ഭാവിയുടെ ഫോൺ; െഎഫോൺ X വിപണിയിൽ
text_fieldsകാലിഫോർണിയ: ആപ്പിൾ സി.ഇ.ഒ ടിം കുക്ക് കുപ്പർട്ടിനോയിലെ ആപ്പിൾ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മൂന്ന് പുതിയ ഫോണുകളാണ് അവതരിപ്പിച്ചത്. െഎഫോൺ 7െൻറ തുടർച്ചയാണ് െഎഫോൺ 8, 8 പ്ലസ് ഫോണുകൾ. ഭാവിയുടെ താരമായാണ് െഎഫോൺ Xനെ ആപ്പിൾ വിലയിരുത്തുന്നത്. സാംസങ്ങിെൻറ ഗാലക്സി എസ്8, നോട്ട് 8 എന്നിവയെ വെല്ലുവിളിക്കാൻ പ്രാപ്തമാണ് പുതിയ ഫോണുകളെന്നാണ് ആപ്പിളിെൻറ അവകാശവാദം
െഎഫോൺ x
ഭാവിയുടെ ഫോൺ എന്നാണ് െഎഫോൺ xനെ വിലയിരുത്തുന്നത്. 5.8 ഇഞ്ച് സ്ക്രീനിലാണ് പുതിയ ഫോണിെൻറ അവതാരപ്പിറവി. സൂപ്പർ റെറ്റിന ഡിസ്പ്ലേ എന്നാണ് പുതിയ ഫോണിെൻറ സ്ക്രീനിനെ ആപ്പിൾ വിളിക്കുന്നത്. 2436x1125 ആണ് റെസലൂഷൻ. 3D ടച്ച് സംവിധാനവും ഡിസ്പ്ലേക്കൊപ്പം ലഭ്യമാണ്. പൊടിയേയും വെള്ളത്തേയും ചെറുക്കാനുള്ള സംവിധാനവും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഫോണിെൻറ ഏറ്റവും വലിയ പ്രത്യേകത ഫേസ് െഎ.ഡിയാണ്. ഫോൺ കൈയിലെടുക്കുേമ്പാൾ അല്ലെങ്കിൽ സ്ക്രീനിൽ സ്പർശിക്കുേമ്പാൾ ഫോൺ ഉണരും. പക്ഷേ അൺലോക്ക് ചെയ്യണമെങ്കിൽ ഉപഭോക്താവിെൻറ മുഖത്തിന് നേരെ പിടിക്കണം. മുൻ കാമറകളിലെ സെൻസറുകൾ ഉപയോഗിച്ച് ഫോൺ ഉപഭോക്താവിനെ തിരിച്ചറിഞ്ഞ് അൺലോക്കാവും. ഇതിനൊപ്പം ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഉണർന്ന് പ്രവർത്തിക്കും. അനിമോജിയാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു സംവിധാനം. ഉപഭോക്താവിെൻറ മുഖഭാവത്തിനനുസരിച്ച് ഇമോജികൾ തെരഞ്ഞെടുക്കുന്നതാണ് ഇത്.
െഎഫോൺ എട്ട് പ്ലസിന് സമാനമാണ് Xെൻറയും കാമറ. 12 മെഗാപികസ്ലിെൻറ ഇരട്ട കാമറകളാണ് Xനും. െഎഫോൺ Xെൻറ ടെലി ഫോേട്ടാ ലെൻസിന് അർപേർച്ചർ F/24 ആണ്. കൂടാതെ ടെലി ലെൻസിന് ഒപ്ടിക്കൽ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. 64 ജി.ബി, 256 ജി.ബി മെമ്മറി ഒാപ്ഷനുകളിലാണ് ഫോൺ വിപണിയിലെത്തുക.64 ജി.ബി മോഡലിന് 89,000 256 ജി.ബിക്ക് 102,000 എന്നിങ്ങനെയാണ് വില.
െഎഫോൺ 8& 8 പ്ലസ്
പൂർണമായും ഗ്ലാസിൽ നിർമിച്ച ബോഡിയാണ് ഇരു മോഡലുകൾക്കും. 4.7,5.5 ഇഞ്ച് ഡിസ്പ്ലേ സൈസ്. A11 ബയോനിക് ചിപ്സെറ്റാണ് ഫോണുകൾക്ക് നൽകിയിരിക്കുന്നത്. െഎഫോൺ 7നുമായി താരത്മ്യം ചെയ്യുേമ്പാൾ രണ്ടിരട്ടി വേഗത പുതിയ ചിപ്സെറ്റിനുണ്ടെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
12 മെഗാപിക്സലിെൻറ പിൻകാമറയും ഏഴ് മെഗാപിക്സലിെൻറ മുൻ കാമറയുമാണ് ഫോണുകൾക്കുള്ളത്. ഒപ്ടികൽ സൂം, 10X ഡിജിറ്റൽ സൂം എന്നീ സവിശേഷതകൾ 8 പ്ലസിെൻറ പിൻകാമറക്കുണ്ട്. വൈഡ് ആംഗിൾ ലെൻസും ടെലിഫോേട്ടാ ലെൻസുമാണ് 8 പ്ലസ് കാമറകൾക്ക് ആപ്പിൾ നൽകിയിരിക്കുന്നത്. ആഗ്മെൻറഡ് റിയാലിറ്റിയും കാമറകൾക്കൊപ്പം ഇണക്കി ചേർത്തിട്ടുണ്ട്. 64 ജി.ബി, 256 ജി.ബി എന്നിങ്ങനെ രണ്ട് മെമ്മറി ഒാപ്ഷനുകളിൽ ഫോൺ വിപണിയിലെത്തും. െഎഫോൺ എട്ടിെൻറ 64 ജി.ബി 256 ജി.ബി മോഡലുകൾക്ക് യഥാക്രമം 64000,77000 എന്നിങ്ങനെയാണ് വില. 8 പ്ലസിന് യഥാക്രമം 73000,86000 എന്നിങ്ങനെയും വിലയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.