6.1 ഇഞ്ച് വലിപ്പമുള്ള പഞ്ച്ഹോൾ ഡിസ്പ്ലേ; അടിമുടി മാറി ഐഫോൺ എസ്.ഇ വരുന്നു
text_fieldsകുറഞ്ഞ വിലയും പഴയ ഡിസൈൻ ഫോർമാറ്റും പിന്തുടർന്ന 2020 മോഡൽ ഐഫോൺ എസ്.ഇക്ക് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ വമ്പിച്ച വരവേൽപ്പായിരുന്നു ലഭിച്ചത്. ബാറ്ററി ലൈഫിൽ പലരും കാര്യമായ പ്രശ്നം റിപ്പോർട്ട് ചെയ്തെങ്കിലും അതൊന്നും കാര്യമാക്കാതെ ആളുകൾ എസ്.ഇ വാങ്ങിക്കൂട്ടുകയായിരുന്നു.
എന്നാൽ, ഐഫോൺ എസ്.ഇ ഇഷ്ടപ്പെടുന്നവർക്ക് ആകാംക്ഷയേകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിസ്പ്ലേ അനലിസ്റ്റായ റോസ് യങ് പുറത്തുവിട്ട ട്വീറ്റിലാണ് എസ്.ഇയുടെ പുതിയ മോഡലുകളെ കുറിച്ച് സുപ്രധാന വിവരങ്ങളുള്ളത്. 2022ലും 2023ലുമായി രണ്ട് ഐഫോൺ എസ്.ഇകൾ ആപ്പിൾ വിപണിയിലെത്തുമെന്നും അതിൽ 2022ലെ എസ്.ഇക്ക് പഴയ 4.7 ഇഞ്ച് ഡിസ്പ്ലേയും 2023ലേതിന് 6.1 ഇഞ്ചുള്ള വലിയ ഡിസ്പ്ലേയുമായിരിക്കും എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
കൂടാതെ 2022ൽ ഇറങ്ങുന്ന ഐഫോൺ എസ്.ഇ ടച്ച് ഐഡിയും വലിയ രണ്ട് ബെസലുകളുമുള്ള സാധാരണ എസ്.ഇ ആയിരിക്കും. എന്നാൽ, 2023ലെ വേർഷൻ ഡിസ്പ്ലേയിൽ പഞ്ച് ഹോൾ കാമറയുമായിട്ടായിരിക്കും ലോഞ്ച് ചെയ്യുകയെന്നും റോസ് യങ് ചൂണ്ടിക്കാട്ടുന്നു. ഇതുവരെ വലിയ നോച്ചുമായി എത്തിയിരുന്ന ആപ്പിൾ ആൻഡ്രോയ്ഡ് ഫോണുകളെ പോലെ പഞ്ച്ഹോൾ ഡിസ്പ്ലേ പരീക്ഷിക്കാൻ ഒരുങ്ങുന്ന സൂചനയാണ് യങ് നൽകുന്നത്. അതേസമയം, 2022,2023 എന്നീ വർഷങ്ങളിൽ ഇറങ്ങുന്ന എസ്.ഇ മോഡലുകൾക്ക് 5ജി പിന്തുണയുണ്ടായിരിക്കും.
Apple LCD iPhone leak, we now hear the next LCD iPhone SE will remain at 4.7" in 2022. Some rumors that it may have 5G with Sub-6 GHz as well. Also hearing about a 6.1" version in 2023 with punch hole rather than a notch.
— Ross Young (@DSCCRoss) April 1, 2021
ഇതോടെ 2021-ൽ പുതിയ ഐഫോൺ എസ്.ഇ ഇറങ്ങില്ല എന്ന കാര്യവും ഉറപ്പിക്കാം. അടുത്ത വർഷം ഇറങ്ങുന്ന ആപ്പിളിന്‍റെ പ്രീമിയം ഫോണുകളിൽ കാര്യമായ ഡിസൈൻ ചേഞ്ച് പ്രതീക്ഷിക്കാമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഐഫോൺ എസ്.ഇയുമായി ബന്ധപ്പെട്ട് ലീക്കായ വിവരങ്ങൾ അത് ശരിവെക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.