ഒരുദിവസം; ഒരുലക്ഷം ‘മോേട്ടാ ഇ 4 പ്ലസ്’
text_fieldsകീശക്കൊതുങ്ങുന്ന വിലയും കാഴ്ചയൊതുങ്ങുന്ന സ്ക്രീനുമുള്ള മോേട്ടാ ഇ 4 പ്ലസ് പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ വിറ്റഴിച്ചത് ലക്ഷത്തിലധികം എണ്ണം. ഫ്ലിപ്കാർട്ട് വഴിയാണ് മിനിറ്റിൽ 580ഒാളം എണ്ണം വീതം വിറ്റത്. ജൂലൈ 12ന് അർധരാത്രിയാണ് ലെനോവയുടെ കീഴിലുള്ള മോട്ടറോള വിൽപന ആരംഭിച്ചത്. എം.െഎ ഡോട്ട് കോം, ആമസോൺ എന്നിവ വഴി ഒരുദിവസത്തിൽ 2.50 ലക്ഷം ഷിയോമി റെഡ്മീ 4 (6999 രൂപ, 4100 എം.എ.എച്ച് ബാറ്ററി) വിറ്റതാണ് താരതമ്യം ചെയ്യാവുന്ന റെക്കോഡ് വിൽപന.
ഒറ്റ ചാർജിൽ രണ്ടുദിവസം നിൽക്കുന്ന 5000 എം.എ.എച്ച് ബാറ്ററി, 9999 രൂപ വില, 720x1280 പിക്സൽ റസലൂഷനുള്ള അഞ്ചര ഇഞ്ച് എച്ച്.ഡി ഡിസ്േപ്ല, ലോഹ ശരീരം, വൃത്താകൃതിയിലുള്ള കാമറ എന്നിവയാണ് മോേട്ടാ ഇ 4 പ്ലസിെൻറ പ്രധാന ആകർഷണം. മുന്നിൽ വിരലടയാള സെൻസർ, ഡിസ്േപ്ലയിൽ 2.5 ഡി വളഞ്ഞ ഗ്ലാസ്, ആൻഡ്രോയിഡ് 7.1 നഗറ്റ് ഒ.എസ്, 1.3 ജിഗാഹെർട്സ് നാലുകോർ മീഡിയടെക് MTK6737M പ്രോസസർ, മൂന്ന് ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇേൻറണൽ മെമ്മറി.
ഒറ്റ എൽ.ഇ.ഡി ഫ്ലാഷുള്ള 13 മെഗാപിക്സൽ ഒാേട്ടാ ഫോക്കസ് പിൻകാമറ, ഒറ്റ എൽ.ഇ.ഡി ഫ്ലാഷുള്ള അഞ്ച് മെഗാപിക്സൽ മുൻകാമറ, മുൻകാമറയിൽ എച്ച്.ഡി.ആറും മികച്ച സെൽഫിക്ക് ബ്യൂട്ടിഫിക്കേഷൻ മോഡും, ഫോർജി വി.ഒ.എൽടി.ഇ, മൈക്രോ യു.എസ്.ബി, ജി.പി.എസ്, ബ്ലൂടൂത്ത് 4.1, 181 ഗ്രാം ഭാരം, ഇരട്ട സിം, ഡോൾബി അറ്റ്മോസ്, 3.5 എം.എം ഒാഡിയോ ജാക്, 10 വാട്ട് റാപ്പിഡ് ചാർജർ എന്നിവയാണ് പ്രത്യേകതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.