ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളിൽ 70 ശതമാനവും ആപ്പിൾ വിൽക്കുന്നത് ഇന്ത്യയിൽ തന്നെയെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ നിർമിക്കുന്ന ആപ്പിൾ ഐഫോണുകളുടെ 70 ശതമാനം വില്‍പ്പനയും ഇന്ത്യയില്‍ തന്നെ നടക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് വർഷങ്ങൾക്ക് മുമ്പ് അത് 30 ശതമാനമായിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ സർക്കാർ തുടക്കമിട്ട പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻറീവ് (PLI) സ്കീമിനെ തുടർന്ന് ആപ്പിൾ അവരുടെ സ്ട്രാറ്റജിയിൽ വരുത്തിയ മാറ്റത്തെ കൂടിയാണ് ഇത് അടയാളപ്പെടുത്തുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടാണ് ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ കമ്പനിയുടെ ഐ ഫോണുകളുടെ വില്‍പ്പന കൂടിയത്. രാജ്യത്തെ ആപ്പിളിെൻറ മൂന്ന് സുപ്രധാന നിർമാതാക്കളിലൊരാളായ ഫോക്സ്കോൺ നിലവിൽ ഐഫോൺ 10-നൊപ്പം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ഐഫോൺ 11-ഉം ഇവിടെ നിർമ്മിക്കുന്നുണ്ട്.
2017ല്‍ ഇന്ത്യയില്‍ വിറ്റ ആപ്പിള്‍ ഐഫോളുകളുടെ കണക്ക്, ഇപ്പോള്‍ ഇവിടെ വിറ്റഴിക്കപ്പെടുന്നതിെൻറ ഒരു ശതമാനം മാത്രമായിരുന്നു. 2020ല്‍ അത് 60 ശതമാനമായി കുതിച്ചു. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ വരുമാനം കമ്പനി നേടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കഴിഞ്ഞ വര്‍ഷം 2 ബില്യണ്‍ ഡോളറില്‍ താഴെയായിരുന്നു. അതേസമയം, ഐഫോണുകളുടെ ഇന്ത്യന്‍ നിര്‍മിത മോഡലിന് ഡിമാന്‍ഡ് ഏറിയെങ്കിലും അപ്പിളിെൻറ ആഗോള വരുമാനത്തിെൻറ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യയിൽ നിന്നുള്ള പങ്ക്.
രാജ്യത്ത് നിർമിക്കുന്ന ഫോണുകൾക്ക് ഇവിടെയുള്ള വിപണി മനസിലാക്കി ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്തുവാനും കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടില്‍ ടാറ്റാ ഇലക്ട്രോണിക്‌സുമായി സഹകരിച്ച് 4700 കോടി രൂപയുടെ നിക്ഷേപത്തോടെ മൊബൈല്‍ നിര്‍മ്മാണ പ്ലാൻറ് സ്ഥാപിക്കാനും ചര്‍ച്ച നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.