Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഇരട്ട സിം ഫോണുമായി...

ഇരട്ട സിം ഫോണുമായി ആപ്പിൾ

text_fields
bookmark_border
ഇരട്ട സിം ഫോണുമായി ആപ്പിൾ
cancel

ക​ാലിഫോർണിയ:​ മൊബൈൽ ഫോൺ വിപണിയിൽ ഇപ്പോഴും സിംഗിൾ സിമ്മുമായി  മോഡലുമായി എത്തുന്ന എക കമ്പനി ആപ്പിൾ മാത്രമാണ്​. മറ്റ്​ മുൻ നിര മൊബൈൽ നിർമ്മാതക്കളെല്ലാം കളം മാറ്റിയപ്പോളും ആപ്പിൾ മാറിയില്ല. എന്നാൽ പല വിപണികളിലും ഇത്​ മൂലം തിരിച്ചടി നേരിട്ടതോടു കൂടി ആപ്പിളും കളം മാറ്റുകയാണ്​. വൈകാതെ തന്നെ ആപ്പിളി​െൻറ ഇരട്ട സിം മോഡൽ ഫോൺ പുറത്തിറങ്ങുമെന്നാണ്​ ഇപ്പോൾ പുറത്ത്​ വരുന്ന വാർത്തകൾ.

ഫോബ്​സാണ്​ ഇത്​ സംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. ഇരട്ട സിമ്മുള്ള ഫോണി​െൻറ പകർപ്പവകാശത്തിനായി ആപ്പിൾ ചൈനീസ്​ സർക്കാരിനെ സമീപിച്ചതായാണ്​ വിവരം. അമേരിക്കയിൽ ഇതിനുള്ള പകർപ്പവകാശം നേരത്തെ തന്നെ ആപ്പിളിന്​ ലഭിച്ചതായും വാർത്തകളുണ്ട്​. ആപ്പിളി​െൻറ ഫോണുകളുടെ ഡിസൈൻ നിർവഹിക്കുന്ന ലീ സു സോഷ്യൽ മീഡിയായ  ലിങ്ക്​ഡ്​ഇൻ പ്രൊഫൈലിൽ ഇതിനെ കുറിച്ചുള്ള സൂചനകൾ നൽകി.

വൈകാതെ തന്നെ ​ആപ്പിൾ ഇരട്ട സിം ഫോൺ വിപണിയിലെത്തിക്കുമെന്നാണ്​ അറിയുന്നത്​. ചൈന, ഇന്ത്യ എന്നീ മാർക്കറ്റുകളാണ്​ ആപ്പിൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്​. മൊബൈൽ സർവീസ്​ ഒാപ്പററ്റേർമാരുമായി ചേർന്ന കൂടുതൽ  ഒാഫറുകൾ അവതരിപ്പിക്കാനുള്ള പദ്ധതിയും ആപ്പിളിനുണ്ട്​​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apple iphone
News Summary - iPhone Dual-SIM Variants May Be Coming Soon, If Recent Patent Applications Are Indications
Next Story