െഎഫോൺ എക്സുമായി ആപ്പിൾ
text_fieldsകാലിഫോർണിയ: ആപ്പിളിെൻറ എറ്റവും വിലകൂടിയി സ്മാർട്ട്ഫോൺ എക്സ് ആപ്പിൾ 2017ൽ വിപണിയിലെത്തിക്കുമെന്ന് സൂചന. െഎഫോണിെൻറ മൂന്ന് വേരിയൻറുകൾ കമ്പനി ഇൗ വർഷം തന്നെ വിപണിയിലെത്തിക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. അതിലൊന്നാണ് എക്സ്. ചൈനയിലെ പ്രമുഖ ടെക്നോളജി വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
ഒ.എൽ.ഇ.ഡി ഡിസ്പ്ലേയോട് കൂടിയ 5.8 ഇഞ്ച് സ്ക്രീനാണ് പുതിയ ഫോണിനുണ്ടാവുക. 5.5 ഇഞ്ചായിരിക്കും ഡിസ്പ്ലേ സൈസെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. സാംസങ്ങിെൻ മോഡലുകളോട് കിടപിടിക്കുന്നതായിരിക്കും ഇൗ ഡിസ്പ്ലേയെന്നും സൂചനകളുണ്ട്. ഒപ്ടികൽ ഫിംഗർ പ്രിൻറ് സെൻസറായിരിക്കും എക്സിന്. അതുകൊണ്ട് തന്നെ ഫിംഗർപ്രിൻറ് സ്കാനർ ഡിസ്പ്ലേയിൽ തന്നെയാകും ഉണ്ടാവുക.
ഇൻറലിെൻറ ശക്തി കൂടിയ പ്രൊസസറായിരിക്കും െഎഫോൺ എക്സിന്. ലേസർ അെലങ്കിൽ ഇൻഫ്രാറെഡ് സെൻസറും ഫോണിനുണ്ടാവും. വയർലെസ് ചാർജിങ് ടെക്നോളജിയും ഫോണിനൊപ്പം കമ്പനി ഇണക്കി ചേർക്കുമെന്നാണ് അറിയുന്നത്. െഎഫോൺ 8നെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു ഇതിന് പിന്നാലെയാണ് എക്സിനെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വരുന്നത്. െഎഫോൺ 8ന് സമാനമായ ഫീച്ചറുകളാണ് എക്സിലുമുള്ളത്. െഎഫോൺ 8 ആപ്പിൾ പുറത്തിറക്കുമോ അതോ പ്രീമിയം ഫോൺ എക്സുമായി 2017ൽ കളത്തിലിറങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുേനാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.