െഎഫോൺ നിർമാണം: ആപ്പിളിന് കേന്ദ്രസർക്കാർ പ്രത്യേക പരിഗണന നൽകില്ല
text_fieldsമുംബൈ: ആപ്പിളിെൻ നിർമാണശാല ബംഗളൂരുവിൽ ആരംഭിക്കുന്നുവെന്ന വാർത്തകൾക്കിടെ ഇതിനായി കേന്ദ്ര സർക്കാർ പ്രത്യേക പരിഗണന നൽകില്ലെന്ന് സൂചന. നേരട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിെൻറ ഭാഗമായി നികുതി ഇളവുകൾ സർക്കാറുകൾ നൽകാറുണ്ട്. ആപ്പിളും ഇളവിനായി സർക്കാറിനെ സമീപിച്ചിരുന്നു എന്നാൽ കേന്ദ്രസർക്കാർ ഇത് നൽകില്ലെന്നാണ് സൂചന.
2016ൽ 36 ബില്യൺ ഡോളറിെൻറ വിദേശ നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. 2015ൽ ഇത് 31.3 ബില്യൺ ഡോളറിെൻറതായിരുന്നു. ഇന്ത്യപോലുള്ള രാജ്യത്തിന് വിദേശ നിക്ഷേപം സാമ്പത്തിക വളർച്ചക്കായി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2016 ഡിസംബർ മാസത്തിൽ ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ കുറവ് സംഭവിച്ചിരുന്നു. ഇയൊരു പശ്ചാത്തലത്തിലാണ് ആപ്പിളിെൻറ ആവശ്യത്തെ സർക്കാർ നിരാകരിച്ചിരിക്കുന്നത്.
ആപ്പിളിനെ പോലുള്ള കമ്പനികൾക്ക് ഇന്ത്യയിൽ വൻ വളർച്ചയാണ് ഉള്ളത്. െഎഫോൺ ഇന്ത്യയിൽ നിർമ്മിക്കാൻ സാധിച്ചാൽ അത് കമ്പനിക്ക് ഗുണകരമാവും. എന്നാൽ നികുതി ഉൾപ്പടെയുള്ള കാര്യങ്ങളിൽ പലപ്പോഴും സർക്കാറും കമ്പനികളും തമ്മിൽ ധാരണയാകാറില്ല. നികുതി സംബന്ധിച്ച തർക്കം മൂലമാണ് നോക്കിയ അവരുടെ ഇന്ത്യയിലെ പ്ലാൻറ് അടച്ച് പൂട്ടിയെതന്നാണ് സൂചന. ആപ്പിളിെൻറ പ്ലാൻറും ഇതേ പ്രശ്നത്തിൽ കുടുങ്ങി ഇന്ത്യയിൽ നിർമാണശാല ആരംഭിക്കാനുള്ള പദ്ധതിയിൽ നിന്ന് പിൻമാറുമോ എന്നാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.