'ലിംഗ്ഡിൻ' മാനവ വിഭവശേഷി മന്ത്രാലയവുമായി കൈകോർക്കുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ യുവാകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 'ലിംഗ്ഡിൻ നെറ്റ് വർക്ക്' മാനവവിഭശേഷി മന്ത്രാലയവുമായി കൈകോർക്കുന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി ആൾ ഇന്ത്യ ടെക്നികൽ എഡ്യുക്കേഷെൻറ അംഗീകാരമുള്ള കോളേജുകളെ എറ്റെടുത്തതായും ലിംഗ്ഡിൻ മുംബൈയിലിറക്കിയ പത്രക്കുറിപ്പിലുടെ അറിയിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിനായി നിരവധി തൊഴിലവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറും. ഇതിൽ പല ജോലികൾക്കും ഒാൺലൈനിലുടെ പരീക്ഷകളും ഉണ്ടാകും. ഇതിനായി ഇന്ത്യയിലെ പ്രമുഖമായ 35 കോർപ്പേററ്റ് കമ്പനികളുമായി ധാരണയിെലത്തിയതായെന്നും അവർ വ്യക്തമാക്കി.
എ.െഎ.സി.ടി.ഇയുമായും മാനവവിഭവശേഷി മന്ത്രാലയുവുമായും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ത്യയിലെ കഴിവുള്ള യുവാകൾക്ക് അവർക്ക് ഇഷ്ടമുള്ള ജോലി നേടികൊടുക്കുക അതാണ് ലിംഗ്ഡിെൻറ ലക്ഷ്യമെന്നും ഇന്ത്യൻ പ്രൊഡക്ട് മാനേജർ അക്ഷയ് കുമാർ കോത്താരി പറഞ്ഞു. എട്ടുമാസത്തിനുള്ളിൽ രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ ഈ നെറ്റ് വർക്കിൽ ചേർന്നതായാണ് വിവരം. ഇൗ കാലയളവിൽ 1.2 മില്യൺ ജോലിക്കുള്ള അപേക്ഷകളും ഇവർ അയച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.