ടെക് ലോകത്തെ അമ്പരപ്പിക്കാൻ പത്താം വാർഷികത്തിൽ മൂന്ന് ഫോണുകളുമായി ആപ്പിൾ
text_fieldsകാലിഫോർണിയ: മൂന്ന് ഫോണുകളാവും പത്താം വാർഷികത്തോട് അനുബന്ധിച്ച് ആപ്പിൾ പുറത്തിറക്കുക എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. െഎഫോൺ 7/7 പ്ലസ് മോഡലുകളുടെ അപ്ഡേറ്റ് വേർഷനുകളായ െഎഫോൺ 7 എസ്/7 എസ് പ്ലസ് എന്നിവയാവും പ്രധാനമായും വിപണിയിലെത്തുന്ന ഫോണുകൾ. ഇതിനൊപ്പം പത്താം വാർഷികത്തിെൻറ ഭാഗമായി ആപ്പിൾ െഎഫോൺ 8 ലോഞ്ച് ചെയ്യും.
4.7, 5.5, 5.8 ഇഞ്ച് എന്നിങ്ങനെ മൂന്ന് ഡിസ്പ്ലേ സൈസുകളിലാവും ആപ്പിളിെൻറ പുതിയ ഫോണുകൾ . പൂർണമായും ഗ്ലാസിലാവും െഎഫോൺ എട്ടിെൻറ നിർമാണമെന്നും വാർത്തകളുണ്ട്. േകർവേഡ് ഒ.എൽ.ഇ.ഡി ഡിസ്പ്ലേയാവും ഫോണിെൻറ മുഖ്യ സവിശേഷത.
ഹോം ബട്ടന് പുതിയ െഎഫോണിൽ ആപ്പിൾ അന്ത്യം കുറിക്കുെമന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടച്ച് സെൻസിറ്റീവായ ഡിജിറ്റൽ ബട്ടനാണ് പകരമെത്തുന്നത്.സ്ക്രീനിൽ തന്നെ ഫിംഗർ പ്രിൻറ് സ്കാനറും പ്രതീക്ഷിക്കുന്നുണ്ട്. ഇരട്ട ലെൻസോട് കൂടിയ കാമറയും ഫോണിനൊപ്പമുണ്ടാകും. ഒാഗ്മെൻറഡ് റിയാലിറ്റിയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്താനും ആപ്പിളിന് പദ്ധതിയുണ്ട്.
ആപ്പിളിെൻറ A11 ചിപ്പാണ് െഎഫോൺ എട്ടിന് കരുത്ത് പകരുക. 32 ജി.ബി, 128 ജി.ബി, 256 ജി.ബി സ്റ്റോറേജുകളാണ് പുതിയ ഫോൺലുണ്ടാവുക. വയർലെസ്സ് ചാർജർ, െഎറിസ് സ്കാനർ എന്നിവ ഫോണിൽ ആപ്പിൾ ഉൾപ്പെടുത്തുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.