െഎഫോൺ എസ്.ഇ വൻ വിലക്കുറവിൽ
text_fieldsമുംബൈ: െഎഫോൺ എസ്.ഇ വൻവിലക്കുറവിൽ ലഭ്യമാവുന്നു. ഒാഫ്ലൈൻ സ്റ്റോറുകൾ വഴി 19,999 രൂപക്കാണ് എസ്.ഇ ലഭിക്കുക. െഎഫോൺ എസ്.ഇയുടെ 16 ജി.ബി മോഡലാണ് 19,999 രൂപക്ക്ലഭിക്കുക. 64 ജി.ബി മോഡലിന് 25,999 രൂപയാണ് വില. ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്കാണ് ഡിസ്കൗണ്ട് നൽകുക. പ്രമുഖ ദേശീയ മാധ്യമങ്ങൾ െഎഫോണിെൻറ ഒാഫറിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ വാർത്തയെകുറിച്ച് ഒൗദ്യോഗികമായി പ്രതികരിക്കാൻ ആപ്പിൾ തയാറായിട്ടില്ല.
കേരളത്തിൽ ആപ്പിളിെൻറ റീടെയിലറാണ് അമേരിക്കയേക്കാളും കുറഞ്ഞ നിരക്കൽ െഎഫോൺ ലഭ്യമാകുമെന്ന വാർത്ത ട്വിറ്ററിലൂടെ ആദ്യം പുറത്ത് വിട്ടത്. എച്ച്.എസ്.ബി.െഎ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ് ബാങ്ക്, കൊഡാക്, ആർ.ബി.എൽ, എസ്.ബി.െഎ, സ്റ്റാൻഡേർഡ് ചാർറ്റേർഡ്, യു.ബ.െഎ, ആക്സിസ് ബാങ്ക്, സിറ്റിബാങ്ക്, എച്ച്.ഡി.എഫ്.സി , യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുേമ്പാഴാണ് പുതിയ ഒാഫർ ലഭ്യമാവുക.
സാമ്പത്തിക വർഷം പൂർത്തിയാകുന്നതിനു മുൻപ് പരമാവധി വരുമാനം ഉണ്ടാക്കാനുള്ള പദ്ധതിയാണ് വില കുറവിനു പിന്നിലെന്ന സൂചനയുണ്ട്.
iPhone SE Now available in India at Lower price than US. 16 GB @ 19999 64 GB @ 25999 . Offer only for Card Purchase . Call us at 9995800818 pic.twitter.com/815jKF4m5h
— ITNET (@itnetinfocom) March 18, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.