Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightവമ്പൻ വിലക്കിഴിവിൽ മി...

വമ്പൻ വിലക്കിഴിവിൽ മി A2; ബജറ്റ്​ സീരീസിലെ ഏറ്റവും നല്ല കാമറാ ഫോൺ

text_fields
bookmark_border
വമ്പൻ വിലക്കിഴിവിൽ മി A2; ബജറ്റ്​ സീരീസിലെ ഏറ്റവും നല്ല കാമറാ ഫോൺ
cancel

ഷവോമിയുടെ ബജറ്റ്​ സീരീസിലെ ഏറ്റവും മികച്ച കാമറയുള്ള ഫോൺ മി A2വി​ന്​ ആമസോണിൽ വൻ വിലക്കുറവ്​. 17000 രൂപയോളമുണ് ടായിരുന്ന 4 ജീബി 64 ജീബി മോഡലിന്​ നിലവിൽ 13999 രൂപയാണ്​ വിലയിട്ടിരിക്കുന്നത്​.

റെക്കോഡ്​ വിൽപന സ്വന്തമാക്കിയ മി A1 എന്ന ക്യാമറ ബജറ്റ്​ സ്​മാർട്ഫോണി​​​​െൻറ പിൻഗാമിയായി അവതരിപ്പിച്ച മി A2 ആമസോണിലൂടെയായിരുന്നു വിൽപന നടത് തിയത്​. 6 ജീബി 128 ജീബി മോഡലിന്​ വെറും 15999 രൂപ മാത്രമാണ്​ വില.

mi-a2-price-cut

ആൻഡ്രോയ്​ഡ്​ വൺ പ്ലാറ്റ്​ഫോമിൽ സ്​റ്റോക്​ ആൻഡ്രോയ്​ഡ്​ ഇൻറർഫൈസുള്ള മി A2 പെർഫോമൻസിലും പുപ്പുലിയാണ്​. ക്വാൽകോം സ്​നാപ്​ഡ്രാഗ​​​​െൻറ കരുത്തുറ്റ 660 പ്രൊസസർ അടങ്ങിയ ഫോൺ ഒരിക്കൽപോലും നിങ്ങളെ ​പ്രകടനത്തിൽ നിരാശപ്പെടുത്തില്ല. സോണി ​െഎമാക്​സ്​ സെൻസറടങ്ങിയ 12+20 ഇരട്ട പിൻകാമറയും 20 മെഗാ പിക്​സൽ മുൻകാമറയുമാണ്​ മി A2വി​​​​െൻറ ഏറ്റവും വലിയ പ്രത്യേകത. പരിധിയില്ലാത്ത ഗൂഗിൾ ഫോ​േട്ടാ സ്​റ്റോറേജും ഷവോമി വാഗ്​ദാനം ചെയ്യുന്നുണ്ട്​.

പ്രതീക്ഷയോടെ വിപണിയിൽ എത്തിച്ച മി A1ന്​ ലഭിച്ച സ്വീകാര്യത പിൻഗാമിയായ മി A2വിന്​ ലഭിച്ചിരുന്നില്ല. കാമറയിലും ഡിസ്​പ്ലേ ക്വാളിറ്റിയിലും സ്​ക്രീൻ വലിപ്പത്തിലും മുൻ മോഡലി​െന അപേക്ഷിച്ച്​ വലിയ മാറ്റം വരുത്തിയെങ്കിലും ബാറ്ററിയിൽ വിട്ടുവീഴ്ച വരുത്തിയതും ഹെഡ്​ഫോൺ ജാക്ക്​ ഒഴിവാക്കിയതും കസ്റ്റമേഴ്​സിനെ ചൊടിപ്പിച്ചിരുന്നു. എങ്കിലും നിലവിൽ 15000 രൂപയുടെ കീഴെ വാങ്ങാവുന്ന ഏറ്റവും നല്ല കാമറ സ്​മാർട്​ഫോണായി മാറിയിരിക്കുകയാണ്​ മി A2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomitech newsmi a2xiaomi mi a2
News Summary - mi a2 has bigger price cut in amazon-technology news
Next Story