Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right​െഎഫോൺ നിർമാണം:...

​െഎഫോൺ നിർമാണം: ആപ്പിളിന്​ കേന്ദ്രസർക്കാർ പ്രത്യേക പരിഗണന നൽകില്ല

text_fields
bookmark_border
​െഎഫോൺ നിർമാണം: ആപ്പിളിന്​ കേന്ദ്രസർക്കാർ പ്രത്യേക പരിഗണന നൽകില്ല
cancel

മുംബൈ: ആപ്പിളി​െൻ നിർമാണശാല ബംഗ​ളൂരുവിൽ ആരംഭിക്കുന്നുവെന്ന വാർത്തകൾക്കിടെ ഇതിനായി കേ​ന്ദ്ര സർക്കാർ പ്രത്യേക പരിഗണന നൽകില്ലെന്ന്​ സൂചന. നേരട്ടുള്ള വിദേശ നിക്ഷേപം  ആകർഷിക്കുന്നതി​െൻറ ഭാഗമായി നികുതി ഇളവുകൾ സർക്കാറുകൾ നൽകാറുണ്ട്​. ആപ്പിളും ഇളവിനായി സർക്കാറിനെ സമീപിച്ചിരുന്നു എന്നാൽ കേന്ദ്രസർക്കാർ ഇത്​ നൽകില്ലെന്നാണ്​ സൂചന.

2016ൽ 36 ബില്യൺ ഡോളറി​െൻറ വിദേശ നിക്ഷേപമാണ്​ ഇന്ത്യയിലെത്തിയത്.​ 2015ൽ ഇത്​ 31.3 ബില്യൺ ഡോളറി​െൻറതായിരുന്നു. ഇന്ത്യപോലുള്ള രാജ്യത്തിന്​ വിദേശ നിക്ഷേപം സാമ്പത്തിക വളർച്ചക്കായി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണ്​ സാമ്പത്തിക രംഗത്തെ വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​. 2016 ഡിസംബർ മാസത്തിൽ ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തി​ൽ കുറവ്​ സംഭവിച്ചിരുന്നു. ഇയൊരു പശ്​ചാത്തലത്തിലാണ്​ ആപ്പിളി​െൻറ ആവശ്യത്തെ സർക്കാർ നിരാകരിച്ചിരിക്കുന്നത്​.

ആപ്പിളിനെ പോലുള്ള കമ്പനികൾക്ക്​ ഇന്ത്യയിൽ വൻ വളർച്ചയാണ്​ ഉള്ളത്​. ​െഎഫോൺ ഇന്ത്യയിൽ നിർമ്മിക്കാൻ സാധിച്ചാൽ അത്​ കമ്പനിക്ക്​ ഗുണകരമാവും. എന്നാൽ നികുതി ഉൾ​പ്പടെയുള്ള കാര്യങ്ങളിൽ പലപ്പോഴും സർക്കാറും കമ്പനികളും തമ്മിൽ ധാരണയാകാറില്ല. നികുതി സംബന്ധിച്ച തർക്കം മൂലമാണ്​ നോക്കിയ അവരുടെ ഇന്ത്യയിലെ പ്ലാൻറ്​ അടച്ച്​ പൂട്ടി​യ​െതന്നാണ്​ സൂചന. ആപ്പിളി​െൻറ പ്ലാൻറും ഇതേ പ്രശ്​നത്തിൽ കുടുങ്ങി ഇന്ത്യയിൽ നിർമാണശാല ആരംഭിക്കാനുള്ള പദ്ധതിയിൽ നിന്ന്​ പിൻമാറു​മോ എന്നാണ്​ സാമ്പത്തിക വിദഗ്​ധർ ഉറ്റുനോക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apple
News Summary - Narendra Modi government has done well to reject Apple Inc’s demand for special treatment to invest in India
Next Story