ഡിസൈനും കാമറയുമടക്കം അടിമുടി മാറ്റം; ഐഫോൺ 14നായി കാത്തിരുന്നോളൂ....
text_fieldsഐഫോൺ പ്രേമികളോളം 2022-നെ കാത്തിരിക്കുന്നവർ കുറവായിരിക്കും. കാരണം മറ്റൊന്നുമല്ല, ഐഫോൺ 14 സീരീസിെൻറ വരവ് തന്നെ. 14-ാലാമനുമായി ബന്ധപ്പെട്ട ഒട്ടനവധി ലീക്കുകൾ സമീപകാലത്തായി പുറത്തുവന്നിട്ടുണ്ട്. അവയെല്ലാം തന്നെ ഫോണിനെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമെത്തിക്കുന്നതാണ്.
എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 14ൽ 48 മെഗാപിക്സൽ കാമറയും ആപ്പിൾ ആദ്യമായി കൊണ്ടുവരികയാണ്. അനലിസ്റ്റായ ജെഫ് പു ആണ് ഐഫോൺ 14 പ്രോ, 14 പ്രോ മാക്സ് എന്നീ മോഡലുകൾ 48MP പ്രൈമറി കാമറയുമായി എത്തുമെന്ന സൂചന നൽകിയിരിക്കുന്നത്. ഐഫോൺ 13 വരെയുള്ള സീരീസുകളിൽ ആപ്പിൾ 12 മെഗാപിക്സലുള്ള സെൻസറുകളാണ് നൽകി വന്നിരുന്നത്.
48 മെഗാപിക്സലുള്ള പ്രധാന കാമറയും കൂടെ 12 മെഗാപിക്സൽ വീതമുള്ള അൾട്രാ-വൈഡ്, ടെലിഫോട്ടോ ലെൻസുകളും 14 സീരീസിൽ പ്രതീക്ഷിക്കാമെന്നും ജെഫ് പു പറയുന്നു.
14-ാമനിലുള്ള മാറ്റങ്ങൾ കാമറയിൽ മാത്രമായി ഒതുങ്ങില്ല. 14 പ്രോ വേർഷനുകളിൽ ആദ്യമായി ആപ്പിൾ 8 ജിബി റാമും കൊണ്ടുവന്നേക്കും. ഐഫോൺ 13 പ്രോ മോഡലുകളിലെ 6 ജിബി റാം ആയിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ റാം സൈസ്.
എല്ലാ iPhone 14 മോഡലുകളും (iPhone 14, iPhone 14 Max, iPhone 14 Pro, iPhone 14 Pro Max) 120Hz ഡിസ്‌പ്ലേയുമായി വരുമെന്ന് സൂചനയുണ്ട്. നിലവിൽ അത്തരം ഡിസ്പ്ലേ ഫീച്ചർ പ്രോ ഫോണുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഐഫോൺ 14 സീരീസ് ഒരു പ്രധാന ഡിസൈൻ മാറ്റവും കൊണ്ടുവരുന്നുണ്ട്. ഇപ്പോഴുള്ള വലിയ നോച്ചുകളോട് വിട പറഞ്ഞ് ഇനിമുതൽ ഐഫോണുകളിൽ പഞ്ച്-ഹോൾ സ്‌ക്രീനെ സ്വാഗതം ചെയ്യുകയാണ് ആപ്പിൾ. ഫോണുകളിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടും പ്രതീക്ഷിക്കാം. അതേസമയം, ഇത്രയും കാര്യങ്ങൾ ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.