മൂന്നാം പാദത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ഐഫോൺ 11; എങ്കിലും ഒന്നാമൻ സാംസങ്
text_fieldsമൂന്ന് വർഷത്തിനിടെ ആദ്യമായി അമേരിക്കൻ സ്മാർട്ട്ഫോൺ മാർക്കറ്റിൽ ആപ്പിളിനെ പിന്നിലാക്കി കൊറിയൻ വമ്പൻമാരായ സാംസങ് ഒന്നാമതായിട്ടും 2020ലെ അവസാന പാദത്തിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ഫോണായി മാറിയത് ഐഫോൺ 11. മാർക്കറ്റ് അനലൈസിസ് - റിസേർച്ച് കമ്പനിയായ കനാലിസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് കമ്പനിയായ ഹ്വാവെയെ മറികടന്ന് ആഗോള മാർക്കറ്റിലും സാംസങ് തങ്ങളുടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഗൂഗ്ൾ സേവനങ്ങൾ അവസാനിപ്പിച്ചതാണ് ഹ്വാവേക്ക് തിരിച്ചടിയായത്.
കനാലിസ് പുറത്തുവിട്ട ഡാറ്റ പ്രകാരം ഇൗ വർഷത്തിലെ അവസാന പാദത്തിൽ മാത്രമായി ആഗോളതലത്തിൽ 16 മില്യണിലധികം ഐഫോൺ 11 വിറ്റഴിക്കപ്പെട്ടു. തൊട്ടുപിറകിലുള്ളത് ഐഫോൺ എസ്.ഇ ആണ്. മൂന്നാമതും നാലാമതും അഞ്ചാമതുമായി സാംസങ് A21 S, A11, A51 എന്നീ മോഡലുകളാണ്. ഷവോമിയുടെ ചില ഫോണുകളും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. റെഡ്മി നോട്ട് 9, റെഡ്മി 9, റെഡ്മി 9എ എന്നീ മോഡലുകളാണ് റെക്കോർഡ് വിൽപ്പന നടന്നത്.
സാംസങ്ങിെൻറ കൊട്ടിഘോഷിച്ചെത്തിയ നോട്ട് സീരീസുകളും എസ് സീരീസുകളും ഏറ്റവും വിറ്റഴിക്കപ്പെട്ട പത്ത് ഫോണുകളുടെ ലിസ്റ്റിൽ പെട്ടില്ല എന്നത് കമ്പനിക്ക് വലിയ തിരിച്ചടിയാണ്. അതുപോലെ ഐഫോൺ സീരീസിലും താരതമ്യേന വില കുറഞ്ഞ മോഡലുകൾക്കാണ് ആളുകളുടെ ഇടയിൽ പ്രചാരമെന്നും കണക്കുകൾ തെളിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.