക്ഷക്കുന്നതിനെക്കാൾ അസാധാരണമായ ഗെയിമിങ് അനുഭവവും ശക്തമായ പ്രകടനവും കാഴ്ചവെക്കുന്നതാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. വിലയോ ഏ​തൊരു ഉപഭോക്താവിനും താങ്ങാനാവുന്നതും.


ഉപഭോക്താക്കളുടെ പ്രത്യേകിച്ച് യുവതിയുവാക്കളുടെ അഭിലാഷങ്ങളും താൽപര്യവും തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനാണ് ഇൻഫിനിക്സ് എപ്പോഴും ശ്രമിക്കുന്നതെന്ന് കമ്പനി അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. യുവ ഉപഭോക്താക്കളുടെ താൽപര്യത്തിന് അനുസരിച്ച് മൊബൈൽ ഗെയിമിങ് പെർഫോർമൻസിൽ എല്ലാ നിലയിലുമുള്ള ശക്തിയും പ്രകടനശേഷിയുമുള്ള ​ഉന്നതമായ പുതിയൊരു നിലവാരത്തിൽ അവരുടെ കീശക്ക് അനുയോജ്യമായ വിലയിൽ വിപണിയിലെത്തിക്കാൻ എല്ലാ ഒരുക്കവും പൂർത്തിയാക്കിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.


HOT 20 സീരീസ് സ്മാർട്ട് ഫോൺ പൂർണമായും മൊബൈൽ ഗെയിമിങ്ങിന് വേണ്ടി രൂപകൽപന ചെയ്തതാണ്. ഗെയിം കളിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്മാർട്ട്ഫോണാണ് ഇത്. 6.82 ഇൻഞ്ച് ഫ്ല്യൂഡ് ഗെയിമിങ് ഡിസിപ്ലേ, 90 കുതിരശക്തി വേഗത്തിലുള്ള റിഫ്രഷ് നിരക്ക്, ഉന്നത പ്രതികരണശേഷിയുള്ള 180 കുതിരശക്തിയിൽ ടച്ച് സൗകര്യം, സുഗമമായ ബ്രൗസിങ്, ദ്രുത ഗെയിമിങ് നിയന്ത്രണങ്ങൾ എന്നീ സവിശേഷതകളാണ് ഈ ഫോണിനുള്ളത്. അതുപോലെ ആഴത്തിലുള്ള അസാധാരണ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നതാണ് ഫോണിന്റെ ആകെ വലുപ്പത്തിന്റെ 90 ശതമാനം വരെ വലിപ്പമുള്ള സ്ക്രീൻ ഡിസ്‌പ്ലേ സംവിധാനം. കൂടാതെ, HOT 20 ന് അൾട്രാ ടച്ച് മോഡ് കൂടിയുണ്ട്. ഇത് വേഗത്തിലുള്ള പ്രതികരണശേഷി ഫോണിന് നൽകുന്നു. ടച്ച് ചെയ്യുമ്പോൾ തന്നെ പ്രതികരണം ദൃശ്യമാകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി സംയോജിപ്പിച്ച സാ​ങ്കേതിക വിദ്യ ഉള്ളടങ്ങിയ ഫോൺ ഇരുട്ടിലും ശക്തമായ പകൽവെളിച്ചത്തിലും മികച്ചതും കൃത്യമായതുമായ പെർഫോർമൻസ് നൽകുന്നതാണ്.


ഡി.ടി.എസ് സ്റ്റീരിയോ സറൗണ്ട് സൗണ്ട് സംവിധാനം മികച്ച ശ്രാവ്യാനുഭവം പ്രദാനം ചെയ്യാൻ ഫോണിനെ സഹായിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വോയ്സ് അൽഗോരിതം സൂക്ഷ്മ ശബ്ദങ്ങളെ​ പോലും പിടിച്ചെടുക്കാനും അതനുസരിച്ച് പ്രവർത്തനം ക്രമീകരിക്കാനുമുള്ള സാ​ങ്കേതിക സംവിധാനം ഫോണിനുണ്ട്.

അതിശയിപ്പിക്കുന്ന സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയാണ് ഫോണിന്റെ എടുത്തുപറയാവുന്ന മറ്റൊരു സുപ്രധാന സവിശേഷത. പുതിയ HOT 20 ൽ 50 MP കാമറ യൂണിറ്റാണുള്ളത്. രാത്രിയിലും മികച്ചതും മിഴിവുമുള്ളതുമായ ഫോട്ടോ എടുക്കാൻ സഹായിക്കുന്നതും രാവും പകലും വിശദാംശങ്ങളുടെ അവിശ്വസനീയമായ തലങ്ങൾ പകർത്തുന്നതുമായ F1.6 അപ്രേച്ചറോട് കൂടിയ സൂപർ നൈറ്റ്സ്കേപ് കാമറയാണ് കാമറയുടെ വലിയ സവിശേഷത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaInfinix Hot 20
News Summary - Infinix Hot 20 smartphone is launching tomorrow in Saudi Arabia
Next Story