ആപ്പിൾ പ്രേമികളേ...; ഐഫോണ്‍ 13 മിനി വാങ്ങാൻ ഇതാ ഒരു കാരണം കൂടി
text_fieldsകൈയ്യിലൊതുങ്ങുന്ന ഫോണുകളോടുള്ള ആളുകളുടെ ഭ്രമം മനസിലാക്കി ആപ്പിൾ ലോഞ്ച് ചെയ്തതായിരുന്നു ഐഫോണ്‍ 12 മിനി. 5.4-ഇഞ്ചാണ് 12 മിനിയുടെ വലിപ്പം. എന്നാൽ, കമ്പനി പ്രതീക്ഷിച്ചതായിരുന്നില്ല, സംഭവിച്ചത്. ഐഫോണ്‍ 12 സീരീസിലെ ഏറ്റവും പരാജയപ്പെട്ട മോഡലായി അത് മാറി. എല്ലാ പ്രീമിയം ഫീച്ചറുകളുമുണ്ടായിട്ടും കുറഞ്ഞ ബാറ്ററി ലൈഫ് കാരണമായി പറഞ്ഞുകൊണ്ട് ഐഫോണ്‍ പ്രേമികൾ മിനിയെ പാടെ അവഗണിച്ചു.
എന്നാൽ, 13 മിനിയിൽ ആ പ്രശ്നങ്ങൾ ആപ്പിൾ പരിഹരിച്ചു എന്ന് പറയാം. അതോടെ മിനി പ്രേമികൾക്ക് ആശ്വാസമായെങ്കിലും ഏറ്റവും പുതിയ റിപ്പോർട്ട് അതെല്ലാം തകർക്കുന്നതാണ്. ആപ്പിളിെൻറ കിടിലൻ ഫ്ലാഗ്ഷിപ്പ് ഫീച്ചറുകൾ 5.4 ഇഞ്ച് വലിപ്പത്തിലുള്ള ഫോണിലൂടെ അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഐഫോണ്‍ 13 മിനി ആയിരിക്കും അവസാന ആശ്രയം. അടുത്ത വർഷം കമ്പനി അവതരിപ്പിക്കുന്ന ഐഫോണ്‍ 14 സീരീസിനൊപ്പം ഒരു മിനി മോഡൽ ഉണ്ടായേക്കില്ലെന്നാണ് പുതിയ സൂചനകൾ.
ടിപ്സ്റ്റർ ജോൻ പ്രോസ്സറാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നേരത്തെ, ഐഫോണ്‍ 14ൽ ഇപ്പോഴുള്ള വലിയ നോച്ചിന് പകരമായി ആപ്പിൾ പഞ്ച്ഹോൾ ഡിസ്പ്ലേ പരീക്ഷിച്ചേക്കുമെന്നും പ്രോസ്സർ പറഞ്ഞിരുന്നു. ഇതിന് മുമ്പ് അദ്ദേഹം ലീക്ക് ചെയ്ത പല വിവരങ്ങളും പിന്നീട് സത്യമായി മാറിയ ചരിത്രമുള്ളതിനാൽ മിനിയുടെ കാര്യത്തിൽ ആശങ്കയിലാണ് ആപ്പിൾ പ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.