ഇതൊക്കെയാണ് ഫുൾസ്ക്രീൻ
text_fieldsഡിസ്പ്ലേയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ എന്തിനെന്ന ചിന്തയിലാണ് സ്മാർട്ട്ഫോൺ കമ്പനികളെല്ലാം. കാമറ, സെൻസറുകൾ, ഫ ിസിക്കൽ ബട്ടണുകൾ, സ്പീക്കറുകൾ എന്നിവയെല്ലാം ഡിസ്പ്ലേയുടെ അടിയിൽ ഒളിപ്പിക്കാനുള്ള തത്രപ്പാടിലാണ് അവർ. ഇനി സ്ക ്രീനിൽ ഒരു ശല്യവുമുണ്ടാവില്ല. ഫുൾ സ്ക്രീനിൽ വിരലോടിക്കാം, സിനിമ കാണാം, ഗെയിം കളിക്കാം.
കാമറ ഡിസ്പ്ലേക് കടിയിൽ
കാമറക്ക് പ്രത്യേക ഇടമെന്ന സങ്കൽപം എന്നേ പോയ്മറഞ്ഞു. ഇപ്പോള്‍ മുന്നിലെ ഡിസ്പ്ലേയില്‍ പല വെട്ട ുകളിട്ടാണ് (േനാച്ച്) കാമറ നല്‍കുന്നത്. ഗുണം ആ വെട്ടിട്ട ഭാഗമൊഴികെ വിരല്‍നീക്കത്തിന് ലഭിക്കും. ചിലർ പൊങ്ങിവ രുന്ന പോപ്പപ്പ് കാമറ നൽകുന്നു. 2020ഓടെ ഈ വെട്ടുകള്‍ പോലും അപ്രത്യക്ഷമാകും. സ്ക്രീനില്‍ കാമറക്കണ്ണേ കാണാൻ കഴിയി ല്ല. വിരലടയാള സ്കാനര്‍ ഡിസ്പ്ലേയില്‍ കാണാത്ത വിധം നല്‍കുന്ന ഫോണുകള്‍ ഏറെയുണ്ട്. നേരേത്ത ഫിംഗര്‍പ്രിൻറ് സെന ്‍സറിന് പ്രത്യേക ബട്ടണുണ്ടായിരുന്നു.
വാട്ടർഫാൾ ഡിസ്പ്ലേ
ലോഹ അരികുകൾക്ക് പകരം ഡിസ്പ്ലേ വളഞ്ഞ് മടങ്ങിയ രൂപകൽപനയാണ് വാട്ടർഫാൾ ഡിസ്പ്ലേ. നാലുവശവും അരികിലേക്ക് ഇറങ്ങിയ ഡിസ്പ്ലേയുള്ള (വാട്ടർഫാൾ ഡിസ്പ്ലേ) ഫോ ണിെൻറ പ്രാഥമികരൂപം ഒപ്പോ ജൂലൈയിൽ അവതരിപ്പിച്ചിരുന്നു. നാലരികിലും ഒഴുകിയിറങ്ങുന്ന വാട്ടർഫാൾ ഡിസ്പ്ലേയുള്ള ഇത്തരം ഉപകരണത്തിന് ഷേവാമിയും ഫെബ്രുവരിയിൽ പേറ്റൻറ് എടുത്തിരുന്നു. വലിയ രണ്ട് വശങ്ങൾ അരികിലേക്ക് നീളുന്ന ഡി സ്പ്ലേയുള്ള വിവോ നെക്സ് 3 ആണ് ആദ്യ വാട്ടർഫാൾ ഡിസ്പ്ലേ ഫോൺ. പിന്നാലെ വാവെയ് മേറ്റ് 30 പ്രോയും രംഗത്തെത്തി.
2014ൽതന്നെ സാംസങ് ഇതുപോലുള്ള വിദ്യ അവതരിപ്പിച്ചിരുന്നു. അരിക് വളഞ്ഞ ഗാലക്സി നോട്ട് എഡ്ജ്, എസ് 7 എഡ്ജ് എന്നിവയാണ് അവ. എന്നാൽ, അരികിനെ വേറെ ഡിസ്പ്ലേയായാണ് കണക്കാക്കിയത്. വാട്ടർഫാൾ ഡിസ്പ്ലേയിൽ സ്ക്രീൻ അരികിലേക്ക് നീളുകയാണ്. സാധാരണ കാണുന്ന പവർ, വോള്യം ബട്ടണുകളും അപ്രത്യക്ഷമാകും. കഴിഞ്ഞവർഷം അരികുവളഞ്ഞ ഫൈൻഡ് എക്സ് എന്ന ഫോണും ഒപ്പോ വിപണിയിലിറക്കിയിരുന്നു.
