ഗൂഗ്ൾ കാമറയും സ്നാപ്ഡ്രാഗൺ ചിപ്സെറ്റും; ജിയോ അവതരിപ്പിക്കുന്ന ഏറ്റവും വില കുറഞ്ഞ 4ജി ഫോണിെൻറ വിശേഷങ്ങൾ
text_fieldsഏറ്റവും വലി കുറഞ്ഞ 4ജി സ്മാർട്ട്ഫോൺ എന്ന അവകാശവാദത്തോടെ റിലയൻസ് ജിയോ അവതരിപ്പിക്കുന്ന ജിയോഫോൺ നെക്സ്റ്റ് സെപ്തംബർ 10ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ്. ഗൂഗ്ളുമായി സഹകരിച്ചാണ് ജിയോ പുതിയ സ്മാർട്ട്ഫോണുമായി എത്തുന്നത്. എന്തായാലും ജിയോഫോൺ നെക്സ്റ്റിെൻറ സവിശേഷതകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. എക്സ്ഡിഎ (XDA) എഡിറ്റർ-ഇൻ-ചീഫായ മിഷാൽ റഹ്മാനാണ് ഫോണിെൻറ ചില വിശേഷങ്ങൾ പങ്കുവെച്ചത്.
LS-5701-J എന്നാണ് ഫോണിെൻറ മോഡൽ നെയിം. 1440×720 പിക്സൽ റെസൊല്യൂഷനുള്ള എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് ജിയോഫോൺ നെക്സ്റ്റിന്. ക്വാൽകോമിെൻറ 215 എന്ന ചിപ്സെറ്റാണ് ഫോണിന് കരുത്തുപകരുന്നത്. 1.3 GHz വരെ പ്രകടനം തരുന്ന 4 ARM കോർട്ടെക്സ് A53 കോറുകളുള്ള ഒരു ക്വാഡ് കോർ 64-ബിറ്റ് CPU ആണ് ചിപ്സെറ്റിനുള്ളത്.
13MP ഒമ്നിവിഷൻ OV13B10 സെൻസറാണ് പിൻകാമറയിൽ പ്രതീക്ഷിക്കേണ്ടത്. 8MP ഗാലക്സി കോർ GC8034W സെൻസറുമായിരിക്കും മുൻകാമറയിൽ ഉണ്ടാവുക. എആർ ഫിൽട്ടറുകൾക്കായുള്ള സ്നാപ്ചാറ്റ് സംയോജനമടങ്ങിയ ഗൂഗിൾ ക്യാമറ ഗോയുടെ പുതിയ പതിപ്പായിരിക്കും ജിയോഫോൺ നെക്സ്റ്റിൽ.
ഫോണിെൻറ ബൂട്ട് ലോഗോയാണ് താഴെ കൊടുത്തിരിക്കുന്നത്:
Interesting branding on the JioPhone Next's boot animation: "Created with Google." pic.twitter.com/iyFUIWjTpK
— Mishaal Rahman (@MishaalRahman) August 12, 2021
വീഡിയോ കോളുകൾക്കായി നിങ്ങൾക്ക് Duo Goആപ്പും ലഭിക്കും. സോഫ്റ്റ്വെയറിെൻറ കാര്യമെടുത്താൽ, ഫോണിനെ 'ആൻഡ്രോയ്ഡ് 11 ഗോ' പതിപ്പായിരിക്കും പ്രവർത്തിപ്പിക്കുക. വോയ്സ് അസിസ്റ്റൻറ്, സ്ക്രീൻ ടെക്സ്റ്റിെൻറ ഓട്ടോമാറ്റിക് റീഡ്-അലൗഡ്, ഭാഷാ പരിഭാഷ എന്നീ ഫീച്ചറുകളും ഫോണിലുണ്ടായിരിക്കും.
കറുപ്പ്, നീല കളർ വേരിയൻറുകളിലായിരിക്കും ജിയോഫോൺ നെക്സ്റ്റ് ലഭിക്കുക. പുതിയ ജിയോഫോണുകളുടെ വില എത്രയാണെന്ന് കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും റിലയൻസ് പ്രഖ്യാപിച്ചതനുസരിച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ത്യക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ സാംസങ്ങിെൻറ M01 ആണ് ഏറ്റവും വില കുറഞ്ഞ ബ്രാൻഡഡ് 4ജി സ്മാർട്ട്ഫോൺ. ജിയോഫോണിന് അതിലും താഴെയായിരിക്കും വിലയെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.