വാട്സ്ആപ്പും യൂട്യൂബും ഫേസ്ബുക്കും ഉപയോഗിക്കാം; സ്മാർട്ട് ‘ഫീച്ചർ ഫോണു’മായി ജിയോ
text_fieldsസ്മാർട്ട്ഫോണുകൾ കംപ്യൂട്ടറുകളെ വെല്ലുന്ന ഈ കാലത്തും ഫീച്ചർ ഫോണുകളുമായി നടക്കുന്ന ഒരുപാടുപേരുണ്ട്. ഇന്ത്യയിൽ മാത്രം 25 കോടിയോളം ആളുകൾ കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. അത്തരക്കാരെ സ്മാർട്ടാക്കാനായി റിലയൻ ജിയോ അവതരിപ്പിച്ച ഫീച്ചർ ഫോണായിരുന്നു ജിയോഫോൺ 4ജി. മികച്ച സവിശേഷതകളുമായി തങ്ങളുടെ ഏറ്റവും പുതിയ ജിയോഫോൺ പ്രൈമ 4ജി എന്ന ഫോൺ ലോഞ്ച് ചെയ്തിരിക്കുകയാണ് റിലയൻസ് ജിയോ.
ജിയോഫോൺ പ്രൈമ 4ജി: സവിശേഷതകൾ
ഫീച്ചർ ഫോണിന്റെ രൂപമാണെങ്കിലും ജിയോഫോൺ പ്രൈമ 4ജിയിൽ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും. യുപിഐ പേയ്‌മെന്റുകൾ ചെയ്യാനായി ജിയോ പേ എന്ന ആപ്പിന്റെ പിന്തുണയുമുണ്ട്. കൂടാതെ, ഒ.ടി.ടി ആപ്പായ ജിയോസിനിമ, ജിയോടിവി, ജിയോസാവൻ, ജിയോചാറ്റ് എന്നിവയും ആസ്വദിക്കാം. 23 ഭാഷകൾക്കുള്ള പിന്തുണയും നൽകിയിട്ടുണ്ട്.
ഫോണിന് 320×240 പിക്സൽ സ്‌ക്രീൻ റെസല്യൂഷനോട് കൂടിയ TFT ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. റൗണ്ടഡ് അരികുകളുള്ള സ്റ്റാൻഡേർഡ് ഫീച്ചർ ഫോൺ ഡിസൈനും പിൻ പാനലിൽ കോൺസെൻട്രിക് സർക്കിൾ ഡിസൈനും നിങ്ങൾക്ക് ലഭിക്കും. ഒരൊറ്റ പിൻ ക്യാമറയും 0.3MP ഫ്രണ്ട് ക്യാമറയുമുണ്ട്.
മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് 128GB വരെ സ്റ്റോറേജ് വർധിപ്പിക്കാവുന്നതാണ്. ARM Cortex A53 ചിപ്‌സെറ്റാണ് കരുത്ത് പകരുന്നത്. 1,800mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. കൂടെ, FM റേഡിയോ, Wi-Fi, ബ്ലൂടൂത്ത് 5.0 എന്നിവയ്‌ക്കുള്ള പിന്തുണയുമുണ്ട്. KaiOS-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഒരു ഫവർഷത്തെ വാറന്റിയും നൽകുന്നുണ്ട്.
ജിയോഫോൺ പ്രൈമ 4ജിയുടെ വില 2,599 രൂപയാണ്. ദീപാവലി സമയത്ത് ഫോൺ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.