പരാശ്രയം ഇതോടെ അവസാനിപ്പിക്കാം; മെയ്ഡ് ഇൻ ഇന്ത്യ ഫോൺ ലോഞ്ച് ചെയ്യാനൊരുങ്ങി മൈക്രോമാക്സ്
text_fieldsപഴയ പ്രതാപം തിരിച്ചുപിടിക്കാൻ ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമാതാക്കളായ മൈക്രോമാക്സ് ഒരുങ്ങുന്നു. ഇന്ത്യയിൽ ഉടലെടുത്ത ചൈന വിരുദ്ധ വികാരം ചൈനീസ് കമ്പനികൾക്ക് പ്രതിസന്ധി ഉയർത്താൻ തുടങ്ങിയതോടെ, തങ്ങളുടെ തിരിച്ചുവരവ് കഴിഞ്ഞ ജൂണിൽ തന്നെ മൈക്രോമാക്സ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ടുകൾ അനുസരിച്ച് കമ്പനി അടുത്ത മാസം തന്നെ പുതിയ ഫോണുകൾ രാജ്യത്ത് അവതരിപ്പിച്ചേക്കും.
സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു തങ്ങളുടെ തിരിച്ചുവരവ് മൈക്രോമാക്സ് പ്രഖ്യാപിച്ചത്. പിന്നാലെ ചോദ്യങ്ങളും പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ട് എത്തിയത് ആയിരങ്ങളായിരുന്നു. ''പ്രീമിയം ഫീച്ചറുകളും ഏറ്റവും മോഡേൺ ലുക്കുമുള്ള എന്നാൽ ബജറ്റിലൊതുങ്ങുന്നതുമായ ഒരു സ്മാർട്ട്ഫോൺ... അതെങ്ങനെയുണ്ട് ?? '' ട്വിറ്റർ അക്കൗണ്ടിലൂടെ ഒരു യൂസറിന് മൈക്രോമാക്സ് നൽകിയ മറുപടി ഇതായിരുന്നു.
പുതിയ ഫോൺ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കാൻ മൈക്രോമാക്സ് തയാറെടുപ്പ് നടത്തുന്നതിനിടെ നിർമാണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ കമ്പനിയുടെ സി.ഇ.ഒ രാഹുൽ ശർമ അടുത്ത് തന്നെ തങ്ങൾ രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിലേക്ക് തിരിച്ചുവരുമെന്ന് എകണോമിക് ടൈംസിനോട് പ്രതികരിച്ചു.
ആഗസ്ത് 15ന് ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്ത് മൈക്രോമാക്സ് അത് സ്ഥിരീകരിക്കുകയും ചെയ്തു. '73 വർഷത്തെ സ്വാതന്ത്ര്യത്തിലായിരുന്നോ.. അതോ പരാശ്രയത്വത്തിലോ...? 74ാം സ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നത് നിർത്തി, സ്വയം പര്യാപ്തരാവാം. ഇൗ വിപ്ലവത്തിൽ ഞങ്ങളോടൊപ്പം ചേരാൻ നിങ്ങൾ തയാറാണോ...? വിഡിയോക്ക് അടിക്കുറിപ്പായി മൈക്രോമാക്സ് കുറിച്ചത് ഇങ്ങനെയായിരുന്നു.
73 years of independence or being in dependence?
— Micromax India (@Micromax__India) August 15, 2020
On our 74th Independence Day, let's stop being doosron pe nirbhar and become truly Atmanirbhar.
Are you ready to join the revolution with us?#AtmaNirbharBharat #JoinTheRevolution #IndependenceDay #स्वतंत्रतादिवस pic.twitter.com/7O5Y8JrbAM
നിലവിൽ ബജറ്റ് സ്മാർട്ട്ഫോണുകൾ ഇറക്കി രാജ്യത്തെ മാർക്കറ്റ് ഭരിക്കുന്ന റിയൽമി, ഷവോമി തുടങ്ങിയ ചൈനീസ് കമ്പനികളെ ലക്ഷ്യമിട്ട് തന്നെയാണ് മൈക്രോമാക്സും രംഗത്തെത്തുന്നത്. 15000 രൂപക്ക് താഴെ മികച്ച ഫീച്ചറുകളുമായി അവതരിപ്പിക്കുന്ന ഫോണുകൾക്ക് കരുത്ത് പകരുക മീഡിയ ടെകിെൻറ പ്രൊസസറായിരിക്കും. അടുത്ത മാസം തന്നെ മൈക്രോമാക്സ് തങ്ങളുടെ തിരിച്ചുവരവിലെ താരത്തെ ലോഞ്ച് ചെയ്തേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.