സെൻസറും അടിയിൽ
ലൈറ്റ് സെൻസർ, ഇൻഫ്രാറെഡ് ലൈറ്റ് സെൻസർ എന്നിവ ഡിസ്പ്ലേക്കടിയിൽ ഒളിപ്പിച്ചാലോ എന്ന ആലോചനക്ക് പിന്നാലെയാണ് ഒപ്പോ. അതിനുള്ള പേറ്റൻറിനും അപേക്ഷിച്ചു. ലൈറ്റ് സെൻസറാണ് പുറത്തെ പ്രകാശത്തിന് അനുസരിച്ച് സ്ക്രീൻ ഡിസ്പ്ലേയുടെ തെളിച്ചം ക്രമീകരിക്കുന്നത്. കോൾ ചെയ്യുേമ്പാൾ ചെവിയോട് അടുപ്പിക്കുേമ്പാൾ ഡിസ്പ്ലേ ഒാഫാകുന്നതും എടുക്കുേമ്പാൾ ഒാണാകുന്നതും ഇൻഫ്രാറെഡ് ലൈറ്റ് സെൻസർ കാരണമാണ്. ഇപ്പോൾ പുതിയ ഫോണുകളിൽ മുകളിലെ വെട്ടിലുള്ള മുൻകാമറക്കൊപ്പമാണ് സെൻസറുകൾ നൽകുന്നത്.
പേറ്റൻറ് പ്രകാരം പലതരം സെൻസറുകൾ ഡിസ്പ്ലേക്കടിയിൽ ഘടിപ്പിക്കാനാണ് ഒേപ്പാ പദ്ധതിയിടുന്നത്. ഒ.എൽ.ഇ.ഡി, മൈക്രോ എൽ.ഇ.ഡി ഡിസ്പ്ലേയിലാണ് ഇത് ഉപയോഗിക്കുക. എന്നാൽ ഇൗ പ്രത്യേകതയുള്ള ഫോൺ ഇതുവരെ ഒപ്പോ നിർമിച്ചിട്ടില്ല. വൺപ്ലസും വിവോയും ഒപ്പോയുടെ സേഹാദര സ്ഥാപനങ്ങളാണെങ്കിലും ഇത്തരം സാേങ്കതികതകൾ പങ്കുവെക്കാറില്ലെന്നാണ് വിവരം.
ഷവോമി മുന്നിൽ
ചൈനീസ് കമ്പനി ഒപ്പോ ഷാങ്ഹായ് മൊബൈൽ വേൾഡ് കോൺഗ്രസിൽ ഡിസ്പ്ലേക്കടിയിൽ ഒളിപ്പിച്ച കാമറയുടെ പ്രാഥമികരൂപം അവതരിപ്പിച്ചിരുന്നു. കാമറയിൽ പ്രകാശം കടന്നുചെല്ലുന്ന തരത്തിലാണ് ഡിസ്പ്ലേയിലെ ചതുരത്തിലുള്ള കാമറ ഭാഗം. ഇത് തിരിച്ചറിയാൻ കഴിയും. സെൻസറും ലെൻസിെൻറ അപ്പർച്ചറും സാധാരണ സെൽഫി കാമറയെക്കാൾ വലുതുമാണ് ഒപ്പോയിൽ. ഷവോമിയും ഇത്തരം ഫോണുകൾക്കുള്ള ഗവേഷണം തുടങ്ങിയിട്ട് കുറച്ചായി.
ഡിസ്പ്ലേക്കടിയിൽ രണ്ട് കാമറകൾ ഒളിപ്പിച്ച ഫോണുമായി ഇൗവർഷം ഷവോമിയെത്തുമെന്നാണ് റിപ്പോർട്ടുകൾ. എം.െഎ മിക്സ് 4 ആയിരിക്കും ഇൗ സവിശേഷതയുള്ള ഫോണെന്നും അഭ്യൂഹമുണ്ട്. ഫോണിെൻറ അരിക് കവിഞ്ഞും ഡിസ്പ്ലേ നീളുന്ന വാട്ടർ ഫാൾ ഡിസ്പ്ലേയുമാണ്. മുകൾ ഭാഗത്തെ രണ്ട് കാമറ ഭാഗങ്ങളിലെ പിക്സലുകൾ കാമറ ഉപയോഗിക്കാത്തപ്പോൾ മറ്റിടങ്ങളിലെ പിക്സലുമായി കൂടിച്ചേരുന്നതിനാൽ കാമറയുള്ളതായി ഷവോമിയിൽ അറിയുകയേയില്ല. വിവോയും ഇത്തരം േഫാണുകൾക്കുള്ള പണിപ്പുരയിലാണ്.
