'ജിയോ ഫോൺ നെക്സ്റ്റ്'; ഏറ്റവും വില കുറഞ്ഞ 4ജി ഫോണിെൻറ വിശേഷങ്ങൾ അറിയാം...
text_fieldsലോകത്തിൽ വെച്ച് തന്നെ ഏറ്റവും വിലകുറഞ്ഞ 4ജി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ് റിലയൻസ്. കമ്പനിയുടെ 2021ലെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ഗൂഗ്ളുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ സ്മാർട്ട്ഫോണിനെ കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. 'ജിയോ ഫോൺ നെക്സ്റ്റ്' എന്ന പേരിലുള്ള ഫോൺ സെപ്റ്റംബർ 10ന് പുറത്തിറക്കുമെന്നാണ് അംബാനി അറിയിച്ചത്.ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ എത്തുന്ന ഫോണിനെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ അറിയാം.
ജിയോ ഫോൺ നെക്സ്റ്റ് - സവിശേഷതകൾ
2012 മുതലുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളെ അനുസ്മരിപ്പിക്കും വിധം വലിയ ബെസൽസുകളുള്ള അഞ്ച് അഞ്ച് ഡിസ്പ്ലേയാണ് ജിയോ ഫോൺ നെക്സ്റ്റിന്. ഒരു സെൽഫി ക്യാമറയും പിറകിൽ എൽ.ഇ.ഡി ഫ്ളാഷോട് കൂടിയ ഒരു കാമറയും ഉണ്ടാകും. വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ അടിസ്ഥാന കണക്റ്റിവിറ്റി സൗകര്യങ്ങളും ഉണ്ടായിരിക്കും.
യൂസർമാർക്ക് ഫോൺ സ്ക്രീനിൽ തെളിയുന്ന ഏത് ടെക്സ്റ്റുകളും അവരുടെ പ്രാദേശിക ഭാഷയിൽ വിവർത്തനം ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രത്യേക ബട്ടണും ജിയോ ഫോൺ നെക്സ്റ്റിൽ ഉണ്ടാകും.
വെബ് പേജുകൾ, അപ്ലിക്കേഷനുകൾ, സന്ദേശങ്ങൾ, ഫോട്ടോകൾ എന്നിവയുൾപ്പെടെ ഫോൺ സ്‌ക്രീനിലെ ഏത് വാചകങ്ങളും വിവർത്തനം ചെയ്യുകയും ഉച്ചത്തിൽ വായിക്കുകയും ചെയ്യുന്ന 'റീഡ് എലൗഡ് - ട്രാൻസ്ലേറ്റ് നൗ' എന്ന ഫീച്ചറും ഫോണിെൻറ ഒാപറേറ്റിങ് സിസ്റ്റവുമായി സംയോജിപ്പിച്ചിട്ടുണ്ട്.
ജിയോഫോൺ നെക്സ്റ്റിൽ ഗൂഗിൾ അസിസ്റ്റൻറും കാര്യക്ഷമമായി പ്രവർത്തിക്കും. വോയ്‌സ് അസിസ്റ്റൻറ് ഉപയോഗിച്ച്, യൂസർമാർക്ക് കാലാവസ്ഥാ അപ്‌ഡേറ്റ്, സ്‌കോറുകൾ എന്നിവയും അതിലേറെയും അറിയാൻ കഴിയും.
വോയ്‌സ്-ഫസ്റ്റ് എന്ന സവിശേഷതകളോടെയാണ് ഫോൺ വരുന്നത്, അത് യൂസർമാരെ ഫോണിലെ ഉള്ളടക്കങ്ങളും നാവിഗേഷനും അവരുടെ സ്വന്തം ഭാഷയിൽ ഉപയോഗിക്കാൻ അനുവദിക്കുന്നു.
ജിയോ ഫോൺ നെക്സ്റ്റിന് പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റവുമായി ഗൂഗ്ൾ
ലൈറ്റ് ആൻഡ്രോയിഡ് വേർഷനാണ് ഗൂഗിൾ ജിയോ ഫോണിനായി നൽകുന്നത്. നേരത്തെ ചില കമ്പനികളുടെ ഫോണുകൾക്കായി നൽകിയ 'ഗൂഗ്ൾ ഗോ' ഓപ്പറേറ്റിങ് സിസ്റ്റം പോലുള്ളതായിരിക്കും ജിയോ ഫോണിനായി പ്രത്യേകം തയ്യാറാക്കിയ ഒ.എസും.
ജിയോ ഫോണിൽ നിന്നുള്ള ആദ്യ ആൻഡ്രോയിഡ് ഫോണായിരിക്കും ജിയോ ഫോൺ നെക്സ്റ്റ്. ഇതുവരെ ഇറങ്ങിയ രണ്ട് ജിയോ ഫോണുകളിലും കെ.എ.ഐ എന്ന ഓപ്പറേറ്റിങ് സിസ്റ്റമായിരുന്നു. അതേസമയം ഏറ്റവും പുതിയ ആൻഡ്രോയിഡ് വേർഷനായ ആൻഡ്രോയിഡ് 11 ജിയോ ഫോണിൽ ലഭ്യമാകില്ല. ഫോണിെൻറ കുറഞ്ഞ ഹാർഡ് വെയർ ശേഷി കാരണമാണ് പുതിയ ആൻഡ്രോയിഡ് വകഭേദം പിന്തുണക്കാത്തത്. അതേസമയം, ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ ഫോണിൽ ലഭിക്കുമെന്നാണ് സുന്ദർ പിച്ചൈ അറിയിച്ചിരിക്കുന്നത്.
ജിയോ ഫോൺ നെക്സ്റ്റ് - വില
ജിയോ ഫോൺ നെക്സ്റ്റിെൻറ വില ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും 5,000 രൂപയിൽ താഴെ മാത്രമായിരിക്കും ഫോണിന് വിലയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. നേരത്തെ ജിയോ ലോഞ്ച് ചെയ്ത ടച്ച് സ്ക്രീനുകളില്ലാത്ത ജിയോ ഫോൺ, ജിയോ ഫോൺ 2 എന്നീ മോഡലുകൾക്ക് യഥാക്രമം 1599 രൂപ, 2999 രൂപ എന്നിങ്ങനെയായിരുന്നു വില. എന്നാൽ, ജിയോ ഫോൺ നെക്സ്റ്റിന് 3000, 3999 എന്നിങ്ങനെയാണ് വില പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.