ജിയോയുടെ ഏറ്റവും വില കുറഞ്ഞ 5ജി ഫോണിന്റെ ഫീച്ചറുകൾ ഇവയാണ്..
text_fieldsരാജ്യത്ത് 5ജി അവതരിപ്പിച്ചതിന് പിന്നാലെ കുറഞ്ഞ വിലയ്ക്ക് 5ജി ഫോണുമായി എത്താൻ പോവുകയാണ് റിലയൻസ് ജിയോ. ജിയോഫോൺ 5ജി-യുടെ ലോഞ്ച് ഡേറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഫോണിന്റെ ഫീച്ചറുകൾ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. 5ജി പിന്തുണയുള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 480 എസ്.ഒ.സിയാണ് ഫോണിന് കരുത്തേകുന്നത്. നേരത്തെ ഇറങ്ങിയ ജിയോ ഫോണുകളെ അപേക്ഷിച്ച് തരക്കേടില്ലാത്ത പ്രൊസസറാണ് ജിയോഫോൺ 5ജിയിൽ.
നാല് ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഫോൺ ആൻഡ്രോയിഡ് 12ലാകും പ്രവർത്തിക്കുക. 6.5 ഇഞ്ച് വലിപ്പമുള്ള എച്ച്.ഡി പ്ലസ് ഡിസ്‍പ്ലേക്ക് 90Hz റിഫ്രഷ് റേറ്റുമുണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 12 മെഗാപിക്സലിന്റെ പ്രധാന സെൻസറടങ്ങുന്ന ഡ്യുവൽ പിൻകാമറയുമായാണ് ഫോൺ വരുന്നത്. മുൻവശത്ത് 8 മെഗാപിക്സൽ സെൻസറുമുണ്ടാകും. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററിയാണ് ജിയോ 5ജി ഫോണിലുണ്ടാവുക.
നേരത്തെ ജിയോഫോൺ 5ജിയുടെ വില ഇന്ത്യയിൽ 8,000 രൂപ മുതൽ 12000 വരെയായിരിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഏറ്റവും വില കുറഞ്ഞ 5ജി ഫോൺ എന്ന ഖ്യാതിയോടെയാണ് ജിയോ 5ജി ഫോൺ എത്തുന്നത്. ഫോൺ വളരെ തുച്ഛമായ ഡൗൺ പേയ്മെന്റ് നൽകി ഇ.എം.ഐ ആയും സ്വന്തമാക്കാനുള്ള അവസരമുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.