ഐഫോൺ 13-നോട് മുട്ടാൻ പിക്സൽ 6; ആൻഡ്രോയ്ഡ് ക്യാമ്പിൽ ആവേശം വിതച്ച് ലീക്കായ സവിശേഷതകൾ
text_fieldsആപ്പിൾ പ്രേമികൾക്കിടിയിൽ ഐഫോൺ 13 ആവേശം വിതക്കുന്നതിനിടെ ഗൂഗിളിെൻറ ഫ്ലാഗ്ഷിപ്പായ പിക്സൽ 6 സീരീസ് ലോഞ്ചിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആൻഡ്രോയ്ഡ് പ്രേമികൾ. പിക്സൽ 6, 6 പ്രോ എന്നീ മോഡലുകൾ ഗൂഗ്ൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ഫോണിെൻറ ഗംഭീരമായ ഡിസൈൻ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം സ്വന്തമായി നിർമിച്ച ഗൂഗിൾ ടെൻസർ ചിപ്സെറ്റ് വരാനിരിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരുമെന്നും അറിയിച്ചിട്ടുണ്ട്.
പിക്സൽ 6 സീരീസിെൻറ മറ്റ് വിവരങ്ങളൊന്നും ഇപ്പോൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ, എക്സ്ഡിഎ ഡെവലപ്പേഴ്സ് ഡോട്ട് കോം പിക്സൽ 6 പ്രോയുടെ ചില സുപ്രധാന വിവരങ്ങൾ ലോഞ്ചിന് മുേമ്പ പുറത്തുവിടുകയും ചെയ്തു. പ്രധാനമായും ഡിസ്പ്ലേ, ചിപ്സെറ്റ്, കാമറ എന്നീ വിഭാഗങ്ങളിലെ സവിശേഷതകളാണ് പുറത്തായത്.
120Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 3120 x 1440 പിക്സൽ റെസൊല്യൂഷൻ ഡിസ്പ്ലേ ആയിരിക്കും പിക്സൽ 6 പ്രോയ്ക്ക്. 1440p റെസൊല്യൂഷനുള്ള ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റിൽ ഉപയോഗിക്കാൻ കഴിയുമെന്നത് മികച്ച അനുഭവമായിരിക്കും തീർച്ച. എന്നാൽ, ഫോണിൽ അഡാപ്ടീവ് റിഫ്രഷ് റേറ്റുണ്ടാവുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
പ്രോസസർ കോൺഫിഗറേഷനുമായി ബന്ധപ്പെട്ടും എക്സ്ഡിഎ റിപ്പോർട്ട് ചില കാര്യങ്ങൾ വെളിപ്പെടുത്തി. 2 +2 + 4 എന്ന കോൺഫിഗറേഷനായിരിക്കും ഗൂഗിൾ ടെൻസർ ചിപ്പിനുണ്ടാവുക. 2x കോർട്ടെക്സ്- A1, 2x കോർട്ടെക്സ്-A78, 4x കോർട്ടെക്സ്-A55 എന്നിങ്ങനെ ആയിരിക്കും അതിലെ കോറുകൾ. രണ്ട് കോറുകൾ 2.8GHz- ലും മറ്റ് രണ്ട് കോറുകൾ 2.25GHz- ലും, അവസാനത്തെ നാല് കോറുകൾ 1.8GHz- ലും ക്ലോക്ക് ചെയ്തിരിക്കും. റിപ്പോർട്ട് പ്രകാരം 12GB വരെയുള്ള LPDDR5 റാമായിരിക്കും പിക്സൽ സീരീസിലുണ്ടാവുക. കൂടാതെ, പിക്സൽ 6, 6 പ്രോ എന്നിവയിൽ 5ജി കണക്റ്റിവിറ്റി പിന്തുണയും ലഭിക്കും.
പിക്സൽ 6 പ്രോയിൽ 50 എംപി സാംസങ് ജിഎൻ 1 സെൻസറും 12 എംപി ഐഎംഎക്സ് 386 അൾട്രാ വൈഡ് ക്യാമറയും സോണി ഐഎംഎക്സ് 586 സെൻസറും 4x ഒപ്റ്റിക്കൽ സൂമും ഉള്ള 48 എംപി ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടും. മുൻവശത്ത്, സെൽഫികൾക്കായി 12എംപിയുള്ള IMX663 സെൻസറായിരിക്കും ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.