സാംസങ് അടുത്തവർഷം
ഡിസ്പ്ലേക്കടിയില്‍ കാമറ ഒളിപ്പിച്ച ഫോണുമായി സാംസങ് അടുത്തവര്‍ഷം വരുമെന്നാണ് റിപ്പോര്‍ട്ടുകൾ. കാമറ ഓണാക്കുമ്പോള്‍ കാമറയുടെ ഭാഗം കാണാം. അല്ലാത്തപ്പോള്‍ വെറും ഡിസ്പ്ലേ. കാമറ ദ്വാരങ്ങള്‍ സ്ക്രീനില്‍ കാണാത്ത സംവിധാനം ഒരുക്കുന്നതിെൻറ പണിപ്പുരയിലാണെന്ന് െകാറിയന്‍ വെബ്സൈറ്റ് ‘ദ ഇലക്’ റിേപ്പാര്‍ട്ട് ചെയ്യുന്നു. ഡിസ്പ്ലേയിൽ ദ്വാരമുപയോഗിക്കുന്ന സംവിധാനം (പഞ്ച് ഹോൾ-ഹോള്‍ ഇന്‍ ആക്ടിവ് ഏരിയ-HiAA1) ഈവര്‍ഷം സാംസങ് പരീക്ഷിച്ചു.
പേക്ഷ, ദ്വാരമുള്ള ഭാഗം പ്രവർത്തനക്ഷമമല്ല. ഇത് പുതിയ വിദ്യ പുറത്തെടുക്കുന്നതിന് മുന്നോടിയാണത്രെ. അടുത്തവര്‍ഷം ഇറക്കുന്ന HiAA2 ഉപകരണത്തില്‍ ഡിസ്പ്ലേക്കടിയിലായിരിക്കും കാമറ. കാമറ ഭാഗത്തിലും വിരലോടിച്ചാൽ പ്രതികരിക്കും. ചില സാേങ്കതിക പ്രശ്നങ്ങളാണ് പുതിയ വിദ്യ വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിന് തടസ്സമായി സാംസങ്ങിെൻറ മുന്നിലുള്ളത്.
ഡിസ്പ്ലേ സുതാര്യമാവുമെങ്കിലും ഒ.എൽ.ഇ.ഡി പാനലിലൂടെ കാമറ സെൻസറിൽ പതിക്കുന്ന പ്രകാശത്തിന് അപഭ്രംശം സംഭവിക്കുന്നുണ്ട്. ഇത് ചിത്രമേന്മയെ ബാധിക്കും. ഇൗ പ്രശ്നം സോഫ്റ്റ്വെയർ പ്രോഗ്രാം വഴി കുറക്കാനാവുമോയെന്നാണ് സാംസങ് നോക്കുന്നത്. എന്നാല്‍, ഏതു ഫോണിലാണ് പുതിയ സംവിധാനം വരുക എന്നതില്‍ തര്‍ക്കം മുറുകുകയാണ്. മടക്കാവുന്ന ഫോണായ സാംസങ് ഗാലക്സി ഫോള്ഡിെൻറ രണ്ടാംതലമുറ ‘ഗാലക്സി ഫോള്‍ഡ് 2 വിലായിരിക്കും ഇതെന്ന് ഒരുവിഭാഗം വാദിക്കുമ്പോള്‍ ഗാലക്സി എസ് 11, നോട്ട് 11 എന്നിവയിലായിരിക്കുമെന്ന് മറുവിഭാഗം പറയുന്നു.
മുന്‍കാമറ ഡിസ്പ്ലേക്കടിയില്‍ വന്നാല്‍ ഫോള്ഡിെൻറ ചില പ്രശ്നങ്ങള്‍ ഒഴിവായിക്കിട്ടുമത്രെ. ഇത് രണ്ടിലുമല്ല, എ സീരീസ് ഫോണിലായിരിക്കുമെന്നാണ് വേറെ റിപ്പോര്‍ട്ട്. അതിന് സാംസങ്ങിെൻറ പരീക്ഷണചരിത്രത്തെയും ചിലര്‍ കൂട്ടുപിടിക്കുന്നു. മുന്‍നിര ഫോണുകളില്‍ അവതരിപ്പിക്കും മുമ്പ് പുതിയ സവിശേഷതകള്‍ സാംസങ് ഇടത്തരം ഫോണുകളില്‍ പരീക്ഷിക്കാറുണ്ടെന്നാണ് ഇവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.