ചെറിയ നോച്ച്, 25W ഫാസ്റ്റ് ചാർജിങ്; ഐഫോൺ 13 സീരീസിെൻറ വിശേഷങ്ങൾ അറിയാം...
text_fieldsകഴിഞ്ഞ വർഷം ഒക്ടോബറിൽ ലോഞ്ച് ചെയ്ത ഐഫോൺ 12 സീരീസിെൻറ വമ്പൻ വിജയത്തിന് ശേഷം ഐഫോൺ 13-ാമനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ. സെപ്തംബറിൽ പുതിയ മോഡലുകൾ ആപ്പിൾ ലോഞ്ച് ചെയ്തേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
അതേസമയം പുതിയ ഐഫോൺ മോഡലുകളുടെ ഉൽപാദനത്തെയും വിതരണത്തെയും കോവിഡ് മഹാമാരി ബാധിച്ചിട്ടില്ലെന്നും 80 ദശലക്ഷം യൂണിറ്റ് ഉൽപാദനം നടത്തിയ ഐഫോൺ 12 സീരീസിനെ അപേക്ഷിച്ച് ഐഫോൺ 13, 90 മുതൽ 100 ദശലക്ഷം യൂണിറ്റ് വരെ എത്തിയേക്കുമെന്നും വെഡ്ബുഷ് സെക്യൂരിറ്റീസ് അഭിപ്രായപ്പെട്ടു.
ഐഫോൺ 13 പ്രോ മാക്സിെൻറ ഇന്ത്യയിലെ പ്രാരംഭ വില 89,990 രൂപയായിരിക്കുമെന്നും സൂചനയുണ്ട്. ഒരു ടിബി സ്റ്റോറേജുള്ള വകഭേദവും 13 പ്രോ മാക്സിലുണ്ടായേക്കും. 12 സീരീസ് പോലെ തന്നെ നാല് മോഡലുകളായിരിക്കും 13-ാമനിലും ഉണ്ടാവുക. -(ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 13 മിനി).
ഐഫോൺ 13ൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
1284 x 2778 പിക്സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് (17.02 സെൻറിമീറ്റർ) ഡിസ്പ്ലേയായിരിക്കും ഐഫോൺ 13 പ്രോ മാക്‌സിനെന്നാണ് സൂചന. ഇതിന് 120Hz റിഫ്രഷ് റേറ്റും ആപ്പിൾ നൽകിയേക്കും. രണ്ട് പ്രോ മോഡലുകളിലായിരിക്കും കൂടിയ റിഫ്രഷ് റേറ്റ് നൽകുക. ഐഫോൺ 13, ഐഫോൺ 13 മിനി എന്നീ മോഡലുകളിൽ 60Hz ഡിസ്പ്ലേയായിരിക്കും. സ്ക്രീൻ വലിപ്പം ഐഫോൺ 12, 12 മിനി എന്നിവയ്ക്ക് സമാനവുമായിരിക്കും. ആപ്പിളിെൻറ ഐ-വാച്ചിലുള്ളത് പോലെ ആൾവൈസ് ഒാൺ ഡിസ്പ്ലേ പുതിയ ഐഫോണുകളിൽ ആപ്പിൾ ഉൾപ്പെടുത്തിയേക്കും.
വളരെ മികച്ച കാമറ മെച്ചപ്പെടുത്തലുകളും ഉയർന്ന ബാറ്ററി ലൈഫും 5ജി പിന്തുണയും നൽകുന്ന 5 നാനോ മീറ്റർ A15 ബയോണിക് ചിപ്സെറ്റായിരിക്കും 13 സീരീസിലെ ഐഫോണുകൾക്ക് കരുത്തുപകരുക.
കിടിലൻ പോർട്രെയിറ്റ് വിഡിയോ ഷൂട്ട് ചെയ്യാനടക്കം അനുവദിക്കുന്ന രീതിയിലുള്ള മികച്ച കാമറ 13 സീരീസിെൻറ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയായിരിക്കും. ഐഫോൺ 12നെ അപേക്ഷിച്ച് 13ൽ ഒാേട്ടാഫോക്കസ് അടങ്ങുന്ന അൾട്രാവൈഡ് ലെൻസ് ഉൾപ്പെടുത്തിയേക്കും. ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ് (LiDAR) സ്കാനിങ് സാങ്കേതികവിദ്യയും പുതിയ മോഡലുകളിലുണ്ടാവുമെന്നും വെഡ്‌ബുഷ് സെക്യൂരിറ്റീസ് പറയുന്നു. എന്നാൽ പ്രോ മോഡലുകൾക്ക് മാത്രമേ ലിഡാർ സെൻസറുകൾ ലഭ്യമാകൂ എന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ട്രെൻഡ്ഫോഴ്സ് വ്യക്തമാക്കിയിട്ടുണ്ട്.
ഐഫോൺ 12ൽ 20W ഫാസ്റ്റ് ചാർജിങ് സൗകര്യമാണ് ആപ്പിൾ നൽകിയതെങ്കിൽ 13-ാമനിൽ 25വാട്ട് അതിവേഗ ചാർജിങ് പിന്തുണ നൽകും. കൂടാതെ 13 സീരീസിൽ കൂടുതൽ മെച്ചപ്പെട്ട മാഗ്‌സേഫ് മാഗ്നറ്റുകളും വലിയ വയർലെസ് ചാർജിങ് കോയിലുകളും ആപ്പിൾ നൽകുമെന്ന് സൂചനയുണ്ട്. അത് ഫോണിെൻറ ഹീറ്റ് നിയന്ത്രിക്കുകയും ഉയർന്ന വാട്ടേജ് സമ്മാനിക്കുകയും ചെയ്യും. നിലവിൽ 15വാട്ട് വരെയാണ് ഐഫോൺ 12 മാഗ്‌സേഫ് ഉപയോഗിച്ച് വയർലെസായി ചാർജ് ചെയ്യാൻ സാധിക്കുന്നത്.
മുൻ മോഡലുകളെ അപേക്ഷിച്ച് ചെറിയ നോച്ചായിരിക്കും 13 സീരീസിലുണ്ടാവുക. അതിൽ തന്നെ കാമറകളും സെൻസറുകളും ആപ്പിൾ ഉൾപ്പെടുത്തിയേക്കും. 12 സീരീസിലെ അതേ ഡിസൈനായിരിക്കും 13ലും നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.