ഐഫോൺ ഡിസൈനർ ജോണി ഐവ് ആപ്പിൾ വിടുന്നു
text_fieldsന്യൂയോർക്: ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിൾ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്ത ചീഫ് ഡിസൈൻ ഓഫിസർ ജോണി ഐവ് (ജോനാതന ്‍ ഐവ്) ആപ്പിളിെൻറ പടിയിറങ്ങുന്നു. ആപ്പിളിെൻറ ഐമാക്, പവര്‍ ബുക് ജി4, ജി4 ക്യൂബ്, മാക് ബുക്, യുനിബൊഡി മാക്ബുക ് പ്രൊ, മാക്ബുക് എയ്ര്‍, ഐപോഡ്, ഐഫോണ്‍, ഐപാഡ് തുടങ്ങിയവയെല്ലാം അദ്ദേഹം രൂപകല്‍പന ചെയ്തതാണ്.
രണ്ടു പതിറ്റാണ് ടിലേറെ നീണ്ട സേവനമാണ് ഐവ് അവസാനിപ്പിക്കുന്നത്. ഈ മാസം അവസാനം കമ്പനി വിടുമെന്നാണ് സൂചന. സ്വന്തമായി ഡിസൈനർ ക മ്പനി തുടങ്ങുന്നതിനാണ് രാജി. ലൗഫ്രം എന്ന പേരില്‍ ഐവ് ആരംഭിക്കുന്ന പുതിയ ഡിസൈന്‍ കമ്പനി ആപ്പിളിനു വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
1992ൽ ഡിസൈനറായാണ് ഐവ് ആപ്പിളിലെത്തിയത്. ആപ്പിൾ സഹസ്ഥാപകനും തലവനുമായ സ്റ്റീവ് ജോബ്സ് കമ്പനിയിൽനിന്ന് വിട്ടുനിന്ന കാലമായിരുന്നു അത്. തിരിച്ചുവന്നപ്പോൾ േജാബ്സ് ഐവിനെ സീനിയർ വൈസ് പ്രസിഡൻറായി നിയമിച്ചു. ജോബ്സിെൻറ മരണം വരെ ആ കൂട്ടുകെട്ട് തുടർന്നു.
തെൻറ ആത്മീയ പങ്കാളി എന്നാണ് ഐവിനെ ജോബ്സ് വിശേഷിപ്പിച്ചിരുന്നത്. ഐവ് ഈ മാസം അവസാനത്തോടെ കമ്പനി വിട്ടേക്കും. നേരത്തെതന്നെ ആപ്പിളിെൻറ ഡിസൈന്‍ വിഭാഗത്തിെൻറ മേധാവി സ്ഥാനത്തുനിന്ന് ഐവ് മാറിയിരുന്നു. 2015ല്‍ കമ്പനിയുടെ പുതിയ കാമ്പസായ ആപ്പിള്‍ പാര്‍ക്കിെൻറ രൂപകല്‍പനയുമായി ബന്ധപ്പെട്ട ജോലികളിലേക്ക് മാറി. അത് പൂര്‍ത്തിയായ ശേഷം 2017ല്‍ അദ്ദേഹം വീണ്ടും കമ്പനി ഉപകരണങ്ങളുടെ രൂപകല്‍പനയിലേക്ക് തിരികെ വന്നിരുന്നു.
ഐവ് കമ്പനി വിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ ആപ്പിളിെൻറ ഓഹരി വിലയിടിഞ്ഞു. ആപ്പിളില്‍ ഐവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന മാര്‍ക് ന്യൂസണും കമ്പനിയില്‍നിന്ന് രാജിവെച്ച് പുതിയ സംരംഭത്തിനൊപ്പമുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.