യൂട്യൂബർമാർക്ക് ഒരുമുഴം മുമ്പേ ഐഫോൺ 13 സീരീസിെൻറ ഹാൻഡ്സ്-ഓൺ വിഡിയോയുമായി ആപ്പിൾ
text_fields20 ശതമാനത്തോളം വലിപ്പം കുറഞ്ഞ നോച്ചും പ്രോ മോഷൻ ഡിസ്പ്ലേയും എ15 ബയോണിക് ചിപ്പുമടക്കം നിരവധി സവിശേഷതകളോടെ ഐഫോൺ 13 സീരീസ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിൾ. ലോകമെമ്പാടും ഫോണിന് വേണ്ടിയുള്ള പ്രീ-ഒാർഡർ ആരംഭിച്ചുകഴിഞ്ഞു. സെപ്തംബർ 24 മുതൽ ഫോണിെൻറ ഷിപ്പിങ്ങും തുടങ്ങും.
ഒൗദ്യോഗിക ലോഞ്ചിന് പിന്നാലെ, ആപ്പിൾ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കാറുള്ളത് ടെക് യൂട്യൂബർമാരുടെ അൺബോക്സിങ്, റിവ്യൂ വിഡിയോകൾക്കായാണ്. അൺബോക്സിങ് തെറാപ്പി, മിസ്റ്റർ ഹൂസ് ദ ബോസ് (Mrwhosetheboss), എംകെബിഎച്ച്ഡി, ബീബോം (Beebom), ഗീക്കി രഞ്ജിത് തുടങ്ങിയ ആയിരക്കണക്കിന് ടെക് യൂട്യൂബ് ചാനലുകൾ ഐഫോൺ 13 സീരീസിലെ ഫോണുകളുടെ പെട്ടിതുറക്കാനായി കാത്തിരിക്കുകയാണ്. എന്നാൽ, ആപ്പിളിെൻറ നിയമമനുസരിച്ച് സെപ്തംബർ 21 വരെ യൂട്യൂബർമാർ കാത്തിരിക്കേണ്ടതായി വരും.
അതിനിടെ ആപ്പിൾ അവരുടെ ഒഫീഷ്യൽ ചാനലിൽ ഐഫോൺ 13 മോഡലുകളുടെ ഹാൻഡ്സ് ഒാൺ വിഡിയോ അപ്ലോഡ് ചെയ്തുകഴിഞ്ഞു. ഐഫോൺ 13 സീരീസിെൻറ ഒരു ഗൈഡഡ് ടൂറാണ് ആപ്പിൾ ഒരുക്കിയിരിക്കുന്നത്. അത് കമ്പനി ചിത്രീകരിച്ചിരിക്കുന്നത് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ സ്ഥിതി ചെയ്യുന്ന ടവർ തിയേറ്റർ ആപ്പിൾ സ്റ്റോറിലാണ്.
പുതിയ ഐഫോണുകളുടെ കാമറാ ശേഷി പ്രദർശിപ്പിക്കുകയാണ് ആപ്പിൾ. പ്രത്യേകിച്ചും, സിനിമാറ്റിക് മോഡ്, ഫോട്ടോഗ്രാഫിക് ശൈലികൾ, മാക്രോ ഫോട്ടോഗ്രാഫി തുടങ്ങിയ പുതിയ ക്യാമറ സവിശേഷതകളിലൂടെ വീഡിയോ നിങ്ങളെ നയിക്കുന്നു. പുതിയ ഐഫോണുകളുടെ ബിൽഡ് ക്വാളിറ്റിയും പ്രോമോഷനോടുകൂടിയ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയും വിഡിയോയിൽ എടുത്തുകാണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.