Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightടച്ച്​ ​ഐഡി...

ടച്ച്​ ​ഐഡി തിരിച്ചുവന്നു, കരുത്ത്​ പകരാൻ A13 ബയോണിക്​ ചിപ്​; ഐഫോൺ എസ്​.ഇ ലോഞ്ച്​ ചെയ്​തു

text_fields
bookmark_border
ടച്ച്​ ​ഐഡി തിരിച്ചുവന്നു, കരുത്ത്​ പകരാൻ A13 ബയോണിക്​ ചിപ്​; ഐഫോൺ എസ്​.ഇ ലോഞ്ച്​ ചെയ്​തു
cancel

​െഎഫോണി​​​െൻറ ഏറ്റവും വിലകുറഞ്ഞ മോഡലായ ​െഎഫോൺ എസ്​.ഇയുടെ പുതിയ വകഭേദം അമേരിക്കയിൽ ലോഞ്ച്​ ചെയ്​തു. ​പൊ തുവെ വലിയരീതിയിൽ കൊട്ടിഘോഷിച്ച് ഫോൺ ലോഞ്ച്​​ നടത്താറുള്ള ആപ്പിൾ, കോവിഡ്​ പ്രമാണിച്ച്​ ചെറിയൊരു പ്രസ്​ റിലീസ്​ നടത്തിയാണ്​ പുതിയ അവതാരത്തെ പരിചയപ്പെടുത്തിയത്​. െഎഫോൺ എസ്​.ഇ 2, ​െഎഫോൺ 9 തുടങ്ങിയ പേരുകൾ ലോഞ്ചിന്​ മ ുമ്പ്​ പ്രചരിച്ചിരുന്നെങ്കിലും പുതിയ ആൾക്ക്​ ​െഎഫോൺ എസ്​.ഇ 2020 എന്ന്​ പേര്​ നൽകിയെന്നാണ്​ റിപ്പോർട്ടുകൾ.

< p>​െഎഫോൺ 8 എന്ന മോഡലിൽ ചെറിയ മാറ്റങ്ങൾ വരുത്തിയ രൂപമാണ്​ പുതിയ എസ്​.ഇക്ക്​. 4.7 ഇഞ്ച്​ സ്​ക്രീൻ വലിപ്പത്തിൽ പുതി യ 11ാം സീരീസിലുള്ള ഫേസ്​ ​െഎഡിക്ക്​ പകരം പഴയ ടച്ച്​ ​െഎഡിയൊക്കെ നൽകി, വില കുറച്ചാണ്​ എസ്​.ഇ എത്തുന്നത്​. എന്നാൽ, ഏറ്റവും വലിയ പ്രത്യേകത പെർഫോമൻസി​​​െൻറ കാര്യത്തിലാണ്​. എഫോൺ 11 സീരീസിന്​ കരുത്ത്​ പകരുന്ന A13 ബയോണിക്​ ചിപ്പ ാണ്​ എസ്​.ഇക്കും കരുത്ത്​ പകരുന്നത്​.

അമേരിക്കയിൽ 64 ജിബി മോഡലിന്​ വെറും 399 ഡോളറാണ്​ വിലയിട്ടിരിക്കുന്നത്​. ഇന്ത്യൻ രൂപയിലേക്ക്​ മാറ്റു​േമ്പാൾ 30000 രൂപയോളം മാത്രം. എന്നാൽ, ഇന്ത്യയിലെത്തു​േമ്പാൾ വില 40000 രൂപക്ക്​ മുകളിലെത്തുമെന്നാണ്​ സൂചന.

​െഎഫോൺ എസ്​.ഇയുടെ വിശേഷങ്ങൾ

4.7 ഇഞ്ച്​ വലിപ്പത്തിലുള്ള എച്ച്​.ഡി ​െഎ.പി.എസ്​ എൽ.സി.ഡി ഡിസ്​പ്ലേയാണ്​ എസ്​.ഇക്ക്​. 750x1334 ആണ്​ റെസൊല്യൂഷൻ. ഫുൾ എച്ച്​.ഡി മിഴിവ്​ ഇല്ലെങ്കിലും ഡോൾബി വിഷൻ, എച്ച.ഡി.ആർ 10 കപ്പാസിറ്റിയും എസ്​.ഇയുടെ പ്രത്യേകതയാണ്​. ഏറ്റവും പുതിയ ​െഎഫോൺ മോഡലുകളിൽ ലഭ്യമായ ഹെപ്​റ്റിക്​ ടച്ച്​ സപ്പോർട്ട്​ കൂടിയാകു​േമ്പാൾ ഡിസ്​പ്ലേ അനുഭവം മികച്ചതാവാനാണ്​ സാധ്യത.

12 മെഗാപിക്​സലുള്ള ഒറ്റ കാമറയാണ്​ പിറകിൽ സംവിധാനിച്ചിരിക്കുന്നത്​. എന്നാൽ, ആ കാമറ ഒരു രണ്ടോ മൂന്നോ കാമറയുടെ ഗുണങ്ങൾ കാണിക്കുമെന്നാണ്​ കമ്പനിയുടെ അവകാശവാദം. f/1.8 അപെർച്ചറുള്ള കാമറക്ക്​ ഒപ്​റ്റിക്കൽ ഇമേജ്​ സ്​റ്റെബ്​ലൈസേഷൻ സപ്പോർട്ട്​ ഉണ്ട്​. 60 ഫ്രെയിംസ്​ പെർ സെക്കൻറിൽ 4കെ വിഡിയോ ഷൂട്ട്​ ചെയ്യാനുള്ള കപ്പാസിറ്റിയും പിന്നിലെ ഒറ്റ കാമറക്ക്​ നൽകിയിട്ടുണ്ട്​. ഇതെല്ലാം മറ്റ്​ കമ്പനികളിലെ ഫ്ലാഗ്​ഷിപ്പ്​ ഫോണുകളിൽ കണ്ടു വരുന്നതാണ്​. ഡെപ്​ത്​ സെൻസറി​​​െൻറ പിൻബലമില്ലാതെ പോർട്രെയിറ്റ്​ ഫോ​േട്ടായെടുക്കാനും സാധിക്കും. മുൻ കാമറ ഏഴ്​ മെഗാ പിക്​സലാണ്​.

എല്ലാ സെൻസറുകളും ആപ്പിൾ എസ്​.ഇക്ക്​ നൽകിയിട്ടുണ്ട്​. എന്നാൽ, ഹെഡ്​ഫോൺ ജാക്കി​​​െൻറ അഭാവം ഫോൺ എടുക്കാൻ ആഗ്രഹിക്കുന്നവരെ പിന്നോട്ടടിച്ചേക്കും. അലൂമിനിയം മെറ്റീരിയലിൽ നിർമിച്ച എസ്​.ഇക്ക്​ 148 ഗ്രാം മാത്രമാണ്​ ഭാരം. IP67 റേറ്റിങ്​ ഉള്ളതിനാൽ വെള്ളത്തിൽ ഒരു മീറ്റർ താഴ്​ച്ചയിൽ അര മണിക്കൂർ വരെ കേടുവരാതെ ഇരിക്കാൻ എസ്.ഇക്ക്​ സാധിക്കുമെന്നാണ്​ ആപ്പിൾ അവകാശപ്പെടുന്നത്​. എന്നാൽ, ലിക്വിഡ്​ ഡാമേജ്​ വാറൻറിയിൽ പെടില്ലെന്നും കമ്പനി മുന്നറിയിപ്പ്​ നൽകുന്നുണ്ട്​. ഇത്രയും വിവരങ്ങൾ ലഭ്യമായെങ്കിലും ബാറ്ററി കപ്പാസിറ്റിയോ, റാം സൈസോ ആപ്പിൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, വയർലെസ്​ ചാർജിങ്​, ഫാസ്റ്റ്​ ചാർജിങ്​ സപ്പോർട്ട്​ എന്നിവ എസ്​.ഇ രണ്ടാം വകഭേദത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്​.

നോച്​ ഡിസ്​പ്ലേയും ഹോൾ പഞ്ച്​ ഡിസ്​പ്ലേയും മോ​േട്ടാറൈസ്​ഡ്​ കാമറ നൽകി ഫുൾവ്യൂ ഡിസ്​പ്ലേയുമൊക്കെ മറ്റ്​ കമ്പനികൾ പരീക്ഷിക്കു​േമ്പാൾ 2020ൽ വലിയ അരികുകൾ ഉള്ള ഡിസ്​പ്ലേ ഡിസൈൻ പലർക്കും ദഹിക്കാൻ ഇടയില്ലെങ്കിലും ​െഎഫോൺ എസ്​.ഇ ഇത്തരം സമവാക്യങ്ങൾ മറികടന്ന്​ എങ്ങനെ വിപണി കീഴടക്കുമെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiphone setech newsiPhone 11 Pro
News Summary - iPhone SE (2020) With Apple A13 SoC, Touch ID Support Launched-technology news
Next